ഇരുപത്തിയൊന്നാം നൂറ്റാണ്ട് – FAQ

Q. പ്ലോട്ട്?
…………….
പഴയ സംഭവം തന്നെ… ആദ്യം ഉടക്ക്.. പിന്നെ പ്രണയം, പിരിവ്… അന്വേഷിച്ചു പോക്ക്..ഒളിച്ചോട്ടം.. ചേസിങ്.. ഇടി… ശുഭം..

Q:അപ്പൊ എന്താ പ്രത്യേകത?
…………………. .. … …….

നായികയുടെ കഥയിലെ ചെറിയ ട്വിസ്റ്റും.. അതിന്റെ കാരണവും.

Q.അതൊക്കെ പോട്ടെ… പ്രണവ് എങ്ങനെ?
………………………………………………………
ഈ ചിത്രത്തിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം പ്രണവ് ആദിയിൽ നിന്നും ഒരു നടൻ എന്ന നിലയിൽ കാണിക്കുന്ന ഇമ്പ്രൂവ്മെന്റ് ആണ്.. ഗംഭീരം എന്നൊന്നും അല്ല.. ഇനീം നന്നാവാനുണ്ട്… എന്നാലും കൊള്ളാം.. പിന്നെ ലാലേട്ടൻടെ മകൻ ലാലേട്ടനെ പോലെ തന്നെ അഭിനയിക്കണം എന്നൊന്നും വാശി പിടിക്കേണ്ട കാര്യമില്ല.. പുള്ളി പുള്ളിയുടേതായ ഒരു സ്ഥാനം കണ്ടെത്തും എന്നു തന്നെ ആണ് തോന്നുന്നത്

Q. അരുൺ ഗോപി?
………………………………………..

മുൻചിത്രമായ രാമലീല ക്കു ഒരു കെട്ടുറപ്പുള്ള തിരക്കഥ ഉണ്ടായിരുന്നു.. അത് അദ്ദേഹത്തിന് നന്നായിട്ടു സംവിധാനം ചെയ്യാൻ സാധിച്ചു… രണ്ടാമത്തെ ചിത്രം ആയപ്പോൾ സംവിധാനം വലിയ തിരക്കേടില്ലായിരുന്നെങ്കിലും രചന മോശം ആയി… രാമലീല പോലെ എൻഗേജിങ് ആയില്ല…

Qആക്ഷൻ?
…………………..

ഫസ്റ്റ് ഹാൾഫിൽ ആക്ഷൻ സീൻസ് തീരെ ഇല്ല. സെക്കന്റ്‌ ഹാൾഫിൽ കുറച്ചു ചേസിങ് സീനൊക്കെ ഉണ്ട്.. ലാസ്റ്റ് ആക്ഷൻ സീൻ മാത്രമേ ഒരു ഫുൾ ഫ്ലഡ്ജ്സ് ആക്ഷൻ ഒള്ളു…
പക്ഷെ ഇടയ്ക്കു വരുന്ന മൂന്നാം കിട vfx കല്ല്കടി ആവുന്നു.

Q.നായിക.. പിന്നേ മറ്റുള്ളവർ?
……………………….. .. …..
ആരും മോശമാക്കിയില്ല.. മനോജ്‌ k ജയനും.. മക്രോണി ആയി ചെയ്ത ആളും ഒക്കെ നന്നായി..

Q.ഗോകുൽ സുരേഷ്?
……………………………

ചെറിയ റോൾ ആയിരുന്നെങ്കിലും നന്നായിരുന്നു… നല്ല സ്ക്രീൻ പ്രെസൻസ്… അച്ഛന്റെ അതേ സ്റ്റൈൽ… എനിക്കിഷ്ടപ്പെട്ടു

Q.ഇഷ്ടപ്പെട്ടോ??
…………………………. …

അത്രയ്ക്ക് അങ്ങോട്ട്…… ശരിയായില്ല…

Q.”ഇരുപത്തിഒന്നാം നൂറ്റാണ്ട് ” എന്ന പേര് വരാൻ കാരണം???

ആ….. എനിക്ക് അറിയില്ല

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s