കുമ്പളങ്ങി നൈറ്റിസിന് പ്രത്യേകിച്ചു ഒരു റിവ്യൂ പറയാൻ തോന്നുന്നില്ല . കുമ്പളങ്ങി നൈറ്റിസിൽ ഏറെ കുറെ എല്ലാം നല്ലതാണ്. മികച്ചതാണ്. മധു സി നാരായണന്റെ സംവിധാനവും , ശ്യാം പുഷ്കറിന്റെ രചനയും , ഷൈജു ഖാലിദിന്റെ ചായാഗ്രഹണവും , സുഷിന്റെ സംഗീതവും , പ്രധാനവും അപ്രധാനവും ആയ എല്ലാ കറക്റ്റേഴ്സും ചെയ്തിരിക്കുന്ന ആക്ടർസും ,എല്ലാം നല്ലതാണ്. ചിത്രം കണ്ടവർ എല്ലാം ഗംഭീരം എന്ന് പറഞ്ഞില്ലെങ്കിലും ആരും മോശം എന്ന് പറയില്ല എന്നുറപ്പുള്ള ചിത്രം . ആക്ടസിന്റെ കാര്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ബേബി യെ അവതരിപ്പിച്ച അന്നയും , സൗബിനെയും ആണ്..
പറയാനുള്ളത് ഇതിലെ കഥാപാത്രങ്ങളെ ഡിസൈൻ ചെയ്തിരിക്കുന്ന വിധത്തെ കുറിച്ചും അത് വെളിപ്പെടുത്തുന്ന ചില ഡയലോഗുകളെ കുറിച്ചും അവയുടെ രാഷ്ട്രീയത്തെ കുറിച്ചും ആണ് . കാണാത്തവർ വായിക്കുന്നത് കൊണ്ട് കുഴപ്പമില്ല .. ചിലപ്പോൾ ചില സ്പോയ്ലറുകൾ കാണും. കണ്ടിട്ട് വായിക്കുന്നത് ഉത്തമം .
1 . ” വീട്ടിൽ എല്ലാരും ചിക്കൻ പോക്സ് പിടിച്ചു കിടപ്പാണ്” – ഫ്രാങ്കി
നെപ്പോളിയന്റെ ഇളയമകൻ ഫ്രാങ്കിയുടെ ആണ് കഥ പറഞ്ഞു തുടങ്ങുന്നത്. വീട്ടിലുള്ള നാല് മക്കളിൽ രക്ഷപെടാൻ സാധ്യത ഉള്ള ഒരുത്തനായി തോന്നുന്നത് ഫ്രാങ്കിയെയ് ആണ്.. ഫ്രാങ്കിക്കു സ്കോളർഷിപ് ഉണ്ട്.. ഏതോ നല്ല ഒരു സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ട്.. എങ്കിലും ആൾ സന്തോഷവാനല്ല. തന്റെ കുടുബത്തെ ഓർത്തു ഏറ്റവും അധികം ദുഖവും അപകർഷതാ ബോധവും അവനാണ്. അവനോടൊപ്പം അവന്റെ വീട്ടിലേക്കു പോകാൻ പ്ലാൻ ചെയ്യുന്ന കൂട്ടുകാരോട് പറയുന്ന ഈ ഒരു ഡയലോഗ് കൊണ്ട് അവന്റെ കഥാപാത്രം എന്താണ് എന്ന് കൃത്യമായി പറയുന്നു.
2 . ” കഞ്ചാവൊക്കെ വലിച്ചാൽ ഒരു പാട് ചിന്തിക്കേണ്ടി വരും .. ഞങ്ങളൊക്കെ വളരെ ചിൽ ആണ്..” – ബോബി
ഈസി ഗോയിങ് ആയിട്ടുള്ള … പണിക്കൊന്നും പോകാതെ ചുമ്മാ മടിപിടിച്ചു സുഖിച്ചു ജീവിക്കാൻ ഇഷ്ടമുള്ള എന്നാൽ പറയത്തക്ക വലിയ ദുശീലങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്ത ഒരു മനുഷ്യൻ.. ഇത്രേം കാര്യങ്ങൾ ഈ ഒറ്റ ഡയലോഗിൽ നിന്ന് മാത്രം നമുക്ക് മനസിലാക്കാം..
