പിങ്ക് എന്ന ഹിന്ദി ചിത്രം പേർസണൽ ഫേവറൈറ്റുകളിൽ ഒന്നാണ്.. അത് തമിഴിൽ അജിത്തിനെ വച്ച് റീമെയ്ക് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പിങ്കിന്റെ ആരാധകൻ എന്ന നിലക്കും അജിത് എന്ന മാസ്സ് ഹീറോയുടെ ആരാധകൻ എന്ന നിലക്കും ആദ്യം നിരാശ ആണ് തോന്നിയത്.പക്ഷെ പൂർണ്ണമായും ഒരു സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന ചിത്രത്തിൽ അജിത്തിനെ പോലെ ഒരു വലിയ താരം വന്ന് അങ്ങനെ ഉള്ള ഒരു സ്റ്റേറ്റ്മെന്റ് പറയുമ്പോൾ അത് ഉണ്ടാക്കുന്ന ഇമ്പാക്ട് എത്ര വലുതാണ് എന്ന് ചിത്രം കണ്ടപ്പോൾ മനസിലായി. H. വിനോദ് ആദ്യ രണ്ട് സിനിമകളിലൂടെ തന്റെ കാലിബർ തെളിയിച്ചിട്ടുള്ള സംവിധായകൻ ആണ്. മൂന്നാമത്തെ ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ പുള്ളി ഒരു ലെവൽ കൂടി മുകളിൽ എത്തിയിരിക്കുന്നു.. അജിത് എന്ന താരത്തെ മാറ്റിനിർത്തിയാൽ മുൻചിത്രമായ തീരന്റെ അത്രയും ഒന്നും പ്രൊഡക്ഷൻ വാല്യൂ വോ ബഡ്ജറ്റോ ഒന്നും വേണ്ടാത്ത ഒരു ചിത്രമാണ് ഇത്.. എന്നാൽ ചിത്രത്തിന്റെ സെക്കന്റ് ഹാഫ് മുഴുവൻ ഒരു കോർട്ട് റൂമിൽ ഉള്ളിൽ മാത്രം ഒതുങ്ങുന്നതാണ്. പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടി എന്തെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകളോ മറ്റോ കാണിച്ചാൽ ചിത്രത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെട്ടു പോകുമായിരുന്നു..പക്ഷെ പൂർണ്ണമായ കയ്യടക്കത്തോട് കൂടി ഫുള്ളി ഡയലോഗ് ഓറിയെന്റഡ് ആയി ഒരു മിനിറ്റ് പോലും മുഷിപ്പിക്കാതെ അത് കൈകാര്യം ചെയ്യുന്നതിൽ വിനോദ് വിജയിക്കുന്നു.. ആക്ഷൻ സീൻ, അജിത്തിന്റെ ഫ്ലാഷ് ബാക്ക് തുടങ്ങി ഒറിജിനൽ വേർഷനിൽ ഇല്ലാത്ത ഭാഗങ്ങൾ തീരെ ഏച്ചുകേട്ട് തോന്നിപ്പിക്കാതെ ആണ് ചെയ്തിരിക്കുന്നത്.. വളരെ പവർ ഫുൾ ആയ എന്നാൽ അത്ര സിനിമാറ്റിക് അല്ലാത്ത ഡയലോഗ്കൾക്കും ഒരു വലിയ കയ്യടി വിനോദ് അർഹിക്കുന്നുണ്ട്അജിത്തിന്റെ പെർഫോമൻസ്, സ്ക്രീപ്രെസൻസ്, ഡയലോഗ് ഡെലിവറി. വോയിസ് എല്ലാം ഗംഭീരം.. അജിത്തിനെ അല്ലാതെ വേറൊരു നടനെ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിധത്തിൽ പെർഫോം ചെയ്തിയിട്ടുണ്ട്.. നാലു പാട്ടും അഞ്ചിടിയും പഞ്ച് ഡയലോഗുകളും 2 അല്ലെങ്കിൽ മൂന്ന് നായികമാരും എന്നൊക്ക ഉള്ള നോർമൽ തമിഴ് മാസ്സ് ഹീറോ ചിത്രങ്ങളുടെ ലൈൻ വിട്ടു ഇങ്ങനെ ഉള്ള ചിത്രം ചെയ്യാൻ കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണ്, ഇത് വലിയ ഒരു വിജയമായാൽ അജിത്തിനെ പോലെ വിജയ്ക്കും, സുര്യക്കും, തുടങ്ങി മറ്റു തമിഴ് മാസ്സ് ഹീറോസിനും ഇത് പോലെ ചെയ്യാൻ ഒരു പ്രചോദനം ആകും ഇത്.. അങ്ങനെ ആവട്ടെ..അജിത്തിന്റെ ഒപ്പം തന്നെ ശ്രദ്ധ, അഭിരാമി, ആൻഡ്രിയ, രംഗരാജ് പാണ്ഡെ., ആ ബോയ്സിന്റെ ഗാങ്ങിലുള്ളവർ.. എല്ലാരും മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്ഞാൻ ഒരു A. R റഹ്മാൻ ഭക്തൻ ആണ്… പക്ഷെ ബിജിഎം ഇന്റെ കാര്യത്തിൽ യുവൻ ഒരു പടി മുകളിൽ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .. ഇവിടെയും പതിവ് തെറ്റിച്ചില്ല.. പാട്ടുകളും നന്നായിരുന്നു സെക്കന്റ് ഹാൾഫിൽ കോർട്സിനുകളിൽ ഒന്നും വലിയ ബിജിഎം പരുപാടി ഒന്നും ചെയ്യാതെ സൈലന്റ് ആക്കി ഇടാനുള്ള സെൻസും യുവൻ കാണിച്ചു.. ആ സമയതൊക്കെ നിശബ്ദത തരുന്ന ഇമ്പാക്ട് വലുതാണ്ചുരുക്കത്തിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണ് നേർക്കൊണ്ട പാർവൈ.വാൽകഷ്ണം : മുകളിൽ ഇട്ടിരിക്കുന്ന സീൻ.. ട്രൈലെർ ഇറങ്ങിയപ്പോൾ ഏറ്റവും അധികം ട്രോൾ കിട്ടിയ സീൻ… എനിക്കും തോന്നി എന്തിനാണ് പിങ്കിന്റ റീമേയ്ക്കിൽ ഇങ്ങനെ ഒരു സീൻ എന്ന്… പക്ഷെ പടത്തിൽ ആ ഒരു സീക്വൻസ്.. അക്ഷരത്തിൽ ഒരു 15 മിനിട്ടോളം തിയേറ്റർ ഒരു പൂരപ്പറമ്പായി മാറി..
ഇനി അടുത്ത വരാൻ പോകുന്ന h. വിനോദ് – അജിത് കുമാർ ടീമിന്റെ ആക്ഷൻ ത്രില്ലറിന്റെ ഒരു ടീസർ ആയിരുന്നിരിക്കും അത്..