ഈ. മ. യൗ

34962523_10156423328916369_2397803047909588992_n

 

ഒരു പാട് ആളുകൾ പറഞ്ഞതാണ്… ഒരുമാതിരി എല്ലാവരും കണ്ടതുമാകും.. എന്നാലും പറയാതെ വയ്യ..

മരണ വീട്ടിൽ പോയിട്ട് വന്നാൽ വീട്ടിൽ വന്നു കുളിക്കുന്ന ഒരു ആചാരമുണ്ട്… ഈ മാ യൗ കണ്ടിട്ട് വന്നു അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.. തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് വന്ന പോലെ തോന്നിയില്ല … ഈശിയുടെ വീട്ടിൽ പോയി വാവച്ചന്റെ മരിപ്പിനു പോയ വന്ന പ്രതീതിയായിരുന്നു..

ചില സിനിമകളിലെ ചിലരുടെ പ്രകടനം കാണുമ്പോൾ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നും… കണ്ടു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ പോലും ചെമ്പനോ വിനായകനോ എന്നല്ല ഒരാളുടെ അഭിനയത്തെയും
വിലയിരുത്താൻ ആയില്ല… സിനിമ കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു കാണും അവരെല്ലാം അതിൽ അഭിനയിക്കുകയിരുന്നു എന്നും അതവർ നന്നായി തന്നെ ചെയ്തു എന്നും മനസിലാക്കാൻ…

പല സീനുകളിലും ഇവിടെ ചിരിക്കണോ അതോ കരയണോ എന്ന് കൺഫ്യൂഷൻ ആയി പോകുന്നു… ചിലയിടങ്ങളിൽ കാഴ്ചക്കാരന്റെ കണ്ണിൽ കണ്ണ് നീരും ചുണ്ടിൽ ചിരിയും ഒരുമിച്ചു വരുന്നു..പൊട്ടി കരയിക്കുന്നു പോലത്തെ ദുരന്തങ്ങൾ ഒന്നും കാണിക്കുന്നില്ലെങ്കിലും ഒരു സിനിമ കണ്ടു കഴിഞ്ഞു ഇത്ര കനമുള്ള ഒരു മനസുമായി തിയേറ്റർ വിട്ടിട്ടില്ല ഈ അടുത്തിടക്കൊന്നും…

കടലിന്റെ ഇരമ്പവും മഴയുടെ താളവും ക്ലാരിനെറ്റിന്റെ വാദ്യവും പശ്ചാത്തല സംഗീതം ഒരുക്കിയ.. ഒരു തീപ്പെട്ടി കൊള്ളി കത്തുന്ന പ്രകാശം വരെ ഛായാഗ്രഹണത്തിനു ഭംഗി കൂട്ടിയ… കാണുന്നത് ഒരു സിനിമയാണെന്ന് പോലും മറപ്പിച്ചു കളഞ്ഞ ലിജോ ജോസ് പെല്ലിശ്ശേരി മാജിക്..

കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വര്ഷം ഞാൻ കണ്ട…. അല്ല അനുഭവിച്ച ഏറ്റവും മികച്ച സിനിമ…

തീർച്ചയാണ് എനിക്കേറ്റവും ഇഷ്ടപെട്ട 10 ചിത്രങ്ങളിൽ ഒന്നായി ഇതുണ്ടാവും..

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s