Spoiler മാത്രമേ ഒള്ളു.. കണ്ടവർ മാത്രം വായിച്ചാൽ മതി ….
ഒരു കോൺവെർസേഷൻ
——————————————
ഒന്നാമൻ : കണ്ടോ ലൂസിഫർ ??
രണ്ടാമൻ : പിന്നെ രണ്ടു പ്രാവിശ്യം കണ്ടു
ഒന്നാമൻ : രണ്ടു പ്രവിശ്യം കാണാൻ ഉള്ളതുണ്ടോ?
രണ്ടാമൻ : ഉണ്ടല്ളോ.. ചില കൺഫ്യൂഷൻസ് ഉണ്ടായിരുന്നു . അത് തീർന്നു കിട്ടി.
ഒന്നാമൻ : എന്ത് കൺഫ്യൂഷൻ എനിക്ക് ഒന്നും തോന്നിയില്ലല്ലോ?
രണ്ടാമൻ : ക്ലൈമാക്സ് എന്താ നിനക്ക് മനസിലായത് ?
ഒന്നാമൻ : അതിലെന്താ ഇത്ര മനസിലാക്കാൻ ഉസ്താദ് പോലെ തന്നെ സ്റ്റീഫൻ നാട്ടിൽ നല്ലവനായ രാഷ്ട്രീയക്കാരൻ . പക്ഷെ വെളിയിൽ വല്യ കള്ളലടുത്തു കാരൻ . രാജമാണിക്യം പോലെ അച്ഛൻ പറഞ്ഞിട്ട് അർദ്ധ സഹോദരൻ മാരെ രക്ഷിക്കാൻ വരുന്നു. സിമ്പിൾ അല്ലെ?
രണ്ടാമൻ : തുടക്കത്തിൽ അബ്രാം ഖുറേഷി എന്നൊരാളുടെ ഒരു വാർത്തയും പേപ്പർ കട്ടിങ് ഫോട്ടോയും ഇന്റർപോളിലെ ഓഫീസർ ചെക്ക് ചെയ്യുന്നത് കാണാം. ഇതിൽ റോത്തശ്ചിൾഡ് ഫാമിലിയെ കുറിച്ചും മെൻഷൻ ചെയ്യുന്നുണ്ട് .
ആദിൽ ഇന്ദ്രജിത്തിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ IUF നു ഫണ്ട് ചെയ്യുന്ന മണപ്പാട്ടിൽ ചാണ്ടി അബ്രാം ഖുറേഷി അംഗമായിട്ടുള്ള സീക്രെട് ഗ്രൂപ്പിലെ ഒരു കണ്ണി ആണെന്നും ആ ഇല്യൂമിനേറ്റി ഗ്രൂപ്പ് ആണ് ലോകത്തിലെ ഗോൾഡ് & ഡയമണ്ട് ട്രേഡ് മുഴുവൻ കണ്ട്രോൾ ചെയ്യുന്നത് എന്നും പറയുന്നു… അബ്രാം ഖുറേഷി ആരെന്നോ ആ സീക്രെട് ഗ്രൂപ്പ് ഏതാണെന്നും ആർക്കും അറിയില്ല … അവസാനത്തെ പേപ്പർ കട്ടിങ്സിൽ. അയാളെ കുറിച്ചുള്ള വാർത്തകൾ കാണിക്കുന്നുണ്ട്.. ശക്തി കപ്പൂർ ആരാണെന്ന് ചോദിക്കുമ്പോൾ ലാലേട്ടൻ ഫോൺ എടുത്തിട്ട് പറയുന്നത് അബ്രാം ഖുറേഷി എന്നാണ്.
ഒന്നാമൻ : അതിനു ??
