ഇന്ത്യൻ ഷെർലോക്

നമ്മൾ ഇന്ത്യക്കാരുടെ അഭിരുചിക്ക് തന്തുരി പിസ്സ , മാഗ്ഗി മസാല തുടങ്ങിയവയൊക്കെ മികച്ച ഉദാഹരണങ്ങൾ ആണ്. ചൈനീസ് ഐറ്റം ആണെങ്കിലും , ഇറ്റാലിയൻ ആണെങ്കിലും ഇന്ത്യയിൽ എത്തുമ്പോൾ നമുക്ക് നമ്മുടെ ഫ്‌ളവേഴ്‌സ് ആക്കി മാറ്റി കഴിക്കുന്നതാണ് ഇഷ്ടം. സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെ. ലോക ക്ലാസിക് ആയ ഗോഡ്ഫാദറിന്റെ വേർഷൻസ് തന്നെയാണ് സിനിമയിൽ ഏറ്റവും അധികം ഇന്ത്യൻ മസാല ചേർത്ത് വന്നിട്ടുള്ളത്. നായകൻ, സർക്കാർ, നന്ദ, തുടങ്ങി ദിലീപ് - ഷാജി കൈലാസ് ചിത്രം ഡോൺ വരെ [...]

സിനിമ കഥ

ഒരു ചെറിയ സിനിമ കഥ പറയാം.. സിനിമ കഥ എന്ന് പറഞ്ഞാൽ ഒരു സിനിമയുടെ കഥ അല്ല... ഒരു സിനിമ കണ്ടതിന്റെ കഥ ... ക്ലാസ്സ് കട്ട് ചെയ്തു റിലീസ് ദിവസം ആദ്യത്തെ ഷോയ്ക്ക് തിക്കി തിരക്കി ഞെങ്ങി ഞിരങ്ങി അടിയും തൊഴിയും കൊണ്ട് കഷ്ടപെട്ട് ടിക്കറ്റ് എടുത്തു സിനിമ കാണുന്നതിന്റെ സുഖം ... അതിന്റെ ഒരു ത്രിൽ... അതൊന്നു വേറെ തന്നെ ആണ്.. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തു മൾട്ടിപ്ലക്സിൽ സിനിമ കണ്ടാൽ ആ ഒരു [...]

ചിക്ലോചി

അങ്ങനെ മുകളിലേക്ക് പൊങ്ങി പോകുന്നതിനിടയിൽ പുള്ളി താഴേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി... ഒരുറപ്പിന്... അതെ സംഗതി അത് തന്നെ.. താഴെ തന്റെ ശരീരം അനക്കമില്ലാതെ കിടപ്പുണ്ട്.. അപ്പോൾ മരിച്ചു എന്നുറപ്പായി.. സംഭവം ഇങ്ങനെ ബലൂൺ പോലെ പൊങ്ങി പോകാൻ ഒരു രസമൊക്കെ ഉണ്ടെങ്കിലും പുള്ളിക്കൊരു ടെൻഷൻ ഉണ്ട്... അല്ല.... പുള്ളിയെ കുറ്റം പറയാൻ ഒക്കില്ല... കാര്യം ആദ്യമായിട്ടാണല്ലോ പുള്ളി മരിക്കുന്നത്.. അതിന്റെ ഒരു ടെൻഷൻ ആയിരിക്കും.. ഇതെങ്ങോട്ടാണിങ്ങനെ പോകുന്നത് ഒരു പിടിയും കിട്ടുന്നില്ല.. നേരെ സ്വർഗ്ഗത്തിലേക്കാവുമോ... അതോ [...]

പ്രേതം

പ്രേതം... പ്രേതം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. നമ്മൾ എല്ലാരും എപ്പോഴെങ്കിലും ഒക്കെ... അല്ലെങ്കിൽ ഒരിക്കലെങ്കിലും പ്രേതത്തെ ഓർത്തു പേടിച്ചിട്ടല്ലേ? ഉണ്ട്... ഇനി അഥവാ ആരെങ്കിലും ഇല്ല എന്ന് പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല... ഞാനും പേടിച്ചിട്ടുണ്ട്. എനിക്കിതിലോക്കെ കുറച്ചു വിശ്വാസം .. അല്ല വിശ്വാസം അല്ല... പേടി... പേടിയുണ്ട്. കാരണം എനിക്ക് ശരിക്കും ഒരു പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്... സത്യം.... എനിക്ക് ഈ അനുഭവം ഉണ്ടായതു നമ്മുടെ തലസ്ഥാന നഗരിയായ അനന്തപുരിയിൽ വച്ചാണ്...വ്വോ.. തന്നെടെ... നമ്മടെ തിരോന്തോരത്ത് വച്ച്… [...]

ഡോൺ – My view

ഡോക്ടർ എന്ന ബ്ലോക്കിബസ്റ്ററിനു ശേഷം ശിവകാർത്തികേയൻ നായകനായി എത്തിയ ഡോൺ ഒരു ഡീസന്റ് ഫീൽ ഗുഡ് മൂവി ആയി തോന്നി.ഒരു ക്യാമ്പസ്‌  ബാക്ഡ്രോപിൽ കുറച്ചു നർമവും, പ്രണയവും ഒക്കെ ആയി എന്റർടൈനിംഗ് ആയ ഒരു ആദ്യ പകുതിയും അച്ഛൻ മകൻ റിലേഷൻഷിപ്പ് ഒക്കെ ആയി ഒരു ഡീസന്റ് സെക്കന്റ്‌ ഹാൾഫും ആയി ചിത്രം ഒട്ടും ബോർ പഠിപ്പിക്കുന്നില്ല. ശിവകാർത്തികേയൻ, S.J സൂര്യ, സമുദ്രക്കനി എന്നിവരുടെ പ്രകടനം നന്നായിരുന്നു. പടത്തിൽ ഇവർ തമ്മിലുണ്ടാകുന്ന കോൺഫ്ലിക്ടസുകൾ ഒരുപാട് ഉണ്ടെങ്കിലും ഒരു [...]

