സുൽത്താൻ , ടൈഗർ സിന്ദാ ഹൈ, എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം അലി അബ്ബാസ് സഫറും – സൽമാനും ഒന്നിക്കുമ്പോൾ അവരുടെ മുൻ ചിത്രങ്ങളുടെ ഒരു പടി മുകളിലായി നിൽക്കുന്ന ഒരു ചിത്രം തന്നെ ആണ് തന്നിരിക്കുന്നത് . കൊറിയൻ ചിത്രമായ ഓഡി ടു മൈ ഫാദർ എന്ന ചിത്രത്തിനെ ബേസ് ചെയ്തു എടുത്ത ചിത്രമാണ് ഭാരത് . ഓഡി ടു മൈ ഫാദർ ഡൌൺലോഡ് ചെയ്തു വച്ചിരുന്നെങ്കിലും ഭാരത് കണ്ടിട്ട് കാണാം എന്ന് തീരുമാനിച്ചിരുന്നു.. അത് കൊണ്ട് തന്നെ ഒരു കമ്പാരിസണും കൂടാതെ പൂർണ്ണമായും ഈ ചിത്രം ആസ്വദിക്കാൻ സാധിച്ചു
ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ഹാർഡ് കോർ ഫാൻസ് ഉള്ള താരമാണ് സൽമാൻ .. അവർ അവരുടെ ഭായിജാനിനെ എങ്ങനെയൊക്കെ കാണാൻ ആഗ്രഹിച്ചോ അത് പോലെ ആണ് ചിത്രം അലി അബ്ബാസ് സഫര് നൽകിയിരിക്കുന്നത്
കോമഡി, സെന്റിമെൻസ്, ഡ്രാമ, റൊമാൻസ്, പഞ്ച് ഡയലോഗുകൾ , നല്ല പാട്ടുകൾ എല്ലാം നല്ല രീതിയിൽ തന്നെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും .. ആദ്യ ഭാഗങ്ങളിൽ കാണിക്കുന്ന പാർട്ടീഷൻ സീന്സും, അവസാന ഭാഗത്തിലെ ടി.വി ചാനൽ സീന്സും ആണ് ചിത്രത്തിന്റെ ആത്മാവ്. ഓരോ സീനിന്റെയും ഇമോഷൻസ് നല്ലതു പോലെ കോൺവെ ചെയ്യാൻ സംവിധായകന് സാധിക്കുന്നുണ്ട്
ശത്രു രാജ്യത്തിന്റെയും അവിടുത്തെ ആൾക്കാരെയും ക്രൂരൻ മാരും ചതിയമാരുമാക്കി താറടിച്ചു കാണിക്കാതെ തന്നെ ദേശസ്നേഹം കാണിക്കാം എന്ന് സംവിധായകൻ കാണിച്ചു തരുന്നുണ്ട്.. രാജ്യം, അതിർത്തി, മതം, ഇതിനെല്ലാം ഉപരിയാണ് ഹ്യൂമൻ റിലേഷൻസും , ഇമോഷന്സും എന്ന് കാണിക്കുന്ന സീനുകൾ എല്ലാം മനസു നിറകുന്നവയാണ്.. സോമാലിയൻ കടൽക്കൊള്ളക്കാരുടെ സീനൊക്കെ അതിനു മികച്ച ഉദാഹരണങ്ങൾ ആണ്..
ഒരു രസകരമായ സീനിനൊടുവിൽ ദേശീയഗാനം ആലപിച്ചപ്പോൾ ഒരു സെക്കൻഡ് നേരം കൊണ്ട് ഇവിടെ യുഎയിൽ ഉള്ള തീയറ്ററിൽ ചിത്രം കണ്ടു കൊണ്ടിരുന്ന മലയാളിയും, ബംഗാളിയും, തമിഴനും.മറാഠിയും, ഗുജറത്തിയും , ഇന്ത്യക്കാരല്ലാത്തവരും അടക്കം എല്ലാരേയും എണീറ്റ് നിന്നപ്പോൾ രോമാഞ്ചവും, സന്തോഷവും, കണ്ണുനീരും എല്ലാം ഒരു മിച്ചു വന്നു..
സൽമാന്റെ പെർഫോമൻസ് വൈസ് നോക്കുകയാണെങ്കിൽ അദ്ദേഹം ഏറ്റവും നന്നായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് ഭാരത്. ടാബുവുമായുള്ള സീനിലൊക്കെ ഭായിജാൻ നമ്മുടെ കണ്ണും മനസും നിറയ്ക്കുന്നുണ്ട് . വിലയാട്ടിഖാൻ എന്ന സുഹൃത്തിന്റെ റോൾ ചെയ്ത സുനിൽ ഗ്രോവറിന്റെ താണ് എടുത്തു പറയേണ്ടുന്ന മറ്റൊരു പെർഫോമൻസ്.
പാട്ടുകളും ബിജിഎം ഉം നാനായിരുന്നു . പ്രതേകിച്ചു സിന്ദാ ഹൂം എന്ന ഗാനം.
എല്ലാ വിധത്തിലിനുള്ള പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു ചിത്രമാണ് ഭാരത് എന്ന് തിയേറ്റർ റെസ്പോൺസിൽ നിന്നും മനസിലായി
പഴ്സണലി ബജ്രംഗി ഭായ് ജാനു ശേഷം എന്റെ മനസ് നിറച്ച മറ്റൊരു ഭായിജാൻ ചിത്രം