പോക്കിരി രാജ എന്ന സിനിമയിൽ ഇക്കയുടെ മുറി ഇംഗ്ലീഷും ഡാൻസും ആ സിനിമയുടെ മൊത്തത്തിൽ ഉള്ള എന്റെ ആസ്വാദനത്തിന്റെ വളരെ വലിയ തോതിൽ ബാധിച്ചിരുന്നു… അത് കൊണ്ട് തന്നെ രണ്ടാം ഭാഗമായ മധുരരാജാ കാണാൻ കയറുമ്പോഴും ആ ഒരു കല്ലുകടി അനുഭവിക്കാൻ മാനസികമായി തന്നെ തയ്യാറായി തന്നെ ആണ് ഇരുന്നത്.. എന്നാൽ ഇത്തവണ അങ്ങനത്തെ വെരുപ്പീരു താരതമ്യേനെ വളരെ കുറവായിരുന്നു എന്ന സന്തോഷം പങ്കുവച്ചു തന്നെ തുടങ്ങാം മധുരരാജ യുടെ റിവ്യൂ .
ട്രെയ്ലറിലും ടീസറിലും ഒക്കെ പ്രോമിസ് ചെയ്തത് പോലെ എല്ലാ മസാല ചേരുവകളും ഉള്ള ഒരു ഫെസ്റ്റിവൽ മൂഡ് ചിത്രം തന്നെ ആണ് മധുരരാജാ. നല്ല ഒരു ഫെസ്റ്റിവൽ മാസ്സ് മൂവി എന്ന രീതിയിലുള്ള പൂർണ്ണ തൃപ്തി ചിത്രം തരുന്നതും ഇല്ല എന്നതാണ് സത്യം..മിനിമം ഫാന്സുകാരല്ലാത്ത നോർമൽ പ്രേക്ഷകർക്ക് .
വില്ലന്റെ ക്രൂരത കാണിച്ചുതരാൻ മാത്രം രണ്ടു കൊലപാതകങ്ങൾ അടക്കം കാണിച്ചുകൊണ്ടുള്ള ആദ്യത്തെ 20 മിനിറ്റ് കുറച്ചു മടുപ്പു തോന്നിയിരുന്നെങ്കിലും ജയ് യുടെ വരവോടു കൂടി പടം എന്റർടൈൻ ചെയ്തു തുടങ്ങുന്നു . വീണ്ടും കുറച്ചു സമയം കഴിഞ്ഞേ രാജയുടെ വരവൊള്ളൂ.. പിന്നീട ഇന്റർവെൽ വരെ ഒള്ള സീന്സും.. ഇന്റർവെലിന് മുൻപുള്ള ആക്ഷനും ഒക്കെ നന്നായിരുന്നു.. ഈ അടുത്ത ഇടയ്ക്കു ഇക്ക ചെയ്ത ഏറ്റവും നല്ല ആക്ഷൻ സീൻസ് ഇതിൽ തന്നെ ആണ്..
ഒരു മസാല ചിത്രത്തിന്റെ കഥയുടെ പുതുമയെ കുറിച്ചൊന്നും സംസാരിക്കന്നതിൽ അർത്ഥമില്ല.. എങ്കിലും ഇന്റെർവെലിന് ശേഷം ഉള്ള ഓരോ സീനും വളരെ വളരെ പ്രേടിക്ടബിൽ ആണ് എന്നത് ഒരു പ്രധാന കുറവായി തോന്നി.. എന്തെങ്കിലും ഒരു സർപ്രൈസ് ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി ആസ്വാദ്യകരമായേനെ .
ഈ മാസിനിടക്കും ക്ലൈമാക്സിനു കുറച്ചു മുൻപുള്ള സീൻസിൽ പെർഫോം ചെയ്യാൻ കിട്ടിയ സീൻസിൽ ഇക്ക കലക്കി.. തൊണ്ട ഇടറി സംസാരിക്കുന്ന സംഭവം ഒക്കെ നന്നായിരുന്നു..
വില്ലൻ അടക്കം എല്ലാ കഥാപാത്രങ്ങളും നായകന്റെ ഹീറോയിസം കാണിക്കാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന ടൂൾസ് മാത്രമായി.. ആർക്കും പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ല.. അതും നെഗറ്റീവ് ആയി തോന്നി..
സണ്ണി ചേച്ചിയുടേതടക്കം അടിപൊളി കാറ്റഗറി യിൽ ഉൾപ്പെടുത്താവുന്ന മൂന്ന് പാട്ടുകളും , ഇന്റെർവെലിനും , ക്ലൈമാക്സിലും ഉള്ള വെടിക്കെട്ട് ആക്ഷൻ രംഗങ്ങളും ,ടെക്നിക്കലി സൗണ്ട് ആയിട്ടുള്ള മക്കിങ്ങും വലിയ കുഴപ്പമില്ല ഒന്ന് രണ്ടു കോമെഡി കളും , വൺ ലൈനേഴ്സും അടക്കം എല്ലാ ചെരുവുകളും മധുരരാജായിൽ ഉണ്ടെങ്കിലും , തിരക്കഥയുടെ പ്രേടിക്ടബിലിറ്റിയും , വീക്ക് കാരക്ടർ ഡിസൈനും മൂലം ഒരു പക്കാ മാസ്സ് മസാല കണ്ട ഫീൽ കിട്ടുന്നില്ല.. എങ്കിലും ഫാൻസിനു ആഘോഷിക്കാൻ ഉള്ള വകയൊക്കെ വൈശാഖ് നൽകിയിട്ടുണ്ട്.. നോർമൽ പ്രേക്ഷകന് വലിയ ബോർ അടി ഇല്ലാത്ത ഒരു തവണ കാണാൻ ഉള്ളതും …
വാലറ്റം : ലൂസിഫർ റെഫെറൻസിനു നല്ല കയ്യടി ആയിരുന്നു തിയേറ്ററിൽ