രണ്ടാമൻ : ഇതിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു കഥ നമുക്ക് വായിച്ചെടുക്കാം. ഇല്യൂമിനേറ്റി തിയറി പ്രകാരം ഈ ലോകം മുഴുവൻ കണ്ട്രോൾ ചെയ്യുന്നത് ഈ സീക്രെട് ഗ്രൂപ്പുകളാണ് . അതിന്റെ മെംബേർസ് ലോകം എമ്പാടും ഉണ്ട്. ഭരണം, സയൻസ്, ബാങ്കിങ്, വ്യവസായം,ന്യൂസ് മീഡിയ , സോഷ്യൽ മീഡിയ , എന്റർടൈൻമെൻറ് മീഡിയ തുടങ്ങിയ എല്ലാ ഇടത്തും ഉയർന്ന സ്ഥാനങ്ങളിൽ അവരുണ്ടാവും . അവർ തീരുമാനിക്കും ഈ ലോകം എങ്ങനെ ഫങ്ക്ഷന് ചെയ്യണമെന്ന്. ഉദാഹരണത്തിന് ഇതിൽ പറയുന്ന റോത്തശ്ചിൾഡ് ഫാമിലി ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ബാങ്കിങ് ഗ്രൂപ്പ് . ഇവിടുത്തെ ബാങ്കിങ് കണ്ട്രോൾ ചെയ്യുന്ന പവർ. എന്തിയേന്തികം നമ്മുടെ റിസേർവ് ബാങ്ക് വരെ ഇവരാണ് കണ്ട്രോൾ ചെയ്യുന്നത് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട് . ഇല്യൂമിനേറ്റി തിയറി ഒരു ഫാക്ട് ആണോ മിത്ത് ആണോ എന്ന് രണ്ടു അഭിപ്രായം ഉണ്ട് . പക്ഷെ റോത്തശ്ചിൾഡ് ഫാമിലിക്ക് ആഗോള ബാങ്കിങ് ഇൻഡസ്ട്രിയിൽ ഉള്ള ഇൻഫ്ലുൻസ ഒരു യാഥാർഥ്യം ആണ് .
ഒന്നാമൻ : അതും ഈ സിനിമയുമായിട്ടു എന്ത് ബന്ധം ?
രണ്ടാമൻ: പറഞ്ഞു തരാം. ഇവിടെ ഈ ചിത്രത്തിൽ ഭരണത്തിൽ ഇരിക്കുന്ന പാർട്ടി IUF ആണ്.. NPTV എന്ന ചാനൽ ഈ പാർട്ടിക്ക് വേണ്ടിയാണു പ്രവർത്തിക്കുന്നത്. ഇതിനു രണ്ടിനും ഫണ്ട് ചെയ്യുന്ന ആളാണ് മണപ്പാട്ടിൽ ചാണ്ടി … മണപ്പാട്ടിൽ ചാണ്ടിയുമായിട്ടുള്ള അടുപ്പമാണ് സ്റ്റീഫന്റെ പാർട്ടിയിലെ പവർ എന്ന് ചിത്രത്തിൽ പറയുന്നു..മണപ്പാട്ടിൽ ചാണ്ടി അബ്രാം ഖുറേഷി ഗ്രൂപ്പിന്റെ ഇവിടുത്തെ കണ്ണിയാണ് ഗോവര്ധന് പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ മണപ്പാട്ടിൽ ചാണ്ടിയിലുടെ ചാനലും, IUF എന്ന പാർട്ടിയും, അതിലൂടെ ഭരണവും കണ്ട്രോൾ ചെയ്തിരുന്നത് അബ്രാം ഖുറേഷി ഗ്രൂപ്പ് ആയിരുന്നു.
അവിടേക്കാണ് ഡ്രഗ് കാർട്ടൽ മെമ്പർ ആയ ബോബി ഇതിന്റെയെല്ലാം കണ്ട്രോൾ എടുക്കാൻ പ്ലാൻ ചെയ്യുന്നത്. ഇവിടെയാണ് അബ്രാം ഖുറേഷി എന്ന സ്റ്റീഫന്റെ യഥാർത്ഥ ഉദ്ദേശം മനസിലാക്കേണ്ടത് . തന്റെ കണ്ട്രോൾ നില നിർത്താൻ ബോബ്ബിയെയും ഡ്രഗ് കാർട്ടലിനെയും തുടച്ചു നീക്കുക എന്നതാണ് അയാളുടെ പ്രധാന ധൗത്യം. അയാൾ ചെയ്യുന്ന ഓരോ പ്രവർത്തിയും അതിനു വേണ്ടി മാത്രമാണ് .
