രംഗ് ദേ ബസന്തി- പോസ്റ്റ് no : 1

maxresdefault (1)

രംഗ് ദേ ബസന്തി- പോസ്റ്റ് no : 1
___________________________

എന്റെ എക്കാലത്തെയും ഇഷ്ടപെട്ട ഹിന്ദി ചിത്രം. ഇറങ്ങിയ സമയം അടുപ്പിച്ചു നാല് ദിവസം ഒരേ തിയേറ്ററിൽ നാല് തവണ കണ്ട ചിത്രം… കയ്യിലെ ക്യാഷ് തീർന്നു പോയത് കൊണ്ടാണ് നാലിൽ നിർത്തേണ്ടി വന്നത്. പിന്നീട് ഡിവിഡി ആയും ടോറന്റ് ആയും ഒരുപാടു തവണ കണ്ട ചിത്രം . ഇനിയും കാണും എന്ന് ഉറപ്പുള്ള ചിത്രം. എന്ത് കൊണ്ട് ഈ ചിത്രം എന്നെ ഇത്രമാത്രം സ്വാധീനിച്ചു എന്ന് ഒരു പോസ്റ്റിൽ പറയാൻ സാധിക്കില്ല.. അത് കൊണ്ട് ഒരു സീരീസ് ആയി എഴുതുകയാണ്…
ഇത് ഒന്നാം ഭാഗം

പ്ലോട്ട്
ബ്രിട്ടീഷ് ഇന്ത്യയിൽ ജയിലെർ ആയിരുന്ന മക്കിൻലിയുടെ കൊച്ചു മകൾ തന്റെ മുത്തച്ഛന്റെ ഡയറി കുറിപ്പിലൂടെ മനസിലാക്കിയ ഇന്ത്യയെ കുറിച്ചും 6 സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും ഒരു ഡോക്യൂമെന്ററി ചെയ്യാൻ ഇന്ത്യയിലേക്ക് വരുന്നതും , ഡൽഹി യൂണിവേസിറ്റിയിലെ ഒരു സംഘം സുഹൃത്തുക്കളെ തന്റെ ഡോക്യൂമെന്ററിയിൽ ക്യാസ്റ് ചെയ്യുകയും ചെയ്യുന്നു. ദേശത്തിന്റെ കുറിച്ചും അതിന്റെ ചരിത്രത്തിലെ കുറിച്ചും ഒരു താല്പര്യവും ഇല്ലാതെ അടിച്ചു പൊളിച്ചു നടന്ന ആ സംഘത്തിന്റെ മനോഭാവത്തിൽ വരുന്ന മാറ്റവും , പിന്നീട് ഒരു സന്ദർഭത്തിൽ തങ്ങൾ അവതരിപ്പിച്ച കഥാപത്രങ്ങളുടെ ജീവിതവും തങ്ങളുടെ ജീവിതവും ഒരു പോലെ ആയി തീരുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം

ഇനി പോസ്റ്റിലേക്ക്
ദേശിയ വാദിയും മുസ്ലിം ലിബറലും
___________________________________
ഈ ചിത്രത്തിലെ 2 കഥാപാത്രങ്ങളെ കുറിച്ചുള്ള പോസ്റ്റ് ആണ്.. സിനിമക്കുള്ളിലെ സിനിമയിൽ യഥാക്രമം റാം പ്രസാദ് ബിസ്മില്ലിനെയും അഷ്ഫഖുല്ല ഖാനിനെയും അവതരിപ്പിക്കുന്ന ലക്ഷ്മൺ പാണ്ഡെ ( അതുൽ കുൽക്കർണി ) , അസ്‌ലം ഖാൻ ( കുനാൽ കപൂർ ) എന്നി കഥാപാത്രങ്ങളെ കുറിച്ചുള്ളതാണ്..

അസ്‌ലം ഖാൻ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിലെ അംഗം ആണ്.. കുടുംബത്തിൽ ഉള്ളവരെ സംബന്ധിച്ചിടത്തോളം നല്ലതു ഏതു ചീത്ത ഏതു എന്ന് തിരിച്ചറിയാത്ത ഹൃദയം കൊണ്ട് മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ.. തങ്ങളെ ഈ രാജ്യത്തിന് ആവിശ്യം ഇല്ല… അല്ലെങ്കിൽ ഈ രാജ്യം തങ്ങളെ സ്വന്തമായി കരുതുന്നില്ല എന്ന് വിശ്വസിച്ചു ഒതുങ്ങി കഴിയുന്ന ഒരു കുടുംബം ആണ് അസ്ലാമിന്റേത് . ഒരു പക്ഷെ തൊപ്പിയിട്ടവരെയും താടി വച്ചവരെയും സംശയത്തോടു കൂടി നോക്കുന്ന പൊതു മിഥ്യ ബോധം ഉള്ള സമൂഹത്തിലെ ഇരകളായിരുന്നിരിക്കാം അസ്ലമിന്റെ കുടുംബവും.
ഒരു പരിധി വരെ അസ്‌ലം അങ്ങനെ ഉള്ള ചിന്തകളിൽ നിന്ന് മുക്തൻ ആണ് … അവന്റെ ലോകം യൂണിവേസിറ്റിയും സുഹൃത്തുക്കളും മാത്രം ആണ്.. എങ്കിലും എവിടെയോ ഒരു ഭയം അവനിലും ഉണ്ട്.. അത് കൊണ്ടാണ് ലക്ഷ്മൺ പാണ്ഡയെ പോലുള്ള തീവ്ര ദേശിയ വാദികളെ കാണുമ്പോൾ അവനു ഒരു തരാം ഇൻസെക്യൂരിറ്റി ഫീൽ ചെയ്യുന്നത്… അത് പോലെ ഉള്ളവരുടെ സാമീപ്യം ഉണ്ടാകുമ്പോൾ അവൻ അവിടെ നിന്ന് സ്വയം ഒഴിഞ്ഞു പോകാനാണ് ശ്രമിക്കാറ്

