സിത്തിരം പേസുതെ .. അന്ജാതെ , പിസാസ് , ഒനായും ആട്ടിൻകുട്ടിയും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ മിഷ്കിന്റെ ഏറ്റവും മികച്ചത് എന്ന് ഞാൻ കരുതുന്ന ചിത്രം ആണ് നന്ദലാല. സംവിധായകൻ മിഷ്കിനും പത്തു വയസുള്ള ഒരു ബാലനും പ്രധാന കഥാപാത്രങ്ങൾ ആയി വരുന്നു..
ഏതോ നാട്ടിൽ ജോലിക്കു പോയിരിക്കുന്ന അമ്മയെ കാണാനും ഒരുമ്മ കൊടുക്കാനുമായി സ്കൂളിൽ നിന്നും ചാടുന്ന ഒരു പത്തു വയസുകാരനും .. തനിക്കു അസുഖം വന്നപ്പോൾ തന്നെ ഭ്രാന്താശുപത്രിയിൽ ഉപേക്ഷിച്ചു പോയിട്ട് തന്നെ പിന്നീടു തിരിഞ്ഞു പോലും നോക്കാത്ത അമ്മയെ 2 ചീത്തപറയാനും തല്ലാനും ഭ്രാന്താശുപത്രിയിൽ നിന്നും പുറത്തു ചാടുന്ന ഒരു മനസികരോഗിയായ യുവാവും ഒരുമിച്ചു നടത്തുന്ന യാത്രയുടെ കഥയാണ് നന്ദലാല പറയുന്നത്.
ഇവരുടെ യാത്രക്കിടയിൽ ഇവർ കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ … എല്ലാം അഞ്ചോ പത്തോ നിമിഷം മാത്രം നീണ്ടു നിൽക്കുന്ന കഥാപാത്രങ്ങൾ.. ഒരു കള്ളൻ, പോലീസ് , സ്കൂൾ വിദ്യാർത്ഥിനി, ഒരു വികലാംഗൻ , ലോറി ഡ്രൈവർ, കരിക്കു കച്ചവടക്കാരൻ, ഹണിമൂണിന് പോകുന്ന ദമ്പതികൾ അവരോടൊപ്പം പിന്നീട് കൂടുന്ന ലൈംഗിക തൊഴിലാളി .. ബൈക് യാത്രികർ തുടങ്ങി ഓരോ കഥാപാത്രവും നമ്മെ രസിപ്പിക്കുകയോ ചിരിപ്പിക്കുകയോ ഭയപെടുത്തുകയോ… നൊമ്പരപെടുത്തുകയോ… അല്ലെങ്കിൽ ഇവയെല്ലാമോ ചെയ്യിക്കുന്നു.. ഒരുപാടു കാര്യങ്ങൾ പറഞ്ഞു തരുന്നു…
ഇളയരാജയുടെ പശ്ചാലത്തല സംഗീതം ഇതു നമ്മളിലേക്ക് എത്തിക്കുന്നതിന് വലിയ ഒരു പങ്കു വഹിച്ചിരുന്നു..
ചില ചിത്രങ്ങളുടെ ക്ലൈമാക്സിൽ ചില ട്വിസ്റ്റുകൾ കാണിച്ചു നമ്മളെ ഞെട്ടിക്കാറുണ്ട് .. ത്രില്ലടിപ്പിക്കാറുണ്ട്… പക്ഷെ ട്വിസ്റ്റ് കണ്ടു പൊട്ടിക്കരഞ്ഞത് ഈ ചിത്രത്തിലാണ്… മാതൃത്വത്തിന്റെ വിവിധ ഭാവങ്ങൾ കാണിച്ചു തരുന്ന ഈ ചിത്രം നല്ല സിനിമകളെ സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ടതാണ്… എന്റെ ഏറ്റവും ഇഷ്ടപെട്ട 10 ചിത്രങ്ങൾ എടുത്താൽ അതിൽ ഒന്നാവും നന്ദലാല..