രാജീവ് മേനോൻ ഇതിനു മുൻപ് സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത വർഷം ജനിച്ച ഒരു കുഞ്ഞിന് ഈ വർഷം നടക്കുന്ന ഇലെക്ഷനിൽ വോട്ട് അവകാശം ഉണ്ട്.. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 18 വർഷത്തെ ഇടവേള കഴിഞ്ഞ് രാജീവ് മേനോൻ ഒരുക്കിയ ചിത്രമാണ് “സർവ്വം താളമയം “… തീർച്ചയായും ഇത്തവണയും A. R. റഹ്മാനൊപ്പം തന്നെയാണ് വരവ്…
ത്രികോണ പ്രണയകഥ യും മറ്റും പ്രമേയമാക്കി ചിത്രങ്ങൾ എടുത്ത രാജീവ് മേനോൻ ഇത്തവണ ഒരു മ്യൂസിക്കൽ ഡ്രാമയുമായി ആണ് എത്തിയിരിക്കുന്നത്.
കല്യാണി മേനോന്റെ മകന് കർണാടിക് മ്യൂസിക് ഒരിക്കലും അന്യ മായ ഒരു വിഷയം അല്ല. തീർച്ചയായും ആ ജോണറിനോട് 100% നീതി പുലർത്താനായി അദ്ദേഹത്തിന്.
മൃദംഗം നിർമ്മിക്കുന്നത് കുലത്തൊഴിലായി ചെയ്യുന്ന ഒരു കുടുംബത്തിൽ ജനിച്ച പീറ്റർ ജോൺസൺ എന്ന യുവാവ് ഏറ്റവും പേര് കേട്ട മൃദംഗ വിദ്വാനായ വെമ്പു അയ്യറിന്റെ അടുത്ത് മൃദംഗം അഭ്യസിക്കാൻ ചെല്ലുന്നതും താളങ്ങൾ തേടിയുള്ള അവന്റെ യാത്രയും ആണ് ചിത്രം പറയുന്നത്.
A.R റഹ്മാന്റെ സംഗീതം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ.. ഒരു റഹ്മാൻ ഡൈ ഹാർഡ് ഫാൻ എന്ന നിലക്ക് അദ്ദഹം അടുത്ത കുറച്ചു നാളായി ചുമ്മ മാസ്സ് മസാല ചിത്രങ്ങൾ ക്കു കൂടുതൽ ശ്രദ്ധ കൊടുക്കുന്നതായി തോന്നിയിരുന്നത് വിഷമിപ്പിച്ചിരുന്നു.. എന്നാൽ അതിന്റെ എല്ലാം കേട് ഈ ഒരു ചിത്രത്തിലൂടെ തീർത്തു തന്നു.. റഹ്മാന്റെ കഴിഞ്ഞ ഒരു അഞ്ചാറ് വർഷങ്ങളിൽ ഇറങ്ങിയ ഏറ്റവും നല്ല ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഒള്ളത്.. പീറ്റർ ബീറ്റ് യേത്ത് എന്ന ഒരു കുത്ത് പാട്ടും.. മായ മായ എന്ന റൊമാന്റിക് പാട്ടും, വരലമാ എന്ന സെമിക്ലാസ്സിക്കലും, ഡിംഗ് ഡോങ് എന്ന
ഫോക്ക് സോങ്ങും.. പിന്നെ സർവ്വം താളമയം എന്ന പാട്ടീലും എല്ലാം A.R.റഹ്മാന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.. സർവ്വം താളമയം എന്ന സോങ്ങിൽ ഇന്ത്യയിൽ സാധാരണ ആയി ഉപോയോഗിക്കുന്ന എല്ലാ പ്രധാന വാദ്യങ്ങളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.
പാട്ടുകൾ മാത്രമല്ല… സിനിമയിൽ ഉടനീളം ഉള്ള സകല താളങ്ങും മനസ്സിന് ആനന്ദം നൽകുന്നു.
സിനിമ യിൽ മുഴു നീളം ഏതെങ്കിലും ഒരു വാദ്യോപകരണം ആരെങ്കിലും പ്ലേ ചെയ്തു കൊണ്ടിരിക്കുന്നതിനാൽ ബിജിഎം വേർതിരിക്കാൻ കഴിയില്ല..
