5 .രാമചന്ദ്രൻ /റാം ( വിജയ് സേതുപതി – 96 )
ആ രാത്രിയിൽ അയാൾ അവളെ അയാളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്… അയാൾ ഒറ്റയ്ക്ക് താമസിക്കുന്ന ആ വീട്ടിലേക്കു ആ രാത്രി അയാൾക്കൊപ്പം പോകാൻ അവൾ സമ്മതിക്കുന്നു.. ഇരുവരുടെയും മനസിൽ ഇന്നും ആ പഴയ പ്രണയം അത് പോലെ ഉണ്ട്.. പെട്ടന്ന് ഒരു മഴ.. നനഞ്ഞു കുളിച്ചു രണ്ടു പേരും ആ വീട്ടിലേക്കു കയറുന്നു… അയാൾ അവൾക്കു മാറാൻ വസ്ത്രം നൽകുന്നു… അവൾ വസ്ത്രം മാറി അയാളുടെ അടുത്തിരിക്കിമ്പോൾ പെട്ടന്ന് കറന്റ് പോകുന്നു…
…………………………………………………………………………..
അന്ന് ആ മഴ പെയ്ത രാത്രിയിൽ ഇരുട്ടിൽ അവൾ അത് പാടുമ്പോൾ റാമിന് തോന്നിയ ഫീൽ… സിനിമ കാണുന്ന ഓരോരുത്തർക്കും അതെ ഫീൽ തോന്നും… കണ്ണും മനസ്സും ഒരു പോലെ നിറയും…
———————————————————————————-
ഡാനിന്റെ ജീവിതത്തിൽ ഷിയുലി ആരും ആയിരുന്നില്ല. അവൾ കോമയിൽ ആയിപ്പോയ ആ അപകടം സംഭവിക്കുന്നതിനു തൊട്ടു മുൻപ് അവൾ ഡാനിനെ അന്വേഷിച്ചു എന്നറിഞ്ഞ മുതൽ ആണ് അവനു ഷിയുലി ആരോ ആയത്. ഡാനിന് ഷിയുലിയോട് തോന്നിയത് പ്രണയമാണെന്ന് പറയാൻ ആകില്ല… ഒരു മനുഷ്യന്റെ ഉള്ളിലുള്ള ഏറ്റവും മഹത്തരമായ സ്നേഹമാണ് … തിരികെ ഒന്നും പ്രതീക്ഷിക്കാതെയുള്ള ഒരു സ്നേഹം … കരുണ…. കരുതൽ …
ഡാൻ ഷിയുലി ക്കായി അവൾക്കേറ്റവും ഇഷ്ടമുള്ള പവിഴമല്ലി പൂക്കൾ നൽകുമ്പോൾ അതിന്റെ സുഗന്ധം നിറയുന്നത് ചിത്രം കാണുന്ന ഓരോരുത്തരുടെയും മനസിലാണ്.
———————————————————————————————
പുറമെ സ്വല്പം പരുക്കനായ ഈശി ഈ ലോകത്തിൽ ഏറ്റവും അധികം സ്നേഹിക്കുന്നത് അപ്പനെയാണ്.. അപ്പന്റെ ഏതൊരു ആഗ്രഹവും ഈശി സാധിച്ചു കൊടുക്കും .. ഇനി ഈശിക്കു അപ്പന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം കൂടി നടത്തി കൊടുക്കണം . അപ്പന് വാക്ക് കൊടുത്ത് പോലെ അതി ഗംഭീരമായ ഒരു ശവസംസ്കാര ചടങ്ങ് .. അപ്പന്റെ അവസാനത്തെ ആഗ്രഹം… അതിനു അയാളുടെ സാമ്പത്തിക സ്ഥിതി മുതൽ ഒരു പാട് തടസങ്ങൾ ഉണ്ട്… ഒരു പാട് പൊരുതിയിട്ടും തോറ്റുപോയി അപ്പന്റെ കുഴിമാടത്തിനരികെ നെഞ്ച് പൊട്ടി കരഞ്ഞ ഈശിയാണ് എന്റെ ലിസ്റ്റിൽ മൂന്നാമത്തെ ഇടം പിടിച്ചിരിക്കുന്നത്
————————————————————————————————————
ഡോക്ടർ ആകാനായി ലോ കോളേജിൽ ചേർന്നയാളാണ് പരിയേറും പെരുമാൾ.. ചിരിക്കേണ്ട… ഡോക്ടർ എന്ന് പറഞ്ഞാൽ ചികില്സിക്കുന്ന ഡോക്ടർ അല്ല.. Dr . ബി.ആർ അംബേദ്കറിനെ പോലെ ഒരു ഡോക്ടർ.
