ലങ്കയിൽ അകെ ടെൻഷൻ സിറ്റുവേഷൻ ആണ്.. എപ്പോൾ വേണെങ്കിലും യുദ്ധം തുടങ്ങും എന്ന അവസ്ഥയിൽ ആണ്… രാമനും രാവണനും രണ്ടു പേരും വിട്ടു കൊടുക്കുന്ന ഒരു ലക്ഷണവും ഇല്ല… ജനങ്ങൾ ഭയചകിതരാണ് .
അതെ സമയം രാമന്റെ ക്യാംപിൽ ചർച്ചകൾ പൊടി പിടിക്കുകയാണ് . രാവണനെ അക്രമിക്കാതെ തരമില്ല.. സീത ദേവിയെ രാവണൻ പിടിച്ചു വച്ചിരിക്കുകയാണ്.. ആക്രമണത്തിന് മുൻപ് ഒരു സമാധാന ചർച്ചക്കായി ഒരു ദൂതനെ അയക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം . ഹനുമാന്റെ പേരാണ് ദൂതനായി പറഞ്ഞു കേൾക്കുന്നത്. പക്ഷെ ചില പേർസണൽ പ്രശ്നങ്ങൾ കാരണം ഹനുമാൻ ഒഴിഞ്ഞു നിൽക്കുകയാണ്.
പേരിനെങ്കിലും ഒരു ദൂതനെ അയക്കാതെ യുദ്ധം തുടങ്ങുന്നത് രാജ നീതിക്കും യുദ്ധനീതികൾക്കും എതിരാണ് എന്നാണ് ജാംബവാൻ അഭിപ്രായപ്പെട്ടത്.. ലക്ഷ്മണനും സുഗ്രീവനും അത് ശരിവെച്ചു. ഒടുവിൽ ഹനുമാന് കഴിയ്യ്ത പക്ഷം പേരിനു ആരെയെങ്കിലും അയച്ചു യുദ്ധ ത്തിനു വേണ്ട സന്നാഹങ്ങൾ റെഡി ആക്കി കൊള്ളാൻ രാമൻ ഉത്തരവിട്ടു.
രണ്ടു ദിവസത്തിന് ശേഷം യുദ്ധത്തിന് മുൻപുള്ള അവസാന വട്ട ഉന്നതതല മീറ്റിംഗ് നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു ഭടൻ ഓടിയെത്തി പറഞ്ഞു ” സീത ദേവി ഇതാ മടങ്ങി എത്തിയിരിക്കുന്നു ”
എല്ലാവര്ക്കും അതിശയമായി… ഇതെങ്ങനെ സംഭവിച്ചു..അപ്പോഴാണ് സീത ദേവി രാമനെ മുഖം കാണിക്കാൻ അങ്ങോട്ട് കയറി വന്നത് . വന്നു കയറിയ സീത ദേവിയോട് രാമൻ കാര്യങ്ങൾ ആരാഞ്ഞു . അപ്പോൾ സീത ദേവി തന്റെ കയ്യിൽ ഉള്ള ആ ചെറിയ കുറിപ്പ് രാമന് നൽകി. രാമൻ അത് തുറന്നു വായിച്ചു ഞെട്ടി തരിച്ചു പോയി .. അതിൽ ഇങ്ങനെ കുറിച്ചിരുന്നു
“പ്രിയപ്പെട്ട രാമൻ ,
സീതാദേവിയെ തിരിച്ചയക്കുന്നു .. സിദ്ധു പാജി പറഞ്ഞാൽ ഞങ്ങൾക്ക് അത് തള്ളിക്കളയാൻ ആവില്ല
എന്ന്
രാവണൻ .
ഒപ്പ് ”
ശ്രീറാം എസ്