9 /nine /നയൻ – റിവ്യൂ

Malayalam-Movie-Nine-Poster

ഒറ്റവാക്കിൽ പറഞ്ഞാൽ 9 തരുന്നത് ഒരു മായകാഴ്ച്ചയാണ്. വളരെ സിമ്പിൾ ആയ ഒന്നോ രണ്ടോ വാചകത്തിൽ പറയാവുന്ന ഒരു കഥയെ എങ്ങനെ സ്പെഷ്യൽ ആക്കി എടുക്കാം എന്ന് കാണിച്ചു തരുന്ന ചിത്രം. ഒരു അച്ഛന്റെയും മകന്റെയും റിലേഷന്ഷിപ് ആളാണ് ചിത്രത്തിന്റെ പ്രധാന തീം

എന്താണ് സ്പെഷ്യൽ?
…………………………………
വളരെ സാധാരണമായ ഒരു കഥയിൽ , സയൻസ് ഫിക്ഷനും , മിസ്റ്ററിയും , ഫാന്റസിയും , ഹൊററും ഒക്കെ മിക്സ് ചെയ്തു പറഞ്ഞ വിധം . എന്താണ് ചിത്രത്തിന്റെ യഥാർത്ഥ ജോണർ എന്ന് പറയാതെ പ്രേക്ഷകനെ കബളിപ്പിക്കുന്നതിൽ സംവിധായകൻ നൂറു ശതമാനം വിജയിച്ചിരിക്കുന്നു

അച്ഛന്റെയും മകന്റെയും ബന്ധത്തിൽ തുടങ്ങി അവിടുന്ന് ഒരു സയൻസ് ഫിക്ഷന്റെ ബിൽഡ് അപ്പ് ഉണ്ടാക്കി , പതുക്കെ ഫാന്റസി മോഡിലേക്ക് കൊണ്ടുപോയി , അവിടെ ഒരു ട്വിസ്റ്റ് ഇട്ടു പടം ഹൊറർ മോഡിലേക്ക് പോയി അതിലും ഒരു മിസ്റ്ററി എലമെന്റ് ഫിക്സ് ചെയ്തു അവസാനം ഒരു സികോളജിക്കൽ ത്രില്ലെർ ആക്കി ഫുൾ ടൈം എൻഗേജിങ് ആക്കുന്നു പ്രേക്ഷകനെ.

ഈ കഥ പറയാൻ ക്രിയേറ്റ് ചെയ്‌തിരിക്കിന്ന എൻവിറോണ്മെന്റ്. വേണെമെങ്കിൽ ചുമ്മാ കുട്ടിക്കാനത്തോ വാഗമാണോ നെല്ലിഅമ്പതിയിലോ ഒക്കെ നടക്കുന്ന കഥയായി കാണിക്കാമായിരുന്നെങ്കിലും ഹിമാചൽ പോലെ ഭയപ്പെടുത്തുന്ന തരത്തിൽ സൗന്ദര്യമുള്ള ഒരു സ്ഥലത്തേക്കു പറിച്ചു നടത്തും , അവിടുത്തെ ട്രൈബൽസിനെയും ബുദ്ധ മൊണാസ്ട്രിയെയും അവരുടെ വിശ്വാസങ്ങളെയും ഒക്കെ കഥാ പശ്ചാത്തലത്തിലേക്കു കൊണ്ട് വന്നതും ഒക്കെ ഈ ചിത്രത്തെ ഒരു വ്യത്യസ്ത അനുഭവമാക്കാൻ സഹായിച്ചു

അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം ഓരോ ഫ്രെമിനും മികച്ച ദൃശ്യ ഭംഗി നല്കിയതിനൊപ്പം ക്യാമറയുടെ മൂവേമെന്റ്സിലും , ഷോട്ട് ഡിവിഷൻസിലും , കളർ ടോണിലും എല്ലാം നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നു . അത് ചിത്രത്തിന്റെ മൂഡിനെ നല്ല രീതിയിൽ ഇലവേറ്റു ചെയ്യുകയും ചെയ്യുന്നു

വാമിഖ ഗബ്ബിയുടെ കാരക്ടറൈസേഷനും അവരുടെ പ്രകടനവും മികച്ചതായി നിന്നു. അവരെ പ്രേസേന്റ്റ് ചെയ്തിരിക്കുന്ന വിധവും എല്ലാം നന്നായി . സാധാരണ ഇത് പോലുള്ള ചിത്രങ്ങൾക്ക് vfx ഒരു കല്ലുകടി ആകാറുണ്ട് . എന്നാൽ ഇതിൽ ആ വിഭാഗവും ഗംഭീരമായിട്ടുണ്ട് .

രസംകൊല്ലികൾ ?
…………………………………….
തീർച്ചയായും ഉണ്ട്. , പ്രധാനമായും ചില ഇടങ്ങളിൽ വരുന്ന സംഭാഷണങ്ങളിൽ നാടകീയത ഒരു രസംകൊല്ലിയാകുന്നു . അത് പ്രിത്വിരാജിന്റെ ഇമോഷണൽ സീൻസിൽ വരുന്ന ഇഹ് ഇഹ് അഭിനയം ഇതിലും കാണാം.. പിന്നെ മർമ്മ പ്രധാനമായ ഒരു ട്വിസ്റ്റിനെക്കുറിച്ചും ഒരു കാര്യം ഉണ്ട്.. പക്ഷെ പറഞ്ഞാൽ സ്പോയ്ലർ ആകും എന്നുള്ളത് കൊണ്ട് ഒഴിവാക്കുന്നു . വേറെ കാര്യമായി കുറവുകൾ ഒന്നും തോന്നിയില്ല .

അകെ മൊത്തം
………………………….

വ്യത്യസ്ത ചിത്രങ്ങൾക്കായി ശ്രമിക്കുകയും , ഡബിൾ ബാരൽ, ടിയാൻ, രണം തുടങ്ങി ബിഗ് ബഡ്ജറ്റിൽ എടുത്ത ചിത്രങ്ങൾക്കെല്ലാം തിരിച്ചടി വാങ്ങിയ പൃഥ്വിരാജ് സേഫ് സോണിൽ കളിക്കാതെ ഇങ്ങനെ ഒരു ചിത്രം ഇത്രയും വലിയ ക്യാൻവാസിൽ ചെയ്തതിനു തീർച്ചയായും അഭിനന്ദിക്കാം . അത് പോലെ ജെനുസ് മുഹമ്മദ് എന്ന സംവിധായകന്റെ ശരിക്കുള്ള കാലിബർ ഈ ചിത്രത്തിലൂടെ മനസിലാക്കാം. തീർച്ചയായും മലയാള സിനിമ ഈ ചിത്രത്തിലൂടെ ഒരു ചുവടു മുന്നോട്ടു വയ്ക്കുന്നു ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s