ചില അന്തിക്കാട് സത്യങ്ങൾ

സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിന്റെ കഥ എന്താവും…

എനിക്ക് ഏകദേശ ധാരണയുണ്ട്..

കഴിഞ്ഞ കുറച്ചു സത്യൻ അന്തിക്കാട് സിനിമകൾ കണ്ടാൽ നമുക്ക് അത് ഈസി ആയി മനസിലാവും

തൊണ്ണൂറുകളുടെ അവസാനം വരെ സത്യൻ ചിത്രങ്ങളിലെ നായകൻ തൊഴിൽ ഇല്ലായ്മയുടെ പേരിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആയിരുന്നു… ഗതികേട് കൊണ്ട് അവർ ചെയ്യുന്ന തൊഴിലും അതിലെ പ്രശ്നങ്ങളും.. ആയിരിക്കും മെയിൻ പ്ലോട്ട്. ഗാന്ധി നഗർ 2nd സ്ട്രീറ്റ്, നാടോടിക്കാറ്റ് , ടി.പി ബാലഗോപാലൻ എം.എ , ഒരു പരിധി വരെ വരവേൽപ്പും തൂവൽ കൊട്ടാരവും , മഴവിൽ കാവടിയും ,സന്മനസുള്ളവർക്കു സമാധാനവും എല്ലാം ഈ തൊഴിലില്ലായ്മ പ്രശനം പറഞ്ഞാണ് പോകുന്നത്…

പിന്നെ ഒള്ളത് കുടുംബ പ്രശ്നങ്ങൾ ആണ്.. ഒരു കൂട്ട് കുടുംബം.. ചേട്ടൻ അനിയൻ അനിയത്തി ചേച്ചി അച്ഛൻ ‘അമ്മ…അങ്ങനെ എല്ലാ ബന്ധുക്കളും നായകന് കാണും… പൊതുവെ അനിയത്തിമാർ പാവങ്ങളും , ചേട്ടന്റെ ബുദ്ധിമുട്ടു മനസിലാകുന്നവരും ആവും… എന്നാൽ കെട്ടിച്ചയച്ച ചേച്ചിമാർ വളരെ സ്വാർഥമതികളും കുട്ടികളെയും കൂട്ടി ഇപ്പോഴും സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നവരും ആവും…ചേട്ടനും അനിയനും നിസ്സാര കാര്യത്തിന് പിണങ്ങുകയും ചെയ്യും.. ഉദാ: സന്ദേശം, തലയണ മന്ത്രം , വരവേൽപ്, സന്താനഗോപാലം, ടി.പി ബാലഗോപാലൻ എം.എ, വീണ്ടും ചില വീട്ടുകാര്യങ്ങൾ , തൂവൽകൊട്ടാരം etc ..etc ..

എന്നാൽ നാട്ടിൽ തൊഴിലില്ലായ്മ പ്രശനം ഒക്കെ ഒരു പരിധി വരെ മാറിയപ്പോൾ സത്യേട്ടൻ സിനിമകളിലെ തൊഴിലില്ലായ്മയും മാറി… പക്ഷെ ….. ഇപ്പോൾ …

1 .നായകൻ ഉഴപ്പനും മടിയനും …ഒരു പണിക്കും പോകാതെ എളുപ്പവഴിയിൽ കാശുണ്ടാക്കാൻ നടക്കുന്നവനും ആയി… പിന്നീട് രണ്ടപകുതിയിൽ പുള്ളി തിരിച്ചറിവുണ്ടായി… പണിക്കു പോയി നല്ല പോയി അധ്വാനിക്കും എന്നുള്ളത് വേറെ കാര്യം…എത്ര ഉദാഹരണം വേണം … വിനോദയാത്ര , വീണ്ടും ചില വീട്ടുകാര്യങ്ങൾ , ജോമോന്റെ സുവിശേഷം , ഒരു ഇന്ത്യൻ പ്രണയകഥ , ഒരു പരിധി വരെ ഭാഗ്യദേവത… ദാ… ഇപ്പോൾ ഞാൻ പ്രകാശനും.