ലക്ഷ്മൺ പാണ്ഡെ ഒരു ദേശസ്നേഹിയാണ്.. തന്റെ നാടിനെ കുറിച്ച് ചിന്ത ഉള്ളവനാണ്.. അയാൾക്ക്‌ തന്റെ രാജ്യവും താൻ വിശ്വസിക്കുന്ന പാർട്ടിയുടെ സിദ്ധാന്തങ്ങളും ആണ് ഏറ്റവും വലുത്. ദേശസ്നേഹം എന്നത് പാണ്ഡെയുടെ പോസിറ്റീവ് സൈഡ് ആണെങ്കിലും അത് അയാളെ ഒരു ദേശീയവാദി ആകുന്നുണ്ട്. ദേശസ്നേഹം എന്നത് ഒരു പോസിറ്റീവ് കാര്യമാണെങ്കിൽ ദേശീയവാദം എന്നത് സലൈറ്റെലി നെഗറ്റീവ് ആണ്… തീവ്രദേശീയവാദം എന്ന് പറയുന്നത് അൽമോസ്റ് തീവ്രവാദത്തിനോട് അടുത്ത് കിടക്കുന്ന ഒരു സാധനവും ആണ് .

ഇവിടെ പാണ്ഡേ ഒരു തീവ്ര ദേശീയവാദി ആണ് .. പാരമ്പര്യ വാദി ആണ്.. അതിന്റെ ഒരു ബൈ പ്രോഡക്റ്റ് എന്ന പോലെ അയാളുടെ മനസ്സിൽ വലിയ രീതിയിൽ ഉള്ള ഒരു മുസ്ലിം വിരോധം നമുക്ക് കാണാൻ കഴിയും . അസ്ലമിന്റെ സുഹൃത് സംഘങ്ങളോട് ഒരു രീതിയിലും യോജിച്ചു പോകാൻ കഴിയാത്ത ഒരാളാണ് ലക്ഷ്മൺ പാണ്ഡെ … ലക്ഷ്മന്റെ നോട്ടത്തിൽ അവരെല്ലാം സ്വയം വിദേശിയരാകാൻ ശ്രമിക്കുന്നവരാണ്.
അസ്‌ലം ഒരു മുസൽമാൻ ആയതു കൊണ്ട് തന്നെ പാണ്ഡെക്ക് ഏറ്റവും കൂടുതൽ വെറുപ്പ് അവനോടാണ്…

ബാക്കിയുള്ളവർ സൗഹൃദത്തിന്റെ പേരിൽ ആ ഡോക്യൂമെന്ററിയുടെ ഭാഗമാകുമ്പോൾ… ദേശസ്നേഹത്തിന്റെ പേരിൽ അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പാണ്ഡെ. സർഫെറോഷി കി തമ്മന്ന എന്ന കവിത എഴുതിയ പേപ്പർ സൂ അയാൾക്കു ചൊല്ലാൻ കൊടുക്കുമ്പോൾ അത് നോക്കാതെ തന്നെ അയാൾ അത് മുഴുവനും ചൊല്ലുന്നു.. ചൊല്ലി തീർക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… തൊണ്ട ഇടറുന്നു.. അത്രമാത്രം ഈ ദേശത്തെ അയാൾ സ്നേഹിക്കുന്നു. അതിന്റെ പേരിൽ മാത്രമാണ് തനിക്കു ഒരിക്കലും ഇഷ്ടമല്ലാത്ത ഒരു സംഘത്തോടൊപ്പം അയാൾ ചേരുന്നത്…