അത് പോലെ ചെറുപ്പം മുതലേ സ്റ്റീഫനോട് ദേഷ്യം ഉള്ള പ്രിയദർശിനിയുടെ സഹോദരൻ ജതിനു സ്റ്റീഫൻ ചേട്ടനാണ്. അതെങ്ങനെ സംഭവിച്ചു.? സ്റ്റീഫനെ പോലെ തന്നെ ജതിന്റെയും പാസ്ററ് ഒരു മിസ്റ്ററി ആണ്.. ജതിനെക്കുറിച്ചും ആർക്കും വലിയ പിടിയില്ല പുള്ളിയും വിദേശത്തു അജ്ഞതവാസത്തിൽ ആയിരുന്നു . ഇതിൽ നിന്നും ഊഹിക്കാൻ കഴിയുന്നത് ഒരു പക്ഷെ ജതിനും ഈ ഗ്രൂപ്പിലെ ഒരു പ്രധാന കണ്ണിയാവാം .അതിനാൽ ജതിനെ സിഎം ആക്കുന്നതുവഴി അബ്രാം ഖുറേഷി ഗ്രൂപ്പിന് വീണ്ടും ഈ നാടിനെ അവരുടെ കൺട്രോളിൽ ആക്കം. ബോബ്ബിക്കെതിരെയുള്ള തെളിവുകൾ ജതിനെ ഏൽപ്പിക്കുന്ന വഴി സ്റ്റീഫൻ അയാളുടെ പൊളിറ്റിക്കൽ ക്യാരീർ കൂടി ബൂസ്റ്റ് ചെയ്യുന്നു. അത് കഴിഞ്ഞാണ് ബോബിയെ തട്ടുന്നത്.
അവസാനം കാണിക്കുന്ന പേപ്പർ കട്ടിങ്സിൽ നിന്നും അബ്രാം ഖുറേഷി ഗാങ്ങും , ഇന്റർനാഷണൽ ഡ്രഗ് കാർട്ടലും തമ്മിലുള്ള ശത്രുത മനസിലാക്കാൻ കഴിയും. ബോബി വഴി റഷ്യൻ ഡ്രഗ് മാഫിയ ഫിയോദോറിനെ കൂടി അബ്രാം ഖുറേഷി തീർക്കുന്നു.
സിനിമയിൽ ഷാരോൺ പറയുന്നത് പോലെ സ്റ്റീഫൻ നമ്മൾ വിചാരിക്കുന്ന ആളല്ല… ഗോവര്ധന് പറയുന്നത് പോലെ അയാൾ ശരിക്കും ലൂസിഫർ ആണ്.. അത് കൊണ്ടല്ലേ ഈ സിനിമയ്ക്കു ലൂസിഫർ എന്ന് പേര്.
ഒന്നാമൻ : ഒന്ന് പോടാ … ചുമ്മാ മണ്ടത്തരം പറയാതെ.. പി>കെ രാംദാസ് ദൈവം ആണെന്നല്ലേ പറയുന്നത്.. ദൈവത്തിന്റെ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട മാലാഖ ആണ് സ്റ്റീഫൻ അത് കൊണ്ടാണ് ഈ പടത്തിനു അങ്ങനെ പേരിട്ടിരിക്കുന്നത്.. മാത്രമല്ല ഈ ചിത്രത്തിൽ നീ പറയുന്ന പോലെ അയാൾ ഇല്യൂമിനിട്ടി ആണ് എന്ന് തെളിച്ചു എവിടേം പറയുന്നില്ല. മാത്രമല്ല ഇല്ല ഇത്രേം വലിയ പുള്ളി എന്തിനാണു കേരളം പോലെ ഒരു ഇട്ടാവട്ടത്തിന്റെ കോൺട്രോളിനു വേണ്ടി ഇവിടെ വന്നു അഞ്ചാറ് വര്ഷം കളയുന്നത് ?
