ഹോളിവുഡ് സിനിമകളിലെ മരണമാസ്സ്, കൊലമാസ്സ് , ക്യാറ്റഗറിയിൽ പെടുന്ന ജോൺ വിക് സീരിസിലെ മൂന്നാമത്തെ ചിത്രം ആദ്യ രണ്ടു ചിത്രങ്ങൾ പോലെ തന്നെ അതിന്റെ ജോണറിനോട് 100 % നീതി പുലർത്തുന്നുണ്ട് .
ഒരു മണിക്കൂർ സമയത്തിനുള്ളിൽ ജോൺ വിക്കിനെ എക്സ്- കംമ്യൂനിക്കേടോ ആക്കാൻ തീരുമാനിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന ഭാഗം തീരുന്ന അതേ പോയിന്റിൽ വച്ച് തന്നെ ആണ് 3 ആം ഭാഗം ആരംഭിക്കുന്നത് . എല്ലാരും ജോൺ വിക്കിന് എതിരാകും ..കൊല്ലാൻ ശ്രമിക്കും .. പക്ഷെ കൊല്ലാൻ വരുന്നവർ ജോണിന്റെ കൈ കൊണ്ട് തീരും എന്ന ബേസിക് സ്റ്റോറി അറിഞ്ഞുകൊണ്ട് തന്നെ ആണ് ചിത്രം കാണുന്നത് എങ്കിലും ഒരു ഇടതു പോലും ബോർ അടിപ്പിക്കാതെ ഉള്ള ആഖ്യായനവും കെന് റീവ്സിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തന്നെയാണ് ഇതിന്റെ പോസിറ്റീവ് വശം .
കഴിഞ്ഞ തവണ പെൻസിൽ കൊണ്ട് വരെ എതിരാളിയാകെ തീർത്തിരുന്നജോൺ ഇത്തവണ , ബുക്കും, കുതിരയെയും, നായ്ക്കളെയും ഒക്കെ ആയുധമാക്കുന്നുണ്ട്.. ഓരോ ആക്ഷൻ സീനും ഒന്നിനൊന്നു മെച്ചമാണ്.. ഒന്നാം ഭാഗവും രണ്ടാഭാഗവും കമ്പയർ ചെയ്തു നോക്കുമ്പോൾ ഇതിൽ സംഭാഷണങ്ങളും കാര്യങ്ങളും ഒക്കെ തീരെ കുറവാണു… ആക്ഷൻ സീനുകൾ കൂടുതലും. അത് കൊണ്ട് തന്നെ ഒരു പക്കാ പൈസ വസൂൽ ചിത്രമാണ് ജോൺ വിക് 3
ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് പൂർണ്ണമായും സംതൃപ്തി നൽകുന്ന പക്കാ മാസ്സ് ചിത്രം നാലാംഭാഗത്തിനുള്ള വാതില്ക്കൂടി തുറന്നിട്ടാണ് അവസാനിക്കുന്നത് എന്നുള്ളത് ജോൺ വിക് ആരാധകർക്ക് ഇരട്ടി സന്തോഷം സമ്മാനിക്കുന്നു