ആദ്യ ദിവസം കണ്ടെങ്കിലും , ചിത്രത്തെ കുറിച്ചുള്ള ഒരു പാട് റിവ്യൂസ് കണ്ടതിനു ശേഷം ആണ് ചിത്രം കാണാൻ കഴിഞ്ഞത്.. റെവ്യൂസിൽ നിന്ന് എനിക്ക് മനസിലായത് ഒരു മോഹൻലാൽ ആരാധകനായി പൃഥ്വിരാജ് ഒരുക്കിയ ഒരു മാസ്സ് ചിത്രം എന്നാണ്.. പക്ഷെ ഞാൻ കണ്ടത് അത് മാത്രം അല്ല … ഓഫ്കോഴ്സ്… മുകളിൽ പറഞ്ഞ മാസ്സ് ഫുൾ ഉണ്ട്… ഒപ്പം മികച്ച ഒരു തിരക്കഥ ഉണ്ട്… ചില സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്… ആദ്യ കാഴ്ചയിൽ പിടികിട്ടാത്ത ചില സർപ്രൈസുകൾ ഒളിച്ചു വച്ചിട്ടുണ്ട്എന്റെ അഭിപ്രായത്തിൽ ലാലേട്ടനോളവും പ്രിത്വിയോളവും… ഒരു പക്ഷെ അതിനു മുകളിലോ പ്രശംസ അർഹിക്കുന്നുണ്ട് മുരളി ഗോപി. നമ്മൾ ഇതിന് മുൻപ് പലതവണ കണ്ടിട്ടുള്ള കഥ തന്നെ പുതിയ ഒരു അറ്റ്മോസ്ഫിയറിൽ ശക്തമായ സംഭാഷണത്തിന്റ പിൻബലത്തിൽ പറയുന്നതിൽ മുരളി ഗോപി വിജയിച്ചിരിക്കുന്നു.. സ്റ്റീഫൻ നെടുമ്പള്ളി ആരാണ് എന്ന് പറയുന്നതിന് മുൻപ് തന്നെ ഒരുപാട് കഥാപാത്രങ്ങളെ കുറിച്ച് പ്രേക്ഷകരെ മനസിലാക്കേണ്ടതിന്റെ ആവിശ്യം കഥ ഡിമാൻഡ് ചെയ്യുന്നുണ്ട്.. ചിത്രത്തിന്റെ ആദ്യ 30 നിമിഷങ്ങൾ ഇതിന് വേണ്ടി തന്നെ മാറ്റി വച്ചിരിക്കുന്നു. ഇന്ദ്രജിത്തിന്റ ഗോവർദ്ധൻ എന്ന കഥാപാത്രത്തിലൂടെ ബുദ്ധി പൂർവ്വം തിരക്കഥകൃത് അത് നിർവഹിചിരിക്കുന്നതിനാൽ ചിത്രത്തിന്റെ പേസിങ്ങിനെ അത് ബാധിക്കുന്നില്ല എന്ന് മാത്രമല്ല പ്രേക്ഷരിൽ ഒരു ആകാംഷയും ജനിപ്പിക്കുന്നു.കഥാപത്രങ്ങളെ പുള്ളി ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. സംഭവം സിംപിൾ ആണ് സ്റ്റീഫൻ നെടുമ്പള്ളി ഒഴിച്ചുള്ള എല്ലാ പാത്രങ്ങളെയും നമുക്ക് പരിചയമുള്ള ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാവിന്റ മുഖച്ഛായ തോന്നും. പക്ഷെ ഒരിക്കലും അവരെ പറ്റിയോ അവരെ വിമർശിച്ചു കൊണ്ടോ ഒന്നും പറയുന്ന ചിത്രം അല്ല.. ആദ്യ സീനുകൾ ജയലളിതയുടെ മരണത്തെ അനുസ്മരിപ്പിച്ചു.. പിന്നീട് മുന്നോട്ട് പോകുമ്പോൾ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തെ പറ്റിയാണോ എന്ന് സംശയം തോന്നി.. ബിസിനസ്കാരനായ മരുമകനും, nri മകനും.. മുൻതലമുറയിലുള്ള നേതാവിന്റെ രൂപസാദൃശ്യം പോലും വോട്ടാക്കി മാറ്റാൻ ഉപോയോഗിക്കുന്ന സീനും ഒക്കെ ആ കുടുംബത്തെ ഓർമിപ്പിക്കും..പൊളിറ്റിക്കൽ ഫണ്ടിംഗ് എങ്ങനെ ആണ് വരുന്നത്. മീഡിയയും പൊളിറ്റിക്സും തമ്മിലുള്ള ബന്ധം. അങ്ങനെ ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് മുരളിഗോപി.. നമസ്കാരം പറഞ്ഞാൽ സംഘി ആക്കിക്കളയും..