3 . “ഈ യേശു നമുക്ക് അറിയാൻമേലാത്ത ആളൊന്നും അല്ലല്ലോ” – ബേബി
ബേബിക്ക് ഒന്നും ഒരു വലിയ വിഷയമല്ല.. എല്ലാത്തിനും സൊല്യൂഷൻ ഉണ്ട് . ജാതിയോ മതമോ, സാമ്പത്തികമോ , കുടുംബപാരമ്പര്യമോ ഒന്നും തന്റെ പ്രണയത്തിനു തടസമല്ല എന്ന് മാത്രമല്ല .. ഇതിനെ ഒന്നും ഒരു പ്രോബ്ലം ആയിട്ട് പോലും പുള്ളിക്കാരി കണക്കാക്കിയിട്ടില്ല . ചിത്രത്തിൽ എനിക്കേറ്റവും ഇഷ്ടപെട്ട പ്രകടനം ..
4 .” പാർട്ണർഷിപ്പിൽ ഒരു തേപ്പുകട നടത്തുന്നു ” – സജി
സജി എന്ന കഥാപാത്രത്തിന്റെ ഒരു ഇൻട്രൊഡക്ഷൻ മാത്രമേ ഈ ഡയലോഗിൽ നിന്നു കിട്ടുകയുള്ളു.. സജി ഒരു പാവപെട്ട തേപ്പുകാരനെ ഓസി.. അല്ലെങ്കിൽ തേച്ചുകൊണ്ടാണ് നിത്യ ചിലവിനുള്ള വക കണ്ടെത്തുന്നത് .. പക്ഷെ സജി എന്ന കഥാപത്രം അത് മാത്രമല്ല.. ഒരു പാട് ലേയേർസ് ഉള്ള ഒരു കഥാപാത്രമാണ് . സ്നേഹം, കുറ്റബോധം , ഡിപ്രെഷൻ , നന്മ , വേദന , എല്ലാം ഉള്ള.. എന്നാൽ ആരോടും ഒന്നും പറയാൻ കഴിയാത്ത.. ഒന്ന് കരയാൻ പോലും പറ്റാത്ത കഥാപാത്രം
5 . ” ആ ഗ്ലാസ് ഒന്ന് വച്ചേ … ഇപ്പോൾ വിനായകന്റെ കട്ട് ഇല്ലേ “- സുമിഷ
ബാഹ്യ സൗന്ദര്യത്തിൽ ഒന്നും വിശ്വാസം ഇല്ലാത്ത ആളല്ല സുമിഷ.. നല്ല വെളുത്തു തുടുത്തു ആറടി പൊക്കത്തിൽ ആഢ്യത്വത്തോട് കൂടി ഉള്ളതാണ് മാത്രമല്ല ബാഹ്യ സൗന്ദര്യം എന്ന തിരിച്ചറിവുള്ളവർ ആണ്… കറുത്തവർക്കും സൗന്ദര്യം ഉണ്ടെന്നു അറിയുന്നവൾ.
6 . “എന്താണെങ്കിലും എടി പോടീ എന്നൊന്നും വിളിക്കണ്ട ” – സിമി
ഭർത്താവിനോട് സ്നേഹവും ബഹുമാനവും ഉണ്ട്.. പക്ഷെ പറയാനുള്ളത് പറയണ്ട സമയത്തു പറയും . തന്റെ കഴുത്തിൽ ഒരു താലി കെട്ടി എന്ന പേരിൽ തന്റെ കുടുംബത്തിലുള്ളവരെ അപമാനിക്കാൻ സമ്മതിക്കില്ല.. അനിയത്തിക്ക് അവളുടേതായ വ്യക്തിത്വം ഉണ്ട് . അവളുടെ കാര്യത്തിൽ അതികം കയറി ഇടപെടേണ്ട .. ആരാണേലും ..
7 . “സജി സാർ പോയിന്റ് യാർ സൊന്നാലും എടുത്തുക്കണം ” – വിജയ്
ഒളിച്ചോടി വന്നപ്പോൾ സഹായിച്ചതിന്റെ പേരിൽ എല്ലാം ക്ഷമിക്കുകയാണ് . തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതിൽ വിഷമമുണ്ട് . ഇത് സജിയോട് പറഞ്ഞു മനസിലാക്കാൻ ഒരു അവസരം കാത്തു നിന്നിരുന്ന പാവം തമിഴൻ. വെൽ ഡിഫൈൻഡ് .
