മിഖായേൽ -റിവ്യൂ

ഗ്രേറ്റ്‌ ഫാദർ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഹനീഫ് അദാനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ് മിഖായേൽ. ആദ്യ ചിത്രത്തിലും ചിത്രത്തിലും ഇടക്ക് തിരക്കഥ എഴുതിയ അബ്രഹാമിന്റെ സന്തതികളിലും സ്വീകരിച്ചിരുന്ന അതേ പാറ്റേൺ തന്നെ ആണ് മിഖായേലിലും ഹനീഫ് ഉപയോഗിക്കുന്നത്.. ആദ്യ ചിത്രത്തിൽ മകൾക്ക് വേണ്ടി അങ്കത്തിനിറങ്ങുന്ന മാസ്സ് അച്ഛൻ ആയിരുന്നെങ്കിൽ അബ്രാമിൽ അനിയന് വേണ്ടി പോരാടുന്ന മാസ്സ് ചേട്ടന്റെ കഥ ആയിരുന്നു… ഇപ്പോൾ മിഖായേലിൽ സഹോദരിയുടെ സംരക്ഷകനായ നായകന്റെ കഥയാണ്…

ഇഷ്ടപെട്ടത്
………………..

ഹനീഫിന്റെ മുൻ ചിത്രങ്ങളെ പോലെ ഈ ചിത്രത്തിന്റെയും പ്രധാന പ്ലസ് പോയിന്റ് സ്റ്റൈലിഷ് ആയ മേക്കിങ് ആണ്.. ഗൗതം മേനോന്റെ നായകൻമാരെ പോലെ നല്ല എലഗന്റ് ആയി ഡ്രസ്സ്‌ ചെയ്തു നടക്കുന്ന കഥാപാത്രങ്ങൾ, കിടിലൻ വണ്ടികൾ, ആക്ഷൻ സീനുകൾ, ആർട്ട്‌ വർക്കിൽ ഉപയോഗിച്ചിരിക്കുന്ന പ്രോപ്പർട്ടീസ് തുടങ്ങി സമസ്ത മേഖലകളിലും ഈ സ്റ്റൈൽ കാണാൻ സാധിക്കും.. എന്തിനധികം കഥാപാത്രങ്ങളുടെ പേരുകൾ വരെ സ്റ്റൈലിഷ് ആണ്, ബാലചന്ദ്രൻ, സത്യശീലൻ, ബാബു, സാബു, സുരേഷ് എന്നൊക്കെ യുള്ള സാദാ പേരുകൾ ഒന്നും ആർക്കും കാണില്ല.. മിഖായേൽ, ജെറാൾഡ്, മാർക്കോ, പാട്രിക്, ഈസ, അങ്ങനെ പോകുന്നു കഥാപാത്രങ്ങളുടെ പേര്

സിദ്ധിക്ക് എപ്പോഴത്തെയും പോലെ തകർത്തു… ചില സീനിൽ ഒക്കെ പുള്ളിയെ കാണുമ്പോൾ തന്നെ പേടി തോന്നും. വില്ലൻ ആയാലും നായകൻ ആയാലും കോമഡി റോൾ ആയാലും കരഞ്ഞോട് സെന്റി ഡയലോഗ് ഉള്ള സീൻ ഇപ്പോൾ എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന് നിർബന്ധം ആണെന്ന് തോന്നുന്നു… ഇതിലും അത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും ആവർത്തന വിരസത തോന്നി തുടങ്ങി.

സെക്കന്റ്‌ ഹാൾഫിലെ മാസ്സ് സീനുകളും ആക്ഷൻ സീനുകളും എല്ല്ലാം നല്ല ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ട്.

നിവിൻ ചില സ്ഥലങ്ങളിൽ കുറച്ചു മസിലുപിടിച്ചു കഷ്ടപ്പെടുന്നുണ്ടെങ്കിലും ഓവർ ഓൾ നല്ല പെർഫോമൻസ് തന്നെ ആയിട്ടാണ് എനിക്ക് തോന്നിയത്.. എന്തായാലും കൊച്ചുണ്ണിയിലും നന്നായിരുന്നു

ഇഷ്ടപ്പെടാത്തത്
……………………….

ഉണ്ണി മുകുന്ദന്റെ വില്ലനു തീരെ വില്ലത്തരം ഇല്ലാതെ പോയി… ചുമ്മ ഏതെങ്കിലും വീട്ടിൽ കയറി കുളിക്കുന്നതൊക്കെ ആണോ വില്ലത്തരം… ഇത്രേം മാസ്സ് ലുക്കും പേരും ഒക്കെ കൊടുത്ത സ്ഥിതിക്ക് കുറച്ചു പവർ ഫുൾ ആയ ഒരു കാരക്ടർ കൂടി കൊടുക്കാമായിരുന്നു… ഇത് ചുമ്മ നായകന്റെ ഇടി കൊള്ളാൻ വേണ്ടി മാത്രം ആയി പോയി.

ആദ്യ 20മിനുട്ടിൽ തന്നെ ഏകദെശം എട്ടോളം കൊലപാതകങ്ങൾ നടക്കുന്നുണ്ട് പിന്നീട് ഞാൻ എണ്ണുന്നത് നിർത്തി അതും പൊതു സ്ഥലങ്ങളിൽ ആണ് എല്ലാം നടക്കുന്നത്.. ഒന്നിനും കേസും ഇല്ല അന്വേഷണവും ഇല്ല… കൂടിപ്പോയാൽ ജെഡി ചക്രവർത്തിയും സൂരജ്ഉം കൂടി അവിടെ വന്നു 2 കൊച്ചു വർത്താനം പറഞ്ഞിട്ട് പോകും… എന്തൊക്കെ സിനിമാറ്റിക് ലിബർട്ടി എന്നൊക്ക പറഞ്ഞാലും ഇതൊക്കെ ഇത്തിരി ഓവർ ആണ്

ബിജിഎം… ഒന്നും പറയാൻ ഇല്ല… ചിരിച്ചു മരിച്ചു.. നല്ല മാസ്സ് സീൻ കാണിക്കുമ്പോൾ ഗോപി അണ്ണൻ ഒലക്ക.. ചക്ക.. ചക്ക… എന്നു പറഞ്ഞു വരും… ചിലപ്പോൾ നിവിൻ പോളിയുടെ ഇപ്പഴത്തെ ഗെറ്റ് അപ്പിനെ ഗോപിയേട്ടന് ട്രോള്ളിയതവാനും വഴിയുണ്ട്..

ആകെ മൊത്തം ടോട്ടൽ
………………………………….

സംഭവം വില്ലൻമാരെ മുഴുവൻ ഇടിച്ചു തോൽപ്പിച്ചു പകരം വീട്ടുന്ന സ്ഥിരം ബോംബ് കഥ ആണെങ്കിലും സ്റ്റൈലിഷ് മേക്കിങ്ങും മാസ്സ് സീൻസും കാരണം ബോർ അടിക്കാതെ കാണാവുന്ന ആവറേജിന്‌ മുകളിൽ നിൽക്കുന്ന ഒരു എന്റെർറ്റൈനെർ ആണ് മിഖായേൽ…

One thought on “മിഖായേൽ -റിവ്യൂ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s