2 .നായിക കഠിനാധ്വാനി , കുടുംബത്തിന്റെ ഭാരം മുഴുവൻ ചിരിച്ചു കൊണ്ട് ചുമക്കുന്നവൾ , ബുദ്ധിമതി , പ്രാക്ടിക്കൽ , അഭിമാനി സർവോപരി തത്വജ്ഞാനിയും … വീട്ടിൽ ഒരാൾക്ക് എന്തെങ്കിലും അസുഖവും ഉണ്ടാവും… ഉദാഹരണം വേണോ?? വിനോദയാത്ര , വീണ്ടും ചില വീട്ടുകാര്യങ്ങൾ , ജോമോന്റെ സുവിശേഷം , എന്നും എപ്പോഴും, കഥ തുടരുന്നു , ഭാഗ്യ ദേവത, അച്ചുവിന്റെ ‘അമ്മ ( ഉർവശി) , സ്‌നേഹവീട് , ഞാൻ പ്രകാശൻ… കുറച്ചൊക്കെ ഇന്ത്യൻ പ്രണയകഥയും

3 . തേയ്ക്കുന്ന… അല്ലെങ്കിൽ തേപ്പിനിരയാകുന്ന മറ്റൊരു നായിക.. ഇത് ഒരു പുതിയ അന്തിക്കാട് ട്രെൻഡ് ആണ് . അത് കൊണ്ട് അവസാന കുറച്ചു ചിത്രങ്ങളിലെ ഇതൊള്ളൂ..ഇന്ത്യൻ പ്രണയകഥ , ജോമോന്റെ സുവിശേഷങ്ങൾ , ഞാൻ പ്രകാശൻ ഒക്കെ അതിന്റെ ഉദാഹരണമായി പറയാം..

ബിത്വ :ഈ തേപ്പു തന്നെ മെയിൻ തീം ആക്കിയ സത്യൻ അന്തിക്കാട് ചിത്രവും ഉണ്ട്.. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച തേപ്പും… അതിനുള്ള മറുപടിയും കിടിലോൽക്കാൻ ട്വിസ്റ്റും ഒക്കെ ഒള്ള ഒരു സിനിമ… ” പൊന്മുട്ടയിടുന്ന താറാവ് ” ഇന്നും എന്റെ പേർസണൽ ഫേവറിറ്റ് ..

4 . ജ്യേഷ്ഠതുല്യനായ ഉപദേശി : ഇയാളവും മിക്കവാറും നായകനെ നന്നാകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്… നായകന് എന്ത് പ്രശനം ഉണ്ടെങ്കിലും ഇയാളോടാവും ആദ്യം പറയുക… ഒരു പാട് ജീവിതാനുഭവങ്ങൾ ഉള്ള ഇയാൾ നായകന് സൊല്യൂഷൻ പറഞ്ഞു കൊടുക്കും… ഒട്ടു മിക്കവാറും ഈ വേഷത്തിൽ ഇന്നസെന്റ് തന്നെ ആവും… ചിലപ്പോൾ.. അത് ശ്രീനിവാസനോ,.. ഒടുവിൽ ഉണ്ണികൃഷ്ണനോ , മറ്റാരെങ്കിലുമോ ഒക്കെയും ആയിട്ടുണ്ട് . ഉദാഹരണങ്ങൾ ഞാൻ പ്രകാശൻ, യാത്രക്കാരുടെ ശ്രദ്ധക്ക്, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഒരു ഇന്ത്യൻ പ്രണയകഥ ,സ്‌നേഹവീട്, ഭാഗ്യദേവത, രസതന്ത്രം, വിനോദയാത്ര , അങ്ങനെ അങ്ങനെ നീളും ലിസ്റ്റ്

പിന്നെ പുറമെ ഇത്തിരി പരുക്കത്തിനെന്നു തോന്നിച്ചാലും മനസിൽ സ്നേഹമുള്ള.. എപ്പോഴും അച്ചപ്പവും കുഴലപ്പവും ഒക്കെ ഉണ്ടാക്കി എല്ലാവര്ക്കും കൊടുക്കുന്ന KPAC  ലളിത … ഒരു ടീനേജ് പെണ്ണോ ചെറുക്കാനോ,,ജേഷ്ഠ തുല്യന്റെയോ മറ്റാരുടെയിങ്ങിലുമോ  പ്രേമിച്ചു ഒളിച്ചോടി പോയ ഒരു പെൺകുട്ടി , ഒരു കമ്മ്യൂണിസ്റ്റ്കാരൻ , ഒരു പള്ളിലച്ചൻ ,ഒരു അന്യ സംസ്ഥാനക്കാരൻ,, അങ്ങനെ കുറച്ചു കഥാപാത്രങ്ങളും കാണും..

ഇനിയിപ്പോൾ ഞാൻ പറയാതെ തന്നെ അടുത്ത സിനിമയുടെ കഥ എല്ലാവര്ക്കും  മനസ്സിലായിക്കാണുമല്ലോ … ഇതൊക്കെ ആണെങ്കിലും അടുത്ത സിനിമയും നമ്മൾ എല്ലാരും പോയി കാണും,… ഞാനും കാണും… നല്ല പോലെ ആസ്വദിക്കുകയും ചെയ്യും… അതെന്തോ ഒരു മാജിക് ആണ്… അതിന്റെ രഹസ്യം മാത്രം പിടികിട്ടുന്നില്ല…

6 thoughts on “ചില അന്തിക്കാട് സത്യങ്ങൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s