ചില ചിത്രങ്ങൾ കാണാൻ തുടങ്ങുമ്പോൾ തന്നെ നമുക്ക് മനസിലാവും അതിന്റ ക്ലൈമാക്സ് എന്തായിരിക്കും എന്ന്.. എങ്ങനെ ആ ക്ലൈമാക്സിലേക്ക് ആ ചിത്രത്തിനെ എത്തിക്കുന്നു… എത്രമാത്രം കാണികളെ ആ കഥ പറച്ചിലിൽ എൻഗേജ് ചെയ്യിക്കുന്നു എന്നനുസരിച്ചിരിക്കും ആ ചിത്രത്തിന്റെ റിസൾട്ട്കക്ഷി അമ്മിണി പിള്ള ഇതേ പാറ്റേൺ ഫോളോ ചെയ്യുന്ന ഒരു ചിത്രമാണ്.. ടൈൽറ്റിൽ സൂചിപ്പിക്കുന്നത് പോലെ അമ്മിണിപ്പിള്ളയുടെ കഥ ആണ് ഇത്. താൽപ്പര്യം ഇല്ലാത്ത ഒരു വിവാഹം കഴിച്ചിട്ട് അതിൽ നിന്ന് പുറത്ത് വരാൻ ശ്രമിക്കുന്ന അമ്മിണി പിള്ളയും അയാളെ പിരിയാൻ താൽപ്പര്യം ഇല്ലാത്ത ഭാര്യ കാന്തിയും അയാളുടെ വക്കീൽ പ്രദീപനും ആണ് പ്രധാന കഥാപാത്രങ്ങൾകാന്തിയുടെ വേഷം ചെയ്ത നടിയുടെ പെർഫോമൻസ് വളരെ അധികം ഇഷ്ടമായി.. ഒട്ടും ഓവർ ആക്കാതെ.. വളരെ നാച്ചുറൽ ആയി അവർ അത് ചെയ്തു..ആസിഫ് അലിയും വിജയരാഘവനും നന്നായി.. ബേസിലിന്റ പാട്ടു ചിരി ഉണർത്തിചിത്രത്തിൽ ഉടനീളം ഉള്ള തലശ്ശേരി സ്ലാങ്ങും.. ഇടക്ക് വരുന്ന പാട്ടുകളും കേൾക്കാൻ കേൾക്കാൻ സുഖമുള്ളവയായിരുന്നു.കഥാപശ്ചാത്തലവും.. കഥാപാത്രങ്ങളുടെ സ്വഭാവവും മറ്റും പരിചയപ്പെടുത്താൻ ഫസ്റ്റ് ഹാൾഫിൽ സംവിധായകൻ എടുക്കുന്ന സമയം ചെറിയ തോതിലുള്ള ലാഗ് തരുന്നുണ്ടെങ്കിലും സെക്കന്റ് ഹാഫ് രസിപ്പിക്കുന്നുണ്ട്..അമ്മിണി പിള്ളയുടെ കഥാപാത്രം തുടക്കം മുതൽ പകുതി വരെ സ്ഥായിയായ ഒരു ഉദാസീന ഭാവത്തിൽ ആണ്.. ഏകദേശം അതേ അവസ്ഥയിൽ തന്നെ ആവും പ്രേക്ഷരും.. പകുതിക്ക് ശേഷം പതുക്കെ അത് കുറഞ്ഞു കുറഞ്ഞു ക്ളൈമാക്സില് സന്തുഷ്ടനായി പുഞ്ചിരിക്കുന്ന പോലെ പ്രേക്ഷരും ചിത്രത്തിൽ സന്തുഷ്ടരായി പുഞ്ചിരിച്ചു കൊണ്ട് തന്നെ തിയേറ്റർ വിടുംചുരുക്കത്തിൽ കണ്ട് ഇറങ്ങുമ്പോൾ നിരാശ തോന്നാത്ത ഒരു കൊച്ചു ഫീൽ ഗുഡ് സിനിമ