ഈ സിനിമയുടെ പോസിറ്റീവ്സ്, നെഗറ്റീവ്സ് , തുടങ്ങിയ കാര്യങ്ങൾ പറയുന്നതിലുപരി എന്ത് കൊണ്ട് ഈ ചിത്രം കാണണം എന്ന് പറയാം .
ഈ രാജ്യത്തെ ഓർത്തു അഭിമാനിക്കുന്ന ഒരു ഇന്ത്യൻ പൗരൻ തന്നെ ആണ് ഞാനും.. പക്ഷെ നമ്മൾ മനഃപൂർവം അല്ലെങ്കിൽ സൗകര്യ പൂർവം ഒഴിവാക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.. അങ്ങനെ ഉള്ള ഒന്നാണ് ഈ രാജ്യത്തെ ജാതീയത … കേരളത്തിന് പുറത്തേക്കു നോക്കിയാൽ … പ്രത്യേകിച്ച് റൂറൽ പ്രദേശങ്ങളിലുള്ള ജാതീയത നാം ഊഹിക്കുന്നതിലും എത്രയോ ഭീകരമാണ്.. അതിനെ കുറിച്ച് സംസാരിക്കാൻ ധൈര്യം ഉള്ളവർ കുറവാണു… അത് കൊണ്ട് തന്നെ അനുഭവ് സിൻഹ എന്ന ഡിറക്ടറിന്റെ ഒരു ബ്രേവ് അറ്റംപ്റ് തന്നെ ആണ്
ആർട്ടിക്കിൾ -15 .
രണ്ടു ദളിത് പെൺകുട്ടികളുടെ റേപ്പ് മർഡർ കേസ് അന്വേഷണത്തിലൂടെ കഥ പറയുന്ന ചിത്രം ആര് ചെയ്തു എന്ന ചോദ്യത്തിലുപരി അത് സംഭവിക്കാൻ കാരണമാകുന്ന സാമൂഹിക വ്യവസ്ഥിതിയെ ആണ് ചോദ്യം ചെയ്യുന്നത്… ചോദ്യം ചെയ്യപ്പെടുന്നത് പ്രേക്ഷകർ തന്നെ ആണ്…
ഇവിടെ റേപ്പ് എന്നത് ഒരു ടൂൾ ആണ്.. ഒരു വിഭാഗം ജനങ്ങളെ അടിച്ചമർത്താനും പേടിപ്പിച്ചു നിർത്താനും ചൂഷണം ചെയ്യാനും ഉപയോഗിക്കുന്ന ഒരു ടൂൾ ആകുമ്പോൾ ആ കുറ്റകൃത്യത്തിന്റെ ഭീകരത പതിന്മടങ്ങാകുയാണ്. തങ്ങൾ ചെയ്യുന്നത് ഒരു കുറ്റമാണെന്ന് .. അല്ലെങ്കിൽ തെറ്റായകാര്യമാണ് എന്ന് മനസിലാക്കാൻ പോലും പറ്റാത്ത രീതിയിലാണ് അവിടെ ജാതീയത. അത് കൊണ്ടാണ് ദളിതനെ കെട്ടിയിട്ടു തള്ളുന്നതിൻറെയും മറ്റും വീഡിയോ ഒരു ഹീറോയിസം പോലെ റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതും .
ഏറ്റവും ദുഖകരമായ സത്യം എന്തന്നാൽ ഈ ചൂഷണം അനുഭവിക്കുന്നവർ പോലും പൂർണ്ണമായി ജാതിചിന്തയിൽ നിന്ന് മോചിതരല്ല എന്നുള്ളതാണ് .. താനൊരു താണ ജാതിക്കാരൻ ആണെന്നും ഇതൊക്കെ തന്റെ വിധി ആണെന്നും ആണ് അവരുടെയും ചിന്ത..
ഡൽഹിയിലും യൂറോപ്പിലും മറ്റും പേടിച്ചിട്ടു വരുന്ന നായകനോട് പുള്ളിയുടെ സബോർഡിനേറ്റ്സ് ജാതിയെ പറ്റി പറയുന്ന ഒരു സീനുണ്ട് .
ദലിതർക്കിടയിൽ തന്നെ ഉണ്ട് ഉയർന്ന ദളിതനും താഴ്ന്ന ദളിതനും. താഴന്നദളിതന്റെ കയ്യിൽ നിന്ന് ഉയർന്ന ദളിതൻ വെള്ളം പോലും വാങ്ങിക്കുടിക്കില്ല എന്ന് പറയുമ്പോൾ നായകൻ അന്തം വിടുന്ന പോലെ തന്നെ നമ്മളും അന്തം വിടും..
ഉയർന്ന ജാതിക്കാർ മാത്രമല്ല ഓരോരോ രാഷ്ട്രീയ പാർട്ടികളും നേതാക്കളും എങ്ങനെ ആണ് ഇവരെ എങ്ങനെയാണു ചൂഷണം ചെയുന്നത് എന്നും ചിത്രം പറഞ്ഞു പോകുന്നുണ്ട്.
ഒരു പക്കാ എന്റെർറ്റൈനെർ ഒന്നും അല്ല ഈ ചിത്രം.. വലിയ ഹീറോയിസമായ പഞ്ച് ഡയലോഗുകളോ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളോ ഒന്നും ഇല്ല ഈ ചിത്രത്തിൽ. പക്ഷെ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് ഈ ചിത്രം . ദളിതനെ പോലീസ് കാരൻ ശിക്ഷിക്കുന്നത് കാണുമ്പോൾ പൊട്ടിച്ചിരിക്കുന്ന അഭ്യസ്തവിദ്യനേ കാണിക്കുന്ന സീനും, ഡ്രൈനേജിൽ മുങ്ങി അഴുക്കു വാരി വരുന്ന മനുഷ്യനെ കാണിക്കുമ്പോൾ പുറകിൽ ദേശീയ ഗാനം വരുന്ന സീനും തുടങ്ങി നമ്മളെ ഞെട്ടിക്കുകയും , തരിപ്പിച്ചിരുത്തുകയും , ഒരുപാടു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായ ഒരു പാട് മുഹൂർത്തങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ ..
ഹാർഡ് ഹീറ്റിങ് ഡയലോഗുകളും , കയ്യടക്കമുള്ള സംവിധാനവും, ആയുഷ്മാൻ , ഖുറാനെ, സയണി ഗുപ്ത, മനോജ് പഹ്വ തുടങ്ങി ഏറ്റവും ചെറിയ വേഷങ്ങൾ ചെയ്തവരുടെ വരെ ഗംഭീര പ്രകടനവും , സിനിമയുടെ മേക്കിങ് ക്വാളിറ്റിയും, അതിലെല്ലാം ഉപരി ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും ഇതിനെ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാക്കുന്നു .
മതം ,ജാതി , വർഗം, സെക്സ്, ജനന സ്ഥലം തുടങ്ങി ഒന്നിന്റെയും പേരിൽ ഒരു ഇന്ത്യൻ പൗരനും വിവേചനം നേരിടാൻ പാടില്ല എന്ന് പറയുന്ന ആർട്ടിക്കിൾ 15 , ഇന്ത്യൻ ഭരണഘടനയിലെ തന്നെ ഏറ്റവും സുന്ദരമായ ഭാഗമാണ്… നിർഭാഗ്യവശാൽ ഏറ്റവും അതികം ലംഘിക്കപെടുന്നതും ..
One thought on “Article -15”