ഡോക്യൂമെന്റെറി മുന്നോട്ടു പോകും തോറും പല സ്ഥലങ്ങളിലും അസ്ലമിന് ഇയാളോടുള്ള ഇഷ്ടക്കേടും ഭയവും എല്ലാം മാറുന്നതായി കാണാം .. പക്ഷെ ലക്ഷ്മണിന് അപ്പോളും അസ്ലാവുമായോ മറ്റുള്ളവരുമായോ അത്രയ്ക്ക് അടുക്കാൻ സാധിക്കുന്നില്ല. ഒരു സന്ദർഭത്തിൽ അസ്‌ലം ഭക്ഷണം കഴിക്കാൻ പാണ്ഡെയുടെ അടുത്ത് ഇരിക്കുമ്പോൾ പാണ്ഡെ അവിടുന്ന് എഴുന്നേറ്റു മാറുന്നതായി കാണിക്കുന്നുണ്ട്…

ഇനി ഇവർ അവതരിപ്പിക്കുന്ന റാം പ്രസാദ് ബിസ്മിലിലേക്കും അഷ്ഫഖുല്ല ഖാനിലേക്കും വരാം. സ്വന്തം ജീവനേക്കാളേറെ രാജ്യത്തെ സ്നേഹിക്കുന്നവരാണ് ഇരുവരും.. ഉറ്റ ചങ്ങാതിമാരും ആണ്.. ഒരിക്കൽ റാം അഷ്ഫഖുല്ലയോട് നീ അഫ്‌ഗാനിൽ പൊയ്ക്കോ അവിടെ നിന്റെയാളുകൾ എന്റെ സുഹൃത്തുക്കളയുണ്ട് എന്ന് പറയുമ്പോൾ നിങ്ങൾ എന്റെ ആൾ ആളുകൾ അല്ലെ എന്ന് ചോദിക്കുന്നു… ഈ ദേശം എത്രത്തോളം റാമിന്റെ ആണോ അത്രത്തോളം അഷ്റഫക്കിന്റെയും ആണെന്ന് റാം പ്രസാദ് ബിസ്മിൽ മറുപടി പറയുന്നു..
അഷ്ഫാക്കുള്ള ഖാനിന്റെയും ബിസ്മിലിന്റെയും ഡോക്യുമെന്ററി സീൻസ് കണ്ടു കഴിയുമ്പോൾ അസ്ലമും പാണ്ഡേയും പരസ്പരം നോക്കുന്നുണ്ട്… ഒരു ഡയലോഗൊ ബിജിഎമ്മോ ഇല്ലാത്ത ആ സീനിൽ പാണ്ഡെ കണ്ണ് കൊണ്ട് പറയുന്നു… ഈ രാജ്യം എത്രത്തോളം എന്റെയാണോ അത്രത്തോളും നിന്റേയുമാണ് അസ്‌ലം എന്ന് .. യഥാർത്ഥ ദേശീയത എന്താണെന്നു എന്ന തിരിച്ചറിവ് അവർക്കു രണ്ടുപേർക്കും ഉണ്ടാകുന്നു..

അടുത്ത സീനിൽ അജയ് റാത്തോഡിന്റെ സെന്റ് ഓഫ് പാർട്ടിയിൽ പാണ്ഡേയും അസ്ലമും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇരുവരുടെയും പരസ്പര മനോഭാവം മാറിയത് വളരെ സിംബോളിക് ആയി തന്നെ ഡയറക്ടർ കാണിച്ചിരിക്കുന്നു.

സമരത്തിനിടയിൽ പരുക്കേറ്റു വീട്ടിൽ കിടക്കുന്ന അസ്ലമിനെ കണ്ടിട്ട് എല്ലാരും ഇറങ്ങുമ്പോഴ് ലക്ഷ്മൺ മാത്രം അവിടെ നിൽക്കുന്നു… അസ്ലാമിനോട് എന്താണ് പറയേണ്ടത് പാണ്ഡെയ്ക്കു അറിയുന്നില്ല .. അയാൾ മുന്നേ മൂന്നു വാക്കുകളിലൂടെ എല്ലാം പറയുന്നു..

“അസ്‌ലം ഞാൻ നിന്റെയടുത്തു …… ഞാൻ നിന്നെ എപ്പോഴും…… എന്നോട് ക്ഷമിക്കുക….”

വേറെ എന്ത് സംഭാഷണം അവിടെ പറഞ്ഞിരുന്നെകിലും അത് വളരെ നാടകീയമായേനെ.. വീണ്ടും സംവിധായകന്റെ ബ്രില്ലിയൻസ്.

ഒരു പക്ഷെ മരിക്കുന്ന സമയത്തു ആ സംഘത്തിൽ തന്നെ ഏറ്റവും അധികം ആത്മബന്ധം ഉണ്ടായിരുന്നത് അവർ തമ്മിലായിരുന്നിരിക്കണം.. ഞങ്ങൾ വേറെ നിങ്ങൾ വേറെ എന്ന് കരുതിയിരുന്നവരെ അങ്ങനെ ഒരു ആത്മബന്ധത്തിൽ ആക്കിയത് .. ഒരു വികാരം ആണ്… ഒരു തിരിച്ചറിവാണ്… നാം ഇരുപേരും ഭാരതീയരാണെന്ന തിരിച്ചറിവ്… നമ്മുടെ രാജ്യത്തിൻറെ ദേശീയത…

തുടരും ……

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s