രാഷ്ട്രീയം പറയുന്ന ഒരു പോസ്റ്റും ഇനി ഇടരുത് എന്ന് തീരുമാനിച്ചിരുന്നതാണ്. ഒരു സാമൂഹിക ജീവി എന്ന സ്ഥിതിക്ക് ഇത് പറയാതെ ഇരിക്കാൻ വയ്യ .
ഭാരതം ഒരു സെക്കുലർ രാജ്യം ആണ്.. പർദ്ദ ഇട്ടു നിൽക്കുന്ന സ്ത്രീ ശ്രീ കൃഷ്ണ വേഷം ധരിച്ച കുട്ടിയുടെ കൈ പിടിച്ചു നടക്കുന്നതാണ് സെക്കുലറിസം എന്ന ഒരു മിഥ്യ ബോധം ഈ സമൂഹത്തിൽ നില നിൽക്കുന്നു. സെക്കുലറിസം എന്നാൽ ഭരണകൂടത്തിൽ നിന്നും മറ്റു പൊതു സ്ഥാപനങ്ങളിൽ നിന്നും മതങ്ങളെയും മതപരമായ പരിഗണകളും തുടങ്ങി മത ചിഹ്നങ്ങളെ വരെ മാറ്റി നിർത്തുക എന്നതാണ്. ചുരുക്കി പറഞ്ഞാൽ ഒരാളുടെ മത വിശ്വാസം ഏറ്റവും വ്യക്തിപരമായ ഒരു കാര്യം ആയിരിക്കണം . ഒന്ന് കൂടി വ്യക്തമാക്കിയാൽ ഒരാളുടെ വിശ്വാസം അയാൾ അങ്ങേയറ്റം പ്രാർത്ഥന മുറികളിലും ആരാധനാലയങ്ങളിലും വരെയേ കൊണ്ട് പോകേണ്ടതായുള്ളു. അതിനു വെളിയിലേക്ക് ഇതും കൊണ്ട് വരുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്നത്
ഇതിന്റെ ഒരു മറു വശം കൂടിയുണ്ട്… ഒരാളുടെ വിശ്വാസങ്ങളിലേക്കും ആരാധനാ രീതികളിലേക്കും ഭരണകൂടവും പൊതു സമൂഹവും കയറിചെല്ലണ്ട കാര്യവും ഇല്ല . അങ്ങനെ ചെയ്താൽ ഞാൻ മുകളിൽ പറഞ്ഞതിലും വലിയ പ്രശ്നങ്ങൾ ആവും ഉണ്ടാവുക. അതിനാണ് നമ്മൾ ഇപ്പോൾ സാക്ഷികൾ ആയികൊണ്ടിരിക്കുന്നതു. ഇവിടെ മതത്തിനൊപ്പം രാഷ്ട്രീയവും കൂടി ചേരുമ്പോൾ ഇതിന്റെ സങ്കീർണ്ണത വർദ്ധിക്കുകയാണ്. ഒരു വിഭാഗം വിശ്വാസികളെ മാത്രം ബാധിക്കുന്ന ഒരു കാര്യം ഇന്ന് കേരളം ജനതയെ മുഴുവൻ ബുദ്ധിമുട്ടിക്കുകയാണ് .
ശബരിമലയിൽ സ്ത്രീകൾ കയറുന്നതു ശരിയാണോ തെറ്റാണോ എന്ന് പറയാൻ മാത്രം ഒരു അറിവ് ശബരിമലയെ കുറിച്ച് എനിക്കില്ല. പക്ഷെ ഒരു കാര്യം അറിയാം. 90 % ശതമാനം വരുന്ന വിശ്വാസികൾക്കും… അതായത് ശബരിമല ധർമസ്താവിനെ വിശ്വസിക്കുന്നവർ സ്ത്രീ പ്രവേശനത്തിനു എതിരാണ് എന്ന് മാത്രമല്ല അതവരുടെ ഏറ്റവും സെൻസിറ്റീവ് ആയ റിലീജിയസ് സെന്റിമെൻസ് ആണ്. ബാക്കി വരുന്ന 10 % വിശ്വാസികൾ നിക്ഷ്പക്ഷരാണ്. കയറിയാൽ എന്ത് കയറിയില്ലെങ്കിൽ എന്ത് എന്ന അഭിപ്രായം ഉള്ളവർ .
