സൂപ്പർ ഡീലക്സ്

220px-Super_Deluxe_poster

ഇത് ആദ്യ കാഴ്ച്ചയിൽ ഉള്ള റിവ്യൂ ആണ്.. ഒരു കാഴ്ച്ചയിൽ ഒതുങ്ങുന്നതല്ല ത്യാഗരാജൻ കുമാരരാജാ സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമായ സൂപ്പർ ഡീലക്സ് .. ഇതിന്റെ ഹോം വീഡിയോ വന്നു കണ്ടശേഷം ഇനിയും ഒരു പാട് ഈ ചിത്രത്തെ കുറിച്ച് പറയാൻ ഉണ്ടാവും എന്നുറപ്പുണ്ട്..

ഒറ്റ വാക്കിൽ പറഞ്ഞാൽ ഞാൻ ഈ വര്ഷം കണ്ടതിൽ എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നിയ ചിത്രം ആണ് സൂപ്പർ ഡീലക്സ് .
അവിഹിത ബന്ധത്തിൽ തുടങ്ങി ട്രൻസ്ജെന്ഡേഴ്സ് ..അച്ഛൻ – മകൻ കുടുംബബന്ധം , സദാചാര ബോധം , ദൈവം, മതവിശ്വാസം ജാതിബോധം .. കറന്റ് സിസ്റ്റം , പ്രപഞ്ചം , തുടങ്ങി ഏലിയൻസ് വരെ എത്തി നിൽക്കുന്ന സ്ക്രിപ്ട് നാലു കഥകളായി തുടങ്ങി ഒരിടത്തു അവസാനിക്കുന്നു .

ഭർത്താവില്ലാത്ത സമയത്തു വീട്ടിൽ വന്നു അവിടെ വച്ച് മരിച്ചു പോകുന്ന കാമുകന്റെ ശവം ഒളിമറവു ചെയ്യാൻ നടക്കുന്ന ഭാര്യയും ഭർത്താവും

വീട്ടിൽ ആളില്ലാത്ത സമയത്തു പോൺ മൂവി കാണാൻ ഇരിക്കുന്ന 5
സുഹൃത്തുക്കൾ.. അവരിൽ ഒരാളുടെ അമ്മയാണ് ആ മൂവിയിലെ നായികാ എന്നറിയുമ്പോൾ നടക്കുന്ന രണ്ടാമത്തെ കഥ..

അതിൽ തന്നെ അമ്മയെ കൊള്ളാൻ പോകുന്ന മകന്റെ കഥ… കൂട്ടുകാരൻ എറിഞ്ഞുടച്ചു ടെലിവിഷന് പകരം മാതാപിതാക്കൾ വരുന്നതിനു മുൻപ് വേറെ ടെലിവിഷൻ വാങ്ങാൻ ക്യാഷ് ഉണ്ടാക്കാൻ നടക്കുന്ന 3 സുഹൃത്തുക്കൾ

ഒരു ദിവസം ആരോടും പറയാതെ ഭാര്യയെയും മകനെയും ഉപേക്ഷിച്ചു പോയി സ്ത്രീ ആയി 7 വര്ഷങ്ങള്ക്കു ശേഷം മകനെ കാണാൻ വരുന്ന അച്ഛൻ .

ലക്ഷകണക്കിന് ആളുകളുടെ ജീവൻ എടുത്ത സുനാമിയിൽ നിന്ന് തന്നെ രക്ഷിച്ച ദൈവത്തിനെ ആരാധിക്കുകയും ..ആ ദൈവത്തിനു വേണ്ടി പ്രചാരണം നടത്തുന്ന ഒരു കടുത്ത വിശ്വാസി .

എല്ലാം വളരെ സീരിയസ് വിഷയങ്ങൾ ആണ് പറയുന്നത് എങ്കിലും പറഞ്ഞിരിക്കുന്ന രീതി നമ്മളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും അതിലുപരി ചിന്തിപ്പിക്കുകയും ചെയ്യുന്നു.. ഫഹദ് -സാമന്ത കഥയിൽ ഒരു ബന്ധവും ഇല്ലാതെ ഫഹദ് പറയുന്ന പല ഡയലോഗുകളും , ട്രാൻസ്‍ജിൻഡർ ആയി വരുന്ന വിജയ് സേതുപതി മകനോട് അവന്റെ സംശയങ്ങൾക്ക് മറുപടിയായി പറയുന്ന കാര്യങ്ങളും , ഏലിയൻ വന്നിട്ട് 3 ചെറുക്കന്മാരിൽ ഒരാളയോട് പ്രപഞ്ചത്തെ കുറിച്ച് പറയുന്നതും എല്ലാം ഒരു പോലെ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു..

