വീരം വേതാളം വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം തല അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം ആണ് വിശ്വാസം… വിവേകത്തിലൂടെ ശിവയിലുള്ള വിശ്വാസം നഷ്ട്ടപെട്ടിരുന്നെങ്കിലും തലയിൽ ഉള്ള വിശ്വാസം കൊണ്ട് പടത്തിന് കയറി.. ഇത്തവണ ഏതായാലും ശിവ ചതിച്ചില്ല
ഇതിനു മുൻപുള്ള 3 ചിത്രങ്ങളിലും മാസ്സ് ഇന് മാത്രം പ്രാധാന്യം കൊടുത്ത ശിവ ഇത്തവണ മാസ്സിനോടൊപ്പം ഫാമിലി സെന്റിമെൻസിനും പ്രാധാന്യം കൊടുത്തിരിക്കുന്നു..
നല്ല കാര്യങ്ങൾ :
—————————-
അജിത്തിന്റെ പെർഫോമൻസ്.. മാസ്സ് മാത്രമല്ല.. വളരെ കാലത്തിനു ശേഷം ചെറിയ തോതിൽ കോമെഡിയും നല്ല രീതിയിൽ സെന്റിമെൻസും എല്ലാം ചെയ്തിട്ടുണ്ട്… ഫസ്റ്റ് ഹാൾഫിലെ ബോഡി ലാംഗ്വേജ് ഡയലോഗ് ഡെലിവറി ഒക്കെ പുള്ളിയുടെ സ്ഥിരം ശൈലിയിൽ നിന്ന് മാറ്റി പിടിച്ചിട്ടുണ്ട്.
സാധാരണ മാസ്സ് മസാല ചിത്രങ്ങളിലെ നായികമാർ നായകന്റെ നിഴലായി മാത്രം മാറുന്ന രീതിയുണ്ട്. പക്ഷെ ഇതിൽ നയൻതാരയുടെ കഥാപാത്രത്തിന് നായകനോളം തന്നെ പ്രാധാന്യം ഉണ്ട്…
അജിത് നയൻതാര കോമ്പിനേഷൻ സീൻസ് എല്ലാം നന്നായിട്ട് വർക്ക് ഔട്ട് ആയിട്ടുണ്ട്.. ഫസ്റ്റ് ഹാൾഫിലെ റൊമാൻസ്റ്റിക് സീൻസും സെക്കന്റ് ഹൾഫിലെ ഇമോഷണൽ സീൻസും ഒരു പോലെ ആസ്വദിക്കാൻ പറ്റും.. അച്ഛൻ -മകൾ സെന്റിമെൻസും കൊള്ളാം.
സിരുതൈ ഒഴിച്ച് ഇതിനു മുൻപുള്ള ശിവ ചിത്രങ്ങളിലെ എല്ലാം ഏറ്റവും വലിയ വെരുപ്പീരു അതിലെ കോമഡി ട്രാക്കുകൾ ആണ്… ഭാഗ്യത്തിന് ഈ ചിത്രത്തിൽ അങ്ങനത്തെ വെരുപ്പീരില്ല…. (സൂരി ഈ ചിത്രത്തിൽ ഇല്ല.. അത് തന്നെ വലിയ ആശ്വാസം.. )
മാസ്സ് സീനുകളും ആക്ഷൻ സീനുകളും തന്നെ ആണ് പ്രധാന ആകർഷണം… അജിത് ആരാധകർക്ക് രോമാഞ്ചം നൽകുന്ന മൊമെന്റ്സ് കുറച്ചു ഉണ്ട്. പ്രത്യേകിച്ചു ഇന്റർവെൽ നു മുൻപുള്ള ഫൈറ്റും ഇന്റർവെൽ പഞ്ചും..
ഇഷ്ടപെടാത്തത് :
———————————-
പാട്ടുകളുടെ പ്ലേസ്മെന്റ് തീരെ ശരിയായില്ല… ആദ്യത്തെ നാൽപ്പതു മിനുറ്റിൽ തന്നെ നാലു പാട്ടുകൾ… ഒരു ബാലെ കാണുന്ന ഫീൽ ആയിപ്പോയി. ഫസ്റ്റ് ഹാഫ ഇൽ കഥ കോൺഫ്ലിക്റ്റുകൾ ഒന്നും ഇല്ലാതെ ഒരു ഒഴുക്കൻ മട്ടിൽ പോയതിനാൽ അത്ര എൻഗേജിങ് ആയി തോന്നിയില്ല.. വില്ലനെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത് തന്നെ ഇൻട്രാവെൽ ആകുമ്പോഴാണ്.
ചില സീനുകളിൽ മെലോഡ്രാമ യുടെ ഡോസ് കുറച്ചു കൂടി വരുമ്പോൾ അൽപ്പം മുഷിപ്പ് തോന്നും.
വല്യ ബിൽഡ് അപ്പ് ഒക്കെ കൊടുത്തു കാണിക്കുന്ന വില്ലനെ അവസാനം ക്ലൈമാക്സിൽ ചുമ്മ…. അല്ലെങ്കിൽ അത് വേണ്ട… ചിലപ്പോൾ ചിലർക്ക് സ്പോയ്ലർ ആയിത്തോന്നും… ഏതായാലും ക്ലൈമാക്സിലെ ആ സംഭവവും എനിക്ക് അത്രക്ക് ഇഷ്ട്ടപെട്ടില്ല..
ആകെ മൊത്തം ടോട്ടൽ :
————————————-
മൊത്തത്തിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ചെറിയ ഒരു മുഷിപ്പ് തോന്നിക്കുമെങ്കിലും പടം കണ്ടിറങ്ങുബോൾ ഒരു നല്ല ഒരു മാസ്സ് ഫാമിലി എന്റെർറ്റൈനെർ കണ്ട ഒരു തൃപ്തി കിട്ടും… അജിത് ഫാൻസിനു കുറച്ചു കൂടുതലും കിട്ടും