പേട്ട… ഒരു കൂട്ടം കട്ട രജനി ഫാൻസ്… അവർ കണ്ടു വളർന്ന.. കാണാൻ ആഗ്രഹിക്കുന്ന രജനിസം മുഴുവൻ കലക്കി എടുത്തു ഒരു സിനിമ ആക്കി കൊണ്ടുവന്നിരിക്കുകയാണ്.. ടാഗ് ലൈനിൽ പറയുന്നത് പോലെ… എല്ലാവരെയും രജിനിഫൈ ചെയ്യാൻ… നിങ്ങൾ ഒരു ഫാൻ അല്ലെങ്കിൽ ഈ ചിത്രം നിങ്ങളെ ഫാൻ ആക്കിയിരിക്കും… നിങ്ങൾ ആൾറെഡി രജനി ഫാൻ ആണെങ്കിൽ തീർച്ചയായും ഇത് നിങ്ങളെ ഒരു കാർത്തിക് സുബ്ബരാജ് ഫാൻ ആക്കി മാറ്റും. സാദാ റിവഞ്ച് സ്റ്റോറി പക്കാ മാസ്സും 100% എന്റർടൈനിങ്ങും ആക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് പേട്ട
ഇഷ്ടം തോന്നിയ കാര്യങ്ങൾ
………………………..
ഒരു രജനികാന്ത് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ് അദ്ദേഹത്തിന്റെ പെർഫോമൻസ് തന്നെ ആവും.. പക്ഷെ ചില ചിത്രങ്ങളിൽ അതിനുള്ള സ്കോപ് കൂടുതൽ കാണും.. രജനികാന്ത് എന്ന സൂപ്പർസ്റ്റാറിന് അറിഞ്ഞു നടനുള്ള കളം ഇതിൽ ഉണ്ട്… നമ്മൾ ഇന്ന് വരെ കണ്ടു ആസ്വദിച്ചിട്ടുള്ള എല്ലാ മാനറിസങ്ങളും നമുക്ക് ഈ ചിത്രത്തിൽ കാണാം. കാലയിലും കബലിയിയിലും 2.0യിലും എല്ലാം സൂപ്പർ സ്റ്റാറിന്റെ പെർഫോമൻസ് നന്നായിരുന്നു എങ്കിലും നമ്മൾ കാണാൻ ആഗ്രഹിക്കുന്ന പെർഫോമൻസ് ഒരു പക്ഷേ പടയപ്പയും ചന്ദ്രമുഖിക്കും ഒക്കെ ശേഷം കാണുന്നത് പേട്ടയിൽ ആണ്
കാർത്തിക് സുബ്ബരാജ് ഈ ജനറേഷനിൽ ഉള്ള സംവിധായരിൽ ഏറ്റവും മുൻ നിരയിൽ തന്നെ നിൽക്കാൻ യോഗ്യത ഉള്ള ആളാണെന്ന് അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങളിലൂടെ തന്നെ തെളിയിച്ചതാണ്. അങ്ങനെ ഉള്ള ഒരു ബ്രില്ലിയൻറ് സംവിധായകൻ കറ തീർന്ന ഒരു രജനി ആരാധകൻ കൂടിയാകുമ്പോൾ സംഭവിക്കുന്ന ഒരു മാജിക് ആണ് പേട്ട… രജനി എന്ത് ചെയ്താൽ ജനങ്ങൾക്ക് ഇഷ്ടമാവും എന്ന് കൃത്യമായി മനസിലാക്കിയ സംവിധായകൻ.. ടൈറ്റിൽ സീൻ മുതൽ.. ഏൻഡ് ക്രെഡിറ്റിൽ ഇന്ത ആട്ടം പോരുമാ എന്ന് പറയുന്ന സീൻ വരെ ഓരോ സീനും രജനി എന്ന സൂപ്പർസ്റ്റാറിനായി കസ്റ്റം മേഡ് ആക്കി ഒരുക്കിയിരിക്കുന്നു കാർത്തിക്. ആക്ഷൻ സീനിനു മുൻപ് അതിൽ എന്തൊക്കെ പ്രോപ്പർട്ടി ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്ന സീനിലായാലും… ബോബി സിംഹയുടെ വീട്ടിൽ തിരിച്ചു കയറി എൻ കണ്ണാടി.. കണ്ണാടി… എന്ന് ചോദിക്കുന്ന സീനിലും എല്ലാം കാർത്തിക് തന്റെ നായകന്റെ കരിസ്മ പൂർണ്ണമായും ചൂഷണം ചെയ്യുന്നത് കാണാം. രജനി എങ്ങനെ ചിരിക്കണം, എങ്ങിനെ ഡയലോഗ് പറയണം, എന്ത് ഹെയർ സ്റ്റൈൽ വേണം… എന്ത് വസ്ത്രം ധരിച്ചാൽ അദ്ദേഹം കൂടുതൽ സ്റ്റൈലായി കാണപ്പെടും എന്ന് തുടങ്ങി എല്ലാ മൈനുട്ട് ഡീറ്റൈൽസും അദ്ദേഹം നന്നായി പഠിച്ചു ചെയ്തപോലുണ്ട്…
കാർത്തിക് സുബ്ബരാജ് കഴിഞ്ഞാൽ പിന്നെ ഈ ചിത്രത്തിന്റെ നട്ടെല്ല് അനിരുദ്ധ് ആണ്… ബിജിഎം ആണെങ്കിലും പാട്ടുകളാണെങ്കിലും മാസ്സ് സിനിമകൾക്ക് തന്നെ കഴിഞ്ഞേ മറ്റാരും ഒള്ളു എന്ന് അനിരുദ്ധ്
തിരു വിന്റെ ക്യാമറ ആദ്യ പകുതിയിൽ കണ്ണിനു കുളിരേകുന്ന… രണ്ടാം പകുതിയിൽ കഥക്ക് അനുസരിച്ചു കളർ ടോൺ ഒക്കെ മാറി പക്കാ ഗ്യാങ്സ്റ്റർ മൂഡിൽ എത്തിക്കുന്നു
വിജയ് സേതുപതി, നവാസുദ്ദീൻ, ബോബി സിംഹ തുടങ്ങിയവരെല്ലാം നന്നായെങ്കിലും… രജനി പ്രഭയിൽ മങ്ങി പോയി. നായികമാർക്കും പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ല
ഇഷ്ടപെടാത്ത കാര്യങ്ങൾ.
——————————————–
കാലയും കബാലിയും 2.0 യും ഒക്കെ ചെയ്തു രജനികാന്ത് തന്റെ സമയം കളഞ്ഞത്..
ആകെ മൊത്തം ടോട്ടൽ
—————————————-
എല്ലാത്തരം പ്രേക്ഷകർക്കും കയ്യടിച്ചു സന്തോഷിച്ചു കണ്ടു തൃപ്തിയോടെ ഇറങ്ങി വരും…. രജനി ഫാൻ ആണെങ്കിൽ പിന്നെ പറയണ്ട…. റിപീറ്റ് അടിച്ചു കാണും….