Gv പ്രകാശ് കുമാറിന്റെ ഇതുവരെ ഞാൻ കണ്ടിട്ടുള്ള ചിത്രങ്ങളിൽ എനിക്ക് ഏറ്റവും നന്നായി തോന്നിയത് ഇതിലെ പ്രകടനം തന്നെ ആണ്.. ആദ്യ സീനുകളിൽ വിജയ് ആരാധകനായി വരുന്നതും, പിന്നീട് കാണിക്കുന്ന ഗുരു ഭക്തിയും, അതുപോലെ തന്നെ ഇൻസ്ട്രുമെന്റസ് പ്ലേ ചെയ്യുന്നതും എല്ലാം നന്നായി തോന്നി… ഒരു പക്ഷെ ശരിക്കും ഒരു മ്യൂസിക് ഡയറക്ടർ ആയത് കൊണ്ടാവും ഇത്ര നന്നായത്
അത് പോലെ തന്നെ നെടുമുടിയുടെ വെമ്പു അയ്യർ. ഒരുപാട് അഭിനയ മുഹൂർത്തങ്ങളും സംഘര്ഷങ്ങളും ഒന്നും ഇല്ല… നെടുമുടി വേണു എന്ന നടന് തിളങ്ങാൻ അതിന്റ ഒന്നും ആവിശ്യവും ഉണ്ടെന്ന് തോന്നുന്നില്ല.. പ്രസ്തനായ ഒരു കർണാടക സംഗീത വിദ്വാൻ.. ഒരു എലൈറ്റ് ക്ലാസ്സ് എന്ന് സ്വയം വിശ്വസിക്കുന്ന ഒരു തമിഴ് ബ്രാഹ്മണൻ, അയാളുടെ ബോഡി ലാംഗ്വേജ് എങ്ങനെയാവും, അയാളുടെ സംസാര രീതി എന്താവും, അയാളുടെ ചേഷ്ടകൾ എന്തായിരിക്കും തുടങ്ങി ഓരോ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾ വരെ വളരെ പെർഫെക്ട് ആയി അദ്ദേഹം ചെയ്തു. ഗുരുശിഷ്യ ബന്ധം കാണിക്കുന്ന സീനിൽ ഒക്കെ ഇവരുടെ കെമിസ്ട്രി വളരെ നന്നായി വന്നു.
വില്ലൻ എന്ന് വേണെങ്കിൽ പറയാവുന്ന വിനീതിന്റെ കാരക്ടർ വലിയ തെറ്റില്ലാതെ ചെയ്തു. പക്ഷെ യാതൊരു വാരിയേഷനും ഇല്ലാതെ തുടക്കം മുഴുവൻ ഒടുക്കം വരെ ഒരേ ഭാവത്തിൽ പോകുന്ന ഒരു കാരക്ടർ ആയി പോയി.
ഇതിനു മുൻപുള്ള എല്ലാ ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾക്ക് നല്ല ഇമ്പോര്ടൻസ് കുടുത്തിരുന്ന രാജീവ് മേനോൻ ഈ ചിത്രത്തിൽ അത് തെറ്റിച്ചു. മികച്ച ഒരു നടിയായിട്ട് പോലും അപർണ്ണക്കു വലുതായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.. G v p യുടെ അച്ഛൻ ആയി ചെയ്തയാളും നന്നായി.
രാജീവ് മേനോന്റെ ഇതിനു മുൻപുള്ള 2 ചിത്രങ്ങളിലും കണ്ടിരുന്ന ദൃശ്യ ഭംഗി ഇതിൽ മിസ്സ് ആകുന്നുണ്ട്.. ഒരു പക്ഷേ ഈ ചിത്രം അത് ഡിമാൻഡ് ചെയ്യാത്ത കൊണ്ടാവും.. p.ഉണ്ണികൃഷ്ണൻ, ശ്രീനിവാസ്, കാർത്തിക്, മട്ടന്നൂർ തുടങ്ങി ഒരുപാട് സംഗീതജ്ഞർ ഇടക്കിടെ വന്നു പോവുന്നുണ്ട്
മൊത്തത്തിൽ ഈ ജോണറിൽ ഉള്ള ഒരു ചിത്രത്തിൽ നമ്മൾ എന്ത് പ്രതീക്ഷിക്കുന്നോ അത് അവർക്ക് കിട്ടും. സംഗീതം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇത് പൂർണ്ണ സംതൃപ്തി നൽകുന്ന ഒരു ചിത്രം ആയിരിക്കും
ബിത്വ : എന്റെ എല്ലാ റഹ്മാനിയ്ക് സുഹൃത്തുക്കളോടും ഒരു വാക്ക്… ബാക്കിയുള്ളവർക്ക് ഇത് സർവ്വം താളമയം ആണെങ്കിൽ… നമുക്ക് പടം “സർവ്വം റഹ്മാൻ മയം” ആണ്.. Go & Enjoy…