8 . “ഷമ്മി ഹീറോ ആണെടാ ഹീറോ ” – ഷമ്മി
ഏറ്റവും അർത്ഥവത്തായ ഡയലോഗ്. ഏതൊരാളുടെ കാര്യം എടുത്താലും സ്വന്തം കഥയിലെ ഹീറോ അയാൾ തന്നെ ആവും.. ഷമ്മിയുടെ മനസിലും പുള്ളി ഹീറോ ആണ്.. വെറും ഹീറോ അല്ല.. പെർഫെക്റ്റ് ആണ്.. റെയ്മണ്ട് പരസ്യത്തിലെ കമ്പ്ലീറ്റ് മാൻ..
ഷമ്മിയാണ് ആണുങ്ങൾ ഇല്ലാത്ത ആ കുടുംബത്തിന്റെ നാഥൻ.. ഭാര്യ യുടെ അമ്മയെ സ്വന്തം അമ്മയെ പോലെയും സഹോദരിയെ സ്വന്തം സഹോദരിയെ പോലും നോക്കുന്നവർ.. പുകവലി ഇല്ല.. മദ്യപാനം ഇല്ല , അസന്മാർഗിക പ്രവർത്തികൾ ഒന്നും ഇല്ല.. നല്ലോണം അധ്വാനിച്ചു മാന്യമായി ജീവിക്കുന്നവൻ.. ജോലിയും കൂലിയുമില്ലാതെ നല്ലൊരു വീടോ കുടുംബമോ ഇല്ലാത്ത ഒരാൾക്ക് സഹോദരിയെ പോലെ കാണുന്ന ബേബിയെ കെട്ടിച്ചയ്ക്കാൻ പുള്ളിക്ക് താത്പര്യം ഇല്ല എന്നെ ഒള്ളു.. താൻ തന്റെ റെസ്പോസിബിലിറ്റിയായി കരുതിയിരുന്ന കുടുംബത്തിലെ എല്ലാരും തനിക്കു എതിരായപ്പോൾ സമനില തെറ്റിയവൻ.. കല്യാണം ആലോചിച്ചു ചെന്നപ്പോൾ തന്നെ പറയാനുള്ള കാര്യം ഒരു വില്ലത്തരവും വിരട്ടലും ഒന്നും ഇല്ലാതെ മാന്യമായി പറയാൻ ശ്രമിച്ചയാൾ. റൂൾസ് തെറ്റിച്ചുള്ള പ്രവൃത്തി ചെയ്ത കൊണ്ടാണ് അയാൾ ഹോം സ്റ്റേ യിൽ നിന്ന് ഗസ്റ്റിനെ ഇറക്കി വിട്ടത്. അങ്ങനെ അഡ്ജസ്റ്മെന്റിലൂടെ കിട്ടുന്ന പണം വേണ്ട എന്ന് പറയുന്ന ഉറച്ച നിലപാടും ആദർശവും ഉള്ള ആൾ..
വീട്ടിലേക്കു കയറാൻ ശ്രമിച്ച ലോക്കലുകളെ ഇടിച്ചു ഓടിച്ച വാർത്തയിലെ അബി ഹീറോ ആണെന്ന് നമ്മൾ അംഗീകരിക്കുന്നു എങ്കിൽ.. കാമുകിയുടെ സഹോദരിമാർ വഴിതെറ്റി പോകുമോ എന്ന ചിന്തയിൽ മനോനില തെറ്റി അവരെ കൊന്ന സദയത്തിലെ സത്യനാഥൻ ഹീറോ ആണെന്ന് നമ്മൾ അംഗീകരിക്കുന്നു എങ്കിൽ , തീർച്ചയായും ഷമ്മി ഹീറോ ആണെന്ന് നമ്മൾ അംഗീകരിക്കേണ്ടി വരും.. ചുരുങ്ങിയ പക്ഷം പുള്ളിയുടെ മനസ്സിലെങ്കിലും പുള്ളിയെ ഹീറോ ആയി കാണാൻ അനുവദിക്കേണ്ടി വരും
ഇതൊക്കെ എഴുതിയ ശ്യാം പുഷ്കരനോട് പറയാനാണ് ഉള്ളതും അദ്ദേഹത്തിന്റെ തന്നെ ഒരു ഡയലോഗ് ആണ്..
” ചേട്ടാ… ചേട്ടൻ … സൂപ്പറാ…..