“130 കോടി ജനത്തിൽ ബുദ്ധിയുള്ള മൂന്നര കോടിയിൽ ഒരാളാണ് ഞാൻ എന്നഭിമാനിക്കുന്നു. കേരളത്തിൽ ഉള്ളവർ മാത്രമാണ് വിദ്യാഭ്യാസം ഉള്ളവർ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു… വിവരണവും വിദ്യാഭ്യാസവും തലയിൽ ബുദ്ധിയും ഇല്ലാത്ത ഉത്തരേന്ത്യ കാരല്ല.. നമ്മൾ മലയാളികൾ … ഇത് no : കേരളമാണ് … ”
എന്നൊക്കെ ഓർത്തു നിങ്ങള്ക്ക് അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതൊരു രോഗലക്ഷണമാണ് … സൂക്ഷിക്കുക
ഇത് പോലെ ഉള്ള ഗീർവാണങ്ങളും, സ്വന്തം പ്രബുദ്ധതയെ ഓർത്തുള്ള ആത്മരതികളും ഇവിടെ കൊറേ കണ്ടത് കൊണ്ടാണ് ഇതെഴുതാം എന്ന് വിചാരിച്ചത്. Narcissistic personality disorder (NPD) എന്നാണ് ഈ അസുഖത്തിന്റെ പേര്.. നമ്മൾ കരുതുന്നത് മാത്രമാണ് ശരി … നമ്മളൊഴിച്ചു ബാക്കി എല്ലാരും മന്ദബുദ്ധികളും വിവര ദോഷികളും എന്ന തോന്നലാണ് ഇതിന്റെ പ്രധാന ലക്ഷണം .
നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ചവർ അർഹതപെട്ടവരും മിടുക്കരും ആണെന്നുള്ള ആത്മവിശ്വാസവും അഭിമാനവും ഒക്കെ വളരെ നല്ല കാര്യങ്ങൾ ആണ്… പക്ഷെ എനിക്കിഷ്ടമില്ലാത്ത ആശയത്തിനെയോ പ്രസ്ഥാനത്തിനോ സ്ഥാനാർത്ഥിക്കോ വോട്ട് ചെയ്യുന്നവർ എല്ലാം പൊട്ടന്മാരെന്നു പറയുന്നത് തീർത്തും സംസ്കാര ശൂന്യതയാണ്.. ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ജനാധിപത്യത്തെ അവഹേളിക്കലാണ് .
ആർക്കു വോട്ട് ചെയ്യണം എന്ന തീരുമാനം തീർത്തും ഒരാളുടെ പേർസണൽ ചോയ്സ് ആണ് . എന്ന് വച്ചാൽ ഞാൻ ആർക്കു വോട്ട് ചെയ്തു എന്നതിനെ ചോദ്യം ചെയ്യാനും വിമർശിക്കാനും മറ്റാർക്കും അവകാശമില്ല എന്നർത്ഥം.. എന്റെ ഭാര്യക്കോ , മാതാ പിതാക്കൾക്കോ പോലും ഇല്ല . … ഭൂരി പക്ഷ അഭിപ്രായം എന്താണോ അതിനെ മാനിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം .
ഭൂരിപക്ഷ അഭിപ്രായം ഇപ്പോഴും ശരിയായിരിക്കണം ഇല്ല എന്ന് അഭിപ്രായക്കാരാണ് നിങ്ങൾ എങ്കിൽ കുഴപ്പമില്ല… പക്ഷെ അതെ നാക്കു കൊണ്ട് ജനാധിപത്യ വിശ്വാസി ആണെന്ന് കൂടി പറയരുത്
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എന്നോട് പറഞ്ഞു ” നിങ്ങൾ ഈ പ്രസ്ഥാനത്തെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഒന്നുകിൽ നിങ്ങൾ ഒരു വർഗീയവാദി ആണ് അല്ലെങ്കിൽ നിങ്ങൾ ഒരു മണ്ടൻ ആണ്”…
ഇതിൽ ഏതാണ് ഞാൻ എന്ന് പുള്ളി എന്നോട് ചോദിക്കുകയാണ്. വേറെ ചോയ്സ് ഒന്നും ഇല്ല . ഇതിൽ ഏതെങ്കിലും ഞാൻ സെലക്ട് ചെയ്യണം .. എങ്ങനെ ഉണ്ട്.. പുള്ളിയും ജനാതിപത്യ വിശ്വാസി ആണെന്നാണ് അവകാശപ്പെടുന്നത്
ജനാധിപത്യവും മതേതരത്വവുമാണ് ഇന്നാട്ടിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന വാക്കുകൾ .. എന്റെ ഒരു സുഹൃത്ത് സ്വയം പരിചയപ്പെടുത്തുന്നത് മതേതരമായ ഒരാളെന്നാണ്.. എങ്ങനെയാണ് മതേതരൻ ആകുന്നതു എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞ മറുപടി ഇതാണ്. എനിക്ക് എല്ലാ മതസ്ഥരും സുഹൃത്തുക്കൾ ആയിട്ടുണ്ട്.. ഞാൻ ശബരിമലയിലെ അരവണ കഴിക്കും .. ക്രിസ്റ്മസിനു കേക്ക് കഴിക്കും പെരുന്നാളിന് കഴിക്കും എന്നൊക്കെയാണ് .. അതായത് അങ്ങനെ ഒക്കെ ചെയ്യുന്നത് വലിയ ഏതോ സംഭവമായിട്ടാണ് അദ്ദേഹം കാണുന്നത്.. ഒരു മതത്തിനു യാതൊരു കൺസിഡറേഷനും കൊടുക്കാതിരിക്കുന്നതാണ് യഥാർത്ഥ മതേതരത്വം എന്ന് പുള്ളി പറഞ്ഞു മനസിലാക്കിക്കാൻ എനിക്ക് സാധിച്ചില്ല .. അതിനു മുൻപ് തന്നെ വർഗീയ വാദിയുടെ ചാപ്പ എനിക്ക് കുത്തപ്പെട്ടിരുന്നു . അത് പോട്ടെ അതല്ലല്ലോ വിഷയം …
അപ്പോൾ പറഞ്ഞു വന്നത് നമ്മൾ മൂന്ന് കോടി ആളുകളുടെ അഭിപ്രായമായിരിക്കണം എന്ന് ഇല്ല ബാക്കി 127 കോടിയുടെ . അങ്ങനെ ഉള്ളവർ ഒക്കെ വർഗീയ വാദികളോ മന്ദമാരോ ആണെന്ന് തീറെഴുതരുത്.. എന്തെങ്കിലും ഗുണം കാണാതെ അങ്ങിനെ ബഹു ഭൂരിപകഷം ജനം തീരുമാനിക്കുമോ ? അതിനെ ബഹുമാനിക്കണം എന്നൊന്നും പറയുന്നില്ല… കുറഞ്ഞ പക്ഷം അതിനെ അധിഷേപിക്കാതിരിക്കാനുള്ള ജനാധിപത്യ മര്യാദയും മാന്യതയും കാണിക്കുവാൻ ശ്രമിക്കുക … പ്രബുദ്ധരായ മലയാളികൾ …
ശ്രീറാം എസ്