കൽക്കി

അപ്പ്‌ കമിങ് സ്റ്റേജിൽ ഉള്ള ഒരു ഹീറോയ്ക്ക് സ്റ്റാർഡത്തിലേക്കും ഫാൻ ബേസിലേക്കും ഒക്കെ ഉള്ള ഒരു വാതിൽ ആണ് ഒരു കിടുക്കാച്ചി മാസ്സ് പോലീസ് വേഷം. മമ്മൂട്ടിക്ക് ആവനാഴി , മോഹൻലാലിനു പത്താമുദയം, സുരേഷ് ഗോപിക്ക് ഏകലവ്യൻ തുടങ്ങിയവ ഒക്കെ മലയാളം ഇൻഡസ്ട്രിയൽ ഇതിനുള്ള ഉദാഹരണങ്ങൾ ആണ്.. അങ്ങനെ നോക്കുമ്പോൾ ടോവിനോ എന്ന അപ്പ്‌ കമിങ് ഹീറോ ക്കു അങ്ങനെ ഒരു റോൾ ചെയ്യാനുള്ള കറക്റ്റ് ടൈം ഇത് തന്നെ ആയിരുന്നു ഇത്.

പോസിറ്റീവ്സ്
———————-
ഒരു പക്കാ മാസ്സ് ചിത്രത്തിന് വേണ്ട ബിൽഡ് അപ്പ്‌ ഈ ചിത്രത്തിന്റെ തുടക്കത്തിലും കാണാം.. അതിനെ ശക്തി പെടുത്തുന്ന രീതിയിൽ ഉള്ള ഒരു ഹീറോ ഇൻട്രൊഡക്ഷനും ഉണ്ട്. ഫസ്റ്റ് ഹാൾഫിൽ ഇടവിട്ട്.. ഇടവിട്ട്.. വരുന്ന മാസ്സ് രംഗങ്ങളും ആക്ഷൻ രംഗങ്ങളും നന്നായിരുന്നു.. ക്യാമറ ആംഗിളുകളും ഷോട്ട് ഡിവിഷനുകളും ഒക്കെ ഒരു മാസ്സ് തമിഴ് തെലുങ്കു ചിത്രത്തിന്റെ പ്രതീതി ഉണർത്തുന്നു.. ടോവിനോയുടെ ലുക്കും ആറ്റിട്യൂടും… ആക്ഷനും എല്ലാം കൊള്ളാം… അത് പോലെ വില്ലന്റെയും പെർഫോമൻസ് നന്നായി.. ജേക്സ് ബിജോയ്‌ ബിജിഎം ഇൽ തകർത്തു

നെഗറ്റീവ്സ്
——————

മുകളിൽ പറഞ്ഞ നല്ല വശങ്ങൾക്കൊക്കെ രസം കൊല്ലിയാകുന്നത് ഇടയ്ക്കിടെ വരുന്ന ലാഗ് ആണ്.. സെക്കന്റ്‌ ഹാൾഫിൽ എത്തുമ്പോൾ ലാഗും ക്ളീഷേ സീനുകളും കാരണം ആക്ഷൻ സീൻസ് പോലും മടുപ്പു ഉണ്ടാക്കുന്നു.. സിറ്റുവേഷൻ ഡ്രൈവൻ അല്ലാതെ ഇടി കാണിക്കാൻ വേണ്ടി ആക്ഷൻ സീനുകൾ ഉണ്ടാക്കിയത് പോലെ തോന്നി സെക്കന്റ്‌ ഹാൾഫിലെ പല സീനുകളും..

നായകന്റെയും വില്ലന്റെയും ഉൾപ്പടെ ഒരു കഥാപാത്രത്തിനേയും അവർ ശരിക്ക് എന്താണ് എന്ന് പ്രോപ്പർ ആയി കോൺവെ ചെയ്യാൻ സാധിക്കാത്തതു പോലെ തോന്നി.. വില്ലന്റെ കാരക്ടർ എത്രത്തോളം ശക്തമാക്കാൻ പറ്റുമോ അത്രത്തോളം കയ്യടി നായകന് കിട്ടും.. വീക്ക്‌ കാരക്ടറൈസേഷൻ തന്നെയാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ വില്ലൻ.. സംയുക്ത മേനോന്റെ ഇൻട്രൊഡക്ഷൻ ഒക്കെ കാണുമ്പോൾ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ നമ്മൾ പ്രതീക്ഷിക്കുമെങ്കിലും എന്തിനായിരുന്നു ആ റോൾ എന്ന് പോലും പടം കഴിയുമ്പോൾ തോന്നും.

ചുരുക്കി പറഞ്ഞാൽ ഒന്നുകൂടി നന്നായി കലക്കി എടുത്തിരുന്നേൽ കലക്കിയേനെ ഈ കൽക്കി… തല്ക്കാലം കൽക്കി തന്നത് ഒരു ആവറേജ് സിനിമ അനുഭവം മാത്രം ആണ്

One thought on “കൽക്കി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s