ഉയർന്ന ജാതിക്കാരിയെ പ്രണയിക്കാനും വിവാഹം ചെയ്യാനും വേണ്ടി കഷ്ടതകൾ അനുഭവിക്കുന്ന ഒരു ആളല്ല പെരുമാൾ. അയാളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അതിലും വലുതാണ്.. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിലെ ഉച്ചനീചത്വങ്ങളിൽ നിന്ന് രക്ഷപെടാൻ ആവൂ എന്ന് ഉറച്ചു വിശ്വസിക്കുകയും , പരിശ്രമിക്കുകയും ചെയ്യുന്ന ആളാണ് അവൻ. താൻ മറ്റുള്ളവരിലും താഴ്ന്നവൻ അല്ല എന്ന ബോധം ആദ്യം വരേണ്ടത് തനിക്കാണ് എന്ന് മനസിക്കാൻ തുടങുന്ന സമയം മുതൽ അവൻ അവന്റെ അസ്തിത്വത്തെ അംഗീകരിച്ചു തുടങ്ങുന്നു.. അതിനാലാണ് സ്ത്രീ വേഷത്തിൽ കൂത്തിന് പോകുന്ന അച്ഛനെ അവൻ കോളേജിൽ വിളിച്ചു കൊണ്ട് വരുന്നത്… ആ നിമിഷം മുതൽ ആ കഥാപാത്രത്തിനെ നമ്മൾ ബഹുമാനിച്ചു തുടങ്ങുന്നു… അവനും അംബേദ്കറിനെ പോലെ ഒരു ഡോക്ടർ ആകാൻ പ്രേക്ഷകരും ആഗ്രഹിക്കുന്നു.. ഈ വര്ഷം ഞാൻ കണ്ട മികച്ച കഥാപാത്രങ്ങളിൽ രണ്ടാം സ്ഥാനം ഇയാൾക്കാണ്….
—————————————————————————————————-
മജീദിന്റെ ഉള്ളിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്… ഉമ്മയുടെ രണ്ടാം വിവാഹം മൂലം എട്ടു വാങ്ങിയ പരിഹാസത്തിന്റെ മുറിവുകൾ ഇപ്പഴും ഉണ്ട്.. അത് കൊണ്ടായിരുന്നിരിക്കാം അയാൾക്ക് തന്റെ രണ്ടാനച്ഛനെ അംഗീകരിക്കാൻ കഴിയാത്തതും . അയാൾക്ക് ഒരു വിവാഹം പോലും ഒത്തു വരുന്നില്ല… സാമ്പത്തികമായും ചില ബുദ്ധിമുട്ടുകൾ ഉണ്ട്… എന്നിട്ടും മജീദ് അതെല്ലാം മറന്നു മജീദിന്റെ ആരുമില്ലാത്ത.. വേറേതോ ദേശക്കാരനായ സുഡാനിയെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്നു.. ദേശത്തിന്റെയും , വർഗത്തിന്റെയും ജാതിയുടെയും, ഭാഷയുടെയും എല്ലാം മതിൽക്കെട്ടുകൾ തകർക്കുന്ന മനുഷ്യത്വം ആണ് മജീദിനെ മഹാനാക്കുന്നത് . അവനെ ഭാഗത്തു വാച്ചുമായി ഓടി വന്ന ആളോട് കായി വൈകിട്ട് തരാം എന്ന് പറയുന്നിടത്തു മജീദ് തനിക്കു ചുറ്റുമുള്ളവരുടെ സന്തോഷത്തിലും ദുഖത്തിലും എല്ലാം എത്രമാത്രം കരുതൽ നൽകുന്നു എന്ന് മനസിലാക്കാം .. ഉപ്പയുടെ ചെന്ന് സലാം പറഞ്ഞു വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതോടെ മജീദ് പൂർണനാകുന്നു. ഞാൻ ഈ വര്ഷം കണ്ട ഏറ്റവും മികച്ച കഥാപാത്രം മജീദ് ആണ്