vox സിനിമാസ് – ഷാർജ സിറ്റി സെന്റര്‍.
സെൽവ രാഘവൻ- സൂര്യാ കോമ്പിനേഷൻ കൂടെ വർഷങ്ങൾക്കു ശേഷം യുവന്റെ സംഗീതത്തിൽ വീണ്ടും സെൽവ രാഘവൻ ചിത്രം പോരാത്തതിന് പൊളിറ്റിക്കൽ ചിത്രവും . NGK യുടെ മുഴുവൻ ടീമും കഴിവുറ്റവരാണ് .. പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ്.. ഈ ചിത്രത്തിലും ഇവരുടെ പ്രതിഭയും കഠിനാധ്വാനവും പലയിടങ്ങളിലും കാണാം .
പക്ഷെ ഈ ചിത്രം പൂർണമായും തൃപ്തി പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും
തമിഴിലും തെലുങ്കിലുമായി അടുത്തിടെ ഒരു പാട് പറഞ്ഞ കർഷകരുടെ പ്രശ്നവും അതുമായി ബന്ധപ്പെട്ട പൊളിറ്റിക്സും ഉയർന്ന ജോലി ഉപേക്ഷിച്ചു കൃഷിയും രഷ്ട്രീയവുമായി ഇറങ്ങുന്ന നായകനും ഒക്കെ തന്നെ ആണ് ഇതിലേയും വിഷയം എന്ന് ട്രെയ്ലറിലൂടെ തന്നെ മനസിലായെങ്കിലും അത് സെൽവ രാഘവൻ പറയുമ്പോൾ ഒരു വ്യത്യസ്തത കാണും എന്ന പ്രതീക്ഷയെ ശരിവച്ചു കൊണ്ടാണ് ആദ്യത്തെ ഒരു 30 മിനുട്ടുകള്‍ മുതൽ ഇന്റർവെൽ വരെയുള്ള പോർഷൻസ് മുന്നോട്ടു പോയത്. സെക്കന്റ് ഹാൾഫിൽ പക്ഷെ എവിടെയൊക്കെയോ പടം കൈവിട്ടു പോയി.. ഇടയ്ക്കിടെ വരുന്ന ലാഗും.. ക്ളീഷേ സീനുകളും ചിത്രത്തെ നശിപ്പിക്കുന്നു
സൂര്യയുടെ പെർഫോമൻസും , ഒന്ന് രണ്ടു ആക്ഷൻ സീനുകളും മാത്രമാണ് രണ്ടാം പകുതിയിൽ ആശ്വാസമാകുന്നത്. രണ്ടാം പകുതിയിലെ രണ്ടു പാട്ടുകളും കേൾക്കാൻ നല്ലതായിരുന്നെകിലും വല്ലാതെ മിസ് പ്ലേസ്ഡ് ആയി പോയി
സായി പല്ലവി – സൂര്യ സീൻസൊക്കെ ആദ്യം കുറച്ചു രസിപ്പിച്ചെങ്കിലും പോകെ പോകെ സായി പല്ലവിയുടെ കഥാപാത്രത്തിന്റെ മനോ നിലക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് തോന്നിക്കുന്ന വിധത്തിൽ ഓവർ ആക്കി കളഞ്ഞു . സാധാരണ സെൽവ രാഘവൻ ചിത്രങ്ങളിൽ നായകന് ഹിസ്റ്റീരിയ പിടിച്ച പോലുള്ള ചില സീനുകൾ ഉണ്ടാവാറുണ്ട് .. പലപ്പോഴും അത് രസിപ്പിക്കുന്ന വിധത്തിൽ തന്നെയാവും പറയുകയും ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിൽ ഹിസ്റ്റീരിയ നായികക്കാണ്.. കാണുന്നവർക്കു തലവേദനയും…
ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉള്ള സോങ്സ്, ചില ഡാർക്ക് ഹ്യൂമറുകൾ , ഡയലോഗ്സ്, എല്ലാം നന്നായിരുന്നു. സിനിമാട്ടോഗ്രഫിയും സാധാരണ സെൽവ ചിത്രങ്ങളിലെ പോലെ മികച്ചു നിന്ന്..
സെൽവ രാഘവന്റെ മുൻ ചിത്രങ്ങളെല്ലാം തിയേറ്ററിൽ കണ്ടിറങ്ങിയാലും ഒന്ന് രണ്ടു ദിവസത്തേക്ക് അതിന്റെ ഹാങ്ങ് ഓവർ ഉണ്ടാകാറുണ്ട്. ഈ ചിത്രത്തിൽ ആ സെൽവ രാഘവൻ മാജിക് മിസ്സിംഗ് ആണ്..
മൊത്തത്തിൽ നിരാശ പെടുത്തുന്ന ഒരു അനുഭവം ആണ് NGK എന്ന ചിത്രം എന്നിലെ പ്രേക്ഷകന് നൽകിയത്