യുവന്റെ ബിജിഎം എത്രത്തോളം ഗംഭീരം ആയിരുന്നോ അതിനു മുകളിൽ നിൽക്കുന്നു ബിജിഎം നു പകരം പലയിടത്തും ഉപയോഗിച്ചിരിക്കുന്ന പാട്ടുകൾ.. അത് ആ പരിസരത്തിൽ ഏതെങ്കിലും റേഡിയോ ഇൽ നിന്നോ ടി.വിയിൽ നിന്നോ വരുന്നതാവും . ഒരു കഥയിൽ നടക്കുന്ന സംഭവത്തിന്‌ പിറകിലെ കാര്യം അടുത്ത കഥ കാണിക്കുമ്പോൾ അതിൽ ബാക്ക്ഗ്രൗണ്ടിൽ ഓടിക്കൊണ്ടിരിക്കുന്ന TV പ്രോഗ്രാമിലൂടെ പറഞ്ഞിരിക്കുന്ന രീതിയും , സൂപ്പർ ഡീലക്സ് എന്ന ചിത്രം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം സിനിമയ്ക്കുള്ളിലെ എ പടത്തിലെ നായകനായ ഡോക്ടറിനെ കൊണ്ട് പറയിച്ച രീതിയും എല്ലാം ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ആഖ്യാന രീതി കാണിച്ചു തരുന്നു .

ഓരോ കഥക്കും ചേർന്ന കോളർടോൺ.. ആര്ട്ട് ഡിറ്ക്ഷന് എന്തിനു ഓരോ കഥാപാത്രങ്ങൾക്കും നൽകിയിരിക്കുന്ന കോസ്റ്റുംഎസ് വരെ വെറൈറ്റി ആയിരുന്നു പൂച്ച നടക്കുന്ന ഡിസൈൻ ഉള്ള പയ്യന്റെ ഷർട്ടും , ഫഹദിന്റെ പച്ച കളർ വാച്ചും, ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്ന മറ്റു ശബ്ദങ്ങളും തുടങ്ങി ഓരോരോ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സംവിധായകൻ കൊടുത്തിരിക്കുന്ന ശ്രദ്ധ അപാരമാണ്

അഭിനയത്തിന്റെ കാര്യത്തിൽ വിജയ് സേതുപതി , ഫഹദ്, രമ്യ കൃഷ്ണൻ, മിസ്കിന് , സമാന്ത തുടങ്ങി ചെറിയ ചെറിയ റോളുകൾ ചെയ്ത അപ്പൂപ്പനും അമ്മൂമ്മയും സഹിതം എല്ലാവരും ഒന്നിനൊന്നു മെച്ചമായിരുന്നു . പക്ഷെ എടുത്തു പറയേണ്ടുന്ന രണ്ടു വേഷം വിജയ് സേതു പതിയുടെ മകനായി വരുന്ന പയ്യന്റെയും പോലീസ് സബ് ഇൻസ്‌പെക്ടർ ആയി വരുന്ന bucks എന്നറിയ പെടുന്നതു് ആ ആക്ടറിന്റെയും പെർഫോമൻസ് ആണ്.. സേതു പതിയുടെ മകനായി വന്ന ചെറുക്കൻ അക്ഷരാർത്ഥത്തിൽ കരയിച്ചെങ്കിൽ ഇസ്പെക്ടറോട്‌ നമുക്ക് നല്ല ഈർഷ്യയും ദേഷ്യവും തോന്നും .. കയ്യിൽ കിട്ടിയാൽ രണ്ടു പൊട്ടിച്ചു പോകും അമ്മാതിരി കാരക്ടറും പെർഫോമൻസും

ഞാൻ ഈ പറഞ്ഞതൊന്നും ഒന്നും അല്ല ഇതിലും ഒക്കെ എത്രയോ മുകളിലാണ് ഈ ചിത്രം .. ബട്ട് അധികം കണ്ടു ശീലമില്ലാത്ത പ്ലോട്ടും , കുറച്ചു സ്ലോ ശൈലിയിൽ ഉള്ള നറേഷനും ആയതിനാൽ എല്ലാവര്ക്കും ഒരു പോലെ ഇഷ്ടപ്പെട്ടു എന്ന് വരില്ല… ഐ റിപ്പീറ്റ് .. എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല… പക്ഷെ ഇഷ്ടപ്പെടുന്നവക്ക് എന്നും അവരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തിൽ ഒന്നായിരിക്കും സൂപ്പർ ഡീലക്സ്..

One thought on “സൂപ്പർ ഡീലക്സ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s