ശബരിമല ധർമശാസ്താവിൽ വിശ്വസിക്കുന്നവർ തീർച്ചയായും അവിടുത്തെ ആചാരങ്ങളിലും വിശ്വസിക്കുന്നരായിരിക്കും. 10 നും 50 നും ഇടയിലുള്ള സ്ത്രീകൾ അവിടെ പോകാറില്ല എന്നുള്ളതും അവിടുത്തെ ഒരു ആചാരമാണ്. അതിൽ നിന്ന് തന്നെ വിശ്വാസിയായ 10 നും 50 നും ഇടയിലുള്ള സ്ത്രീ അവിടെ കയറാൻ ആഗ്രഹിക്കില്ല എന്നുള്ളതാണ് ഒരു സാമാന്യ ലോജിക്. അപ്പോൾ തീർച്ചയായും അവിടെ കയറണം എന്ന് പറയുന്നവർ ഒരിക്കലും വിശ്വാസികൾ ആകില്ല. അവരുടെ ഉദ്ദേശവും മറ്റൊന്നായിരിക്കും.
അങ്ങനെ കയറാൻ നിൽക്കുന്ന സ്ത്രീകൾക്കു പൊളിറ്റിക്കൽ അജണ്ട ഉണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.. സത്യത്തിൽ ശബരിമല എന്ന ഇല്ലാത്ത ഒരു പ്രശനം ഉണ്ടാക്കി മറ്റു പല പ്രശ്നങ്ങളിൽ നിന്നും വഴിത്തിരിക്കുകയാണ് ഇങ്ങനെ ഉള്ളവർ.
ഫാൻസ് വന്നു നല്ല പൊങ്കാലയിടും എന്ന് ഉറപ്പാണെങ്കിലും പറയുകയാണ്.. ഒരു സംസ്ഥാനം ഭരിക്കാൻ വേണ്ട മിടുക്കൊന്നും ശ്രീ പിണറായി വിജയന് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഒരു സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് അദ്ദേഹത്തിന് അറിയില്ല . ഈ അവസരത്തിൽ എന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടി എണ്ണ മുൻ മുഖ്യമന്ത്രിയെയും കോൺഗ്രസ് എണ്ണ പാർട്ടിയെയും സ്മരിക്കുകയാണ് .. എരി തീയിൽ എണ്ണ ഒഴിക്കുകയാണ് ഇപ്പോഴത്തെ സംസ്ഥാന സർക്കാർ ചെയ്യുന്നത്. സ്വന്തം പൊളിറ്റിക്കൽ ഈഗോ തീർക്കാൻ ഇല്ലാത്ത പ്രശ്നനങ്ങൾ ഉണ്ടാക്കി എടുക്കുകയാണ്. കേരളത്തിന്റെ ക്രമസമാധാനം കാത്തു സൂക്ഷിക്കേണ്ടവർ ഇല്ലാത്ത നവോദ്ധാനത്തിൻറെ പേര് പറഞ്ഞു ഉള്ള സമാധാനം നശിപ്പിക്കുകയാണ്. വെറുതെ നാമം ജപിച്ചു പ്രതിക്ഷേധിക്കുന്ന വിശ്വാസികളെ പ്രലോഭിപ്പിച്ചു മത ഭ്രാന്തമാർ ആക്കുകയാണ്.
ഇനി തെരുവിൽ ഇറങ്ങി ഹർത്താൽ നടത്തി ജനജീവിതം ദുസ്സഹമാക്കുന്നവരോട്… ഈ കലാപം കൊണ്ടൊന്നും ഒരു കാര്യവും ഇല്ല.. പ്രതിഷേധിക്കാം.. സമാധാനപരമായി… ജന ജീവിതം ദുസ്സഹമാക്കാതെ.. ഏറ്റവും ശക്തമായി…. മാസ്സിവ് ആയി… എലെക്ഷൻ ദിവസം പോളിങ് ബൂത്തിൽ…. അത്രത്തോളം എഫക്റ്റീവ് ആയ ഒരു പ്രതിഷേധം വേറെ ഇല്ല…