രക്തം ചൊരിയാത്ത, വയലന്സില്ല്ലാത്ത… ഒരു ആക്ഷൻ സീൻ പോലും ഇല്ലാത്ത ഒരു ത്രില്ലെർ ആണ് “8 തോട്ടക്കൾ”ക്ക് ശേഷം വെട്രി നായകനാകുന്ന ജീവി.
നായകൻ സ്വന്തം ക്യാരക്ടറിനെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ചിത്രം ഒരു 15 മിനുറ്റിൽ തന്നെ പ്രധാന കഥയിലേക്ക് വരുന്നു.. ഒരു മിനിറ്റ് പോലും ബോർ അടിപ്പിക്കാതെ ഉള്ള തിരക്കഥയും.. ഒന്ന് രണ്ടു നല്ല ട്വിസ്റ്റുകളും ആണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്സ്.
ഇടക്ക് നമ്മുടെ ദൃശ്യത്തിനേയും പിന്നെ മറ്റൊരു ജോണി ആന്റണി ചിത്രത്തെയും ഒക്കെ ചെറുതായി ഓർമിപ്പിക്കും എങ്കിലും അതൊരു പ്രശ്നം ആയി തോന്നില്ല
8 തോട്ടക്കൾ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആദ്യം മുതൽ അവസാനം വരെ നിസ്സംഗത ഭാവം മാത്രം മുഖത്തു വന്നിരുന്ന നായകൻ ആയിരുന്നു. പക്ഷേ 2മത്തെ ചിത്രമായ ജീവിയിൽ എത്തുമ്പോൾ പെർഫോമൻസിന്റ കാര്യത്തിൽ വെട്രി നന്നായി ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്. ഇതേ രീതിയിൽ ഉള്ള സ്ക്രിപ്റ്റ് സെലെക്ഷൻ ഫോളോ ചെയ്താൽ പുള്ളിക്ക് മോശമല്ലാത്ത ഒരു ഭാവിയുണ്ടാവും
വലിയ ദൃശ്യ ഭംഗി കാണിക്കുന്ന ഷോട്ട്സ്, ഇമ്പമാർന്ന ഗാനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻസ് തുടങ്ങി ഒരു ചേരുവകളും ഈ ചിത്രത്തിൽ ഇല്ല… ഇതൊന്നും ഈ ചിത്രം ആവശ്യപ്പെടുന്നും ഇല്ല..ചുരുങ്ങിയ ചിലവിൽ, വളരെ ചെറിയ ഒരു സംഭവം, ചുരുങ്ങിയ കഥാപാത്രങ്ങളെ കൊണ്ട് വളരെ ത്രില്ലിംഗ് ആയി പറയുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു
ത്രില്ലെർ പ്രേമികൾക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന മാറ്റൊരു ചിത്രം കൂടി തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ചിരിക്കുന്നു.