രണ്ടാമൻ : അതാണ് ഈ സീക്രെട് ഗ്രൂപ്പസിന്റെ ഒരു കളി. ഒന്നും നേരെ പറയില്ല .. എല്ലാം സിംബൽസിലൂടെയാണ് പറയുന്നത് . നീ ഈ ഡാൻ ബ്രൗണിന്റെ നോവെൽസ് ഒന്നും വായിച്ചിട്ടിലെ ?? ഇതിലും മുഴുവൻ ഇല്യൂമിനേറ്റി ചിഹ്നങ്ങൾ ആണ്… ആ ലൈട്ട്സും , കുരിശിലൂടെ ഇഴയുന്ന പാമ്പും , ലാലേട്ടന്റെ പല ക്ലോസെ അപ്പ് ഷോട്ടുകളിലും ഒരു കണ്ണ് മാത്രമായി കാണിക്കുന്നതും, ക്ലൈമാക്സിലെ പാട്ടിൽ അബ്രാം ഖുറേഷിയുടെ വിശ്വരൂപം കാണിക്കുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ കാണിക്കുന്ന മൂങ്ങയുടെ രൂപവും എല്ലാം. പോരാത്തതിന് ഏൻഡ് ക്രെഡിറ്റിസിൽ കാണിക്കുന്ന ഇല്യൂമിനേറ്റി റഫറൻസ് എല്ലാം പറയുന്നത് ഒന്ന് തന്നെ ആണ്. പിന്നെ കേരളവും പ്രതീകാത്മകം ആണ്.. ഇത് ലോകത്തു എവിടെ വേണേലും സംഭവിക്കാം.
ഒന്നാമൻ: പൃഥ്വിരാജ് ഇതിനെപറ്റി എന്താണോ പറയാൻ പോകുന്നത് .. നമുക്ക് പുള്ളി റിലീസിന് മുൻപ് കൊടുത്ത ഇന്റർവ്യൂ ഒന്ന് നോക്കിയാലോ ?
……………………………………………………………………….
അവതാരകൻ : ആരാണ് ശരിക്കും സ്റ്റീഫൻ ??
പ്രിത്വിരാജ് : നിങ്ങൾ സ്റ്റീഫനെ എങ്ങനെയാണോ കാണുന്നത് അതായിരിക്കും നിങ്ങള്ക്ക് സ്റ്റീഫൻ .. നിങ്ങൾ കാണുന്ന പോലായിരിക്കില്ല മറ്റൊരാൾക്ക് സ്റ്റീഫൻ… അയാൾക്ക് സ്റ്റീഫൻ മറ്റെന്തിങ്കിലും ആയിരിക്കും.
……………………………………………………………………………………..
ഒന്നാമൻ : അന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഇയാളിതെന്തു തേങ്ങയാണ് പറയുന്നത് എന്ന് തോന്നി.. ഇന്ന് കാര്യം പിടികിട്ടി. എനിക്കേതായാലും സ്റ്റീഫൻ സഹോദരങ്ങളെ രക്ഷിക്കാൻ വന്ന മാസ്സ് ഹീറോ ആണ്
രണ്ടാമൻ : എനിക്ക് സ്റ്റീഫൻ അധികാരം കൈപ്പിടിയിൽ ഒതുക്കാൻ വന്ന അബ്രാം ഖുറേഷി ആണ്… ഇരുട്ടിന്റെ രാജാവാണ്…. ലൂസിഫർ ആണ്
വാൽകഷ്ണം : ഈ തർക്കങ്ങൾക്കുള്ള മറുപടി മുരളി ഗോപിയും പ്രിത്വിരാജ്ഉം തന്നെ പറയട്ടെ . L -2 യിലൂടെ