പ്രാണ റിവ്യൂ

ഒരേ ഒരു ആൾ മാത്രം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും P.C ശ്രീറാം വർഷങ്ങൾക്കു ശേഷം ചെയ്യുന്ന മലയാളം ചിത്രം ആയത് കൊണ്ടും vkp യുടെ ചില ചിത്രങ്ങൾ ഇഷ്ടമായത് കൊണ്ടും പ്രാണ മിഖായേലിനു മുൻപ് തന്നെ കണ്ടേക്കാം ന്നു വച്ചത്

പ്ലോട്ട്
…………

പ്രേതബാധ ഉണ്ടെന്നു വിശ്വാസിക്കുന്ന ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കാൻ വരുന്ന ഒരു എഴുത്തുകാരിക്ക് ഉണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..

ഇഷ്ടപ്പെടാത്തത്

……………………..

ഇങ്ങനെ ഉള്ള ഒരു ചിത്രത്തിൽ ബാധ ഉള്ളത് ഒരു ബംഗ്ലാവിൽ ആണെന്നും ബംഗ്ലാവ് ഏതോ കാട്ടു പ്രദേശത്തു ആയിരിക്കും എന്നും അവിടെ ഒരു പെൺകുട്ടി ദുർമരണ പെട്ടിട്ടുണ്ടാവും എന്നും ഒക്കെ നിങ്ങൾ ഊഹിക്കുന്നുണ്ടെങ്കിൽ… നിങ്ങളുടെ ഊഹം വളരെ ശരിയാണ്. ചിത്രത്തിലുള്ള ട്വിസ്റ്റ്‌ ഇതേ vkp – രാജേഷ് ജയരാമൻ ടീമിന്റെ മുൻകാല ചിത്രത്തിൽ കണ്ടിട്ടുള്ളത് കൊണ്ട് നമുക്ക് വലിയ ഞെട്ടൽ ഒന്നും തോന്നുന്നില്ല…

വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകുന്ന ഫസ്റ്റ് ഹാഫ് കഴിഞ്ഞാൽ സെക്കന്റ്‌ ഹാൾഫിൽ എന്തോ മനസിലാകാത്ത രാഷ്ട്രീയം ഓക്കേ പറഞ്ഞു പോകുന്നു.. രാജേഷ് ജയറാമിന് ടെന്നീസ് ബോളിനോട് എന്തോ ഇഷ്ടം ഉണ്ടെന്ന് തോന്നുന്നു… ടൈം, മൂന്നാമതൊരാൾ… ദാ.. ഇപ്പോൾ ഇതിലും ടെന്നീസ് ബോൾ ഉണ്ട്

ഇഷ്ടപെട്ടത്
………………..

P.C ശ്രീറാമിന്റെ സിനിമട്ടോഗ്രാഫി. നല്ല പ്രകൃതി ഭംഗി ഒക്കെ ഉള്ള ഒരു ലൊക്കേഷനിൽ P.C ശ്രീറാമിനെ പോലെ ഒരാളുടെ കയ്യിൽ ക്യാമറ കൊടുത്താൽ നമ്മൾ എന്താണോ പ്രതീക്ഷിക്കുന്നത്.. അത് കിട്ടുന്നത്… കാണാൻ സുന്ദരമല്ലാത്ത ഒരു ഫ്രെയിം പോലുമില്ല ചിത്രത്തിൽ

ലൈവ് സിങ്ക് ഓഡിയോ യുടെ എഫക്ട് കാണിക്കാൻ എന്നൊളം ഉള്ള ഒന്ന് രണ്ട് പൈപ്പിൽ നിന്ന് വെള്ളം പോകുന്ന സൗണ്ടും… ചായ തിളയ്ക്കുന്ന സൗണ്ടും.. കിടക്ക വിരി വലിച്ചെടുക്കുന്ന സൗണ്ട് ഒക്കെ നന്നായിരുന്നു

പിന്നെ ഒരാൾ മാത്രമുള്ള സിനിമ എന്ന് പറയുമ്പോൾ നാം പ്രതീക്ഷിക്കുന്ന ഒരു ലാഗും ബോറടി യും ഒന്നും പടം കാണുമ്പോൾ തോന്നുന്നില്ല…

നിത്യ മേനോൻ മാത്രം ഉള്ള ചിത്രത്തിൽ മലയാളത്തിലെ ഒരു യുവ താരത്തിന്റെ സൗണ്ട് വരുമ്പോൾ നമുക്ക് ചെറിയൊരു സന്തോഷം തോന്നും.. അതിന്റെ ആവിശ്യം അവിടെ ഇല്ലെങ്കിലും..

ആകെ മൊത്തം ടോട്ടൽ
……………………………….

ഒരു ചുമ്മ സിനിമ… കാര്യമായിട്ട് എന്റെർറ്റൈനും ചെയ്യില്ല… ബോർ അടിപ്പിക്കുകയും ഇല്ല… കണ്ടു കഴിയുമ്പോൾ ഇതിലിപ്പോ എന്താ ഇത്ര കാര്യം എന്ന് തോന്നും… അല്ലെങ്കിൽ ഒരു വികാരവും തോന്നാതെ ചുമ്മ ഇറങ്ങിവരും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s