ഒരെല്ലിൻകഷ്ണത്തിന്റ രണ്ടറ്റം ഉരിച്ചുന്നവരാണ്
രാഷ്ട്രീയവും മീഡിയയും പോലുള്ള ഡയലോഗുകളും ലാലേട്ടന്റെ മാസ്സ് ഡയലോഗുകളും പഴയ പടം റഫറൻസ് ഡയലോഗുകളും എല്ലാം ഒരു പോലെ മികച്ചതാണ്പ്രിത്വിരാജ് എന്ന നടൻ ഞാൻ 65% മാർക്ക് കൊടുത്താൽ പ്രിത്വിരാജ് എന്ന സംവിധായകനു ഞാൻ 90% മാർക്ക് കൊടുക്കും.. ഒരു മാസ്സ് ചിത്രം എടുത്ത് ഫലിപ്പിക്കുക എന്നത് എക്സ്പീരിയൻസട് ഡിറക്ടർസിന് പോലും നല്ല വിഷമം പിടിച്ച പണിയാണ്.. ആൾക്കൂട്ടസ്സീനുകളിൽ i.v ശശിയെയും.. സ്റ്റൈലിഷ് സീനുകളിൽ അമൽ നീരദിനെയും മാസ്സ് സീനുകളിൽ ഷാജി കൈലാസിനേയും ഒക്കെയാണ് അദ്ദേഹം മോഡലാക്കിയിരിക്കുന്നതു. ഒരു മാസ്സ് സീൻ ചെയ്യുബോൾ ക്യാമറ എവിടെ ക്യാമറ വയ്ക്കണം.. ഷോട്ട് ഡിവിഷൻ എങ്ങനെ ആവണം.. എന്ത് തരം കളർ ടോൺ വേണം എന്ന് തുടങ്ങി എല്ലാ വിഭാഗവും വ്യക്തതയോടെ പ്രിത്വി ചെയ്തിരിക്കുന്നു..ഈ സിനിമയിലെ പുള്ളിയുടെ കാരക്ടർ എനിക്ക് ഇഷ്ടമായില്ല.. സംഭവം ആക്ഷൻ ഒക്കെ കിടു ആയി ചെയ്തെങ്കിലും ( അല്ലേലും ആക്ഷന്റെ കാര്യത്തിൽ പുള്ളി ഏട്ടന്റെ അനിയൻ തന്നെ ) റോൾ ഒരു മാതിരി വീഡിയോ ഗേമിലെ കഥാപാത്രം പോലെ തോന്നി.. അതും ക്ലൈമാക്സിലെ ഐറ്റം സോങ്ങും മാത്രമാണ് കല്ലുകടിയായി തോന്നിയത്… ഗംഭീര dop.. ഒപ്പം നല്ല ബിജിഎം ഒക്കെ പ്രിത്വിയുടെ സംവിധാനത്തെ ബാക്ക് ചെയ്യുന്നു അഭിനയിച്ച എല്ലാവരും നന്നായി ചെയ്തു എങ്കിലും 3 പേരെ പറ്റി പറയാതെ വയ്യവിവേഗ് : വളരെ നന്നായി ചെയ്തു.. പകുതി ക്രെഡിറ്റ് പുള്ളിക്ക് ഡബ് ചെയ്ത വിനീതിന് കൊടുക്കാംമഞ്ജു : രണ്ടാം വരവിൽ അവരുടെ കാലിബറിന് ഉള്ള ഒരു കാരക്ടർ ഇപ്പോഴാണ് കിട്ടുന്നത്.. അവരത് നന്നായി ചെയുതു.ടോവിനോ : ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും അധികം കയ്യടി കിട്ടിയ ഐറ്റം.. ആകെ ഒരു 8 സീനേ ഒള്ളൂ.. പക്ഷെ കിടു.. എനിക്ക് പഴ്സണലി ടോവിനോ ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം..Yes… I have saved the best for last… The king… The ” L “….ലാലേട്ടൻ…. ലാലേട്ടൻ നായകനായി അടുത്തിടെ വന്ന ചിത്രങ്ങളിൽ ഏറ്റവും സ്ക്രീൻ സ്പേസ് കുറവുള്ള ചിത്രം ഇതാണ്… ഏറ്റവും മാസ്സ് ആയിട്ടുള്ള ചിത്രവും ഇതാണ്.. ഊഫ്… രോമാഞ്ചം… പുലിമുരുകന് ശേഷം ഇത്രയും തിയേറ്ററിൽ ഇരുന്നു സെലിബ്രേറ്റ് ചെയ്ത ചിത്രം ഇതാണ്.. നിൽപ്പ് , നടത്തം.. നോട്ടം.. ആറ്റിട്യൂട് ബോഡി ലാംഗ്വേജ്… ഏതെങ്കിലും ഒരു സീനിനെ കുറിച്ച് പറഞ്ഞാൽ അത് ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് പറയുന്നില്ല. ഒരു കാര്യം ഉറപ്പ് തരാം.. നിങ്ങൾ ആരാധകൻ ആണോ അല്ലയോ എന്നത് ഒരു വിഷയമല്ല… നിങ്ങൾക്ക് രോമാഞ്ചം തോന്നുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഇതിൽ ഉണ്ടാവും… so go for it.വാൽ കഷ്ണം :ചിത്രം കാണാത്തവർക്ക് ഒരു ടിപ്പ് തരാം… കണ്ട പലരും അത് മിസ്സ് ചെയ്ത കൊണ്ടാണ് പറയുന്നത്… ചിത്രത്തിന്റെ തുടക്കം ഫ്രാൻസിൽ കാണിക്കുന്ന സീനും.. ഇന്ദ്രജിത് പറയുന്നു എല്ലാ ഡയലോഗുകളും. End ക്രെഡിറ്റിസിൽ കാണിക്കുന്ന പേപ്പർ കട്ടിങ്ങ്സും… വളരെ ശ്രദ്ധയോടു കാണുക… എക്സ്ട്രാ ഗൂസ് ബംസ് ഗ്യാരണ്ടി..ബിത്വ : പ്രിത്വി ലാലേട്ടന്റെ മാത്രമല്ല ഡാൻ ബ്രൗണിന്റെയും ആരാധകനാണോ?