പുഴു – Myview

മലയാളത്തിൽ ഇന്നേ വരെ വന്നിട്ടില്ലാത്ത ഒരു ഞെട്ടിക്കുന്ന വിഷയം സംസാരിക്കുന്ന സിനിമ പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് ജാതീയത, ഇസ്ലാമാഫോബിയ തുടങ്ങി പഴകി തേഞ്ഞ ഐറ്റംസ് തന്നെ.. പിന്നെവിടോ ഒരു ഒളിച്ചുകടത്തുന്ന വെളുപ്പിക്കൽസും. മമ്മുട്ടി എന്ന നടന്റെ വളരെ നല്ലൊരു പെർഫോമൻസ് കാണാം എന്നത് ഉള്ളത് തന്നെ. നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രം എന്ന വ്യത്യസ്തതയും അതിലുള്ള പെർഫോമൻസിന്റെ സ്കോപ്പും മാത്രം കണ്ടിട്ടാവണം അദ്ദേഹം ഇത്‌ ചെയ്തത്. നായിക പിന്നെ ഇമ്മാതിരി ഐറ്റംസ് മാത്രം എടുക്കുന്ന ആളായത് കൊണ്ടു [...]

CBI- 5 MY VIEW(No spoiler)

സിബിഐ സീരീസിലെ സിനിമകളെല്ലാം ഫോളോ ചെയ്യുന്ന ഒരു പാറ്റേൺ ഉണ്ട്. അതേ പറ്റെർണിൽ ഉള്ള മറ്റൊരു ചിത്രമാണ് ഇത്തവണയും. മുൻഭാഗങ്ങളിൽ മിക്കതും വലിയ ഹിറ്റ് ആയതു കൊണ്ടു തന്നെ അത് വീണ്ടും പരീക്ഷിക്കുക എന്നത് പ്രേക്ഷകരെ അങ്ങേ അറ്റം അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണ്. ആദ്യമേ തന്നെ സംശയിക്കാൻ ആയി കുറച്ചു കഥാപാത്രങ്ങളെ ഇട്ടു തരിക, അവരുടെ എന്തെങ്കിലും ചെറിയ കള്ളത്തരങ്ങൾ അയ്യർ ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിക്കുക, അങ്ങനെ നീട്ടി കൊണ്ടു പോകുന്ന അതേ പാറ്റേൺ ഇപ്പോൾ [...]

Heropanti 2- My view

ടൈഗർ ഷെറോഫിന്റെ ആക്ഷൻ, ഡാൻസ്, A.R. റഹ്മാന്റെ സംഗീതം.. വേറെ കൂടുതൽ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.. ഈ പറഞ്ഞ കാര്യങ്ങൾ കൃത്യമായി കിട്ടിയാൽ വല്യ ബോറടി ഇല്ലാതെ കണ്ടു ഇറങ്ങാം എന്ന വിശ്വാസത്തിലാണ് ഹീറോപന്തി 2 നു ടിക്കറ്റ് എടുത്തത്. പക്ഷേ അത് കൊണ്ടൊന്നും ഒരു സിനിമ കണ്ടിരിക്കാൻ പറ്റില്ല എന്ന ഒരു വലിയ പാഠമാണ് പ്രസ്തുത ചിത്രം എനിക്ക് പഠിപ്പിച്ചു തന്നത്. നായകൻ വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയാൽ തുടങ്ങും വില്ലന്മാർ പുള്ളിയെ വാളും തോക്കും [...]

ജന ഗണ മന – Myview

ത്രില്ലിംഗ് ആയ ഒരു കഥയിൽ അതിന്റെ ഒഴുക്കിന് ഒരു കോട്ടവും തട്ടാതെ, ഒരു ഏച്ചു കെട്ടലും തോന്നിപ്പിക്കാതെ വളരെ ഭംഗിയായി ശക്തമായ രാഷ്ട്രീയം പറയുന്ന ഷാരിസ് മുഹമ്മദിന്റെ തിരക്കഥയും സംഭാഷവും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.  തന്റെ ആദ്യ ചിത്രത്തിൽ നിന്നും ഫാർ ഫാർ ബെറ്റർ ആയിട്ടുള്ള ഡിജോയുടെ സംവിധാനം, സുരാജ് -പ്രിത്വിരാജ് പെർഫോമൻസ്, ജേക്സ് ബിജോയുടെ പശ്ചാലത്തല സംഗീതം തുടങ്ങി എല്ലാ മേഖലയിൽ നിന്നും കട്ട സപ്പോർട്ട് കൂടി ആ എഴുത്തിനു കിട്ടുമ്പോൾ ഉണ്ടാകുന്ന മികച്ച ഔട്ട്പുട്ട് [...]

കാത്തുവാക്കിലെ രണ്ടു കാതൽ – Myview

ഒരാൾക്ക് ഒന്നിലധികം പ്രണയം ഉണ്ടാകാം, എന്നാൽ ഒരേ സമയം ഒരാൾക്ക് 2 പേരോട് തെല്ലും ഏറ്റക്കുറച്ചിൽ ഇല്ലാതെ ഒരേ പോലെ ആത്മാർത്ഥ പ്രണയം ഉണ്ടാകുക എന്ന് ഏറെ കുറെ ഹ്യൂമൻലി പോസ്സിബിൾ അകാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ആണ്. അതാണ് ചിത്രത്തിന്റെ ബേസ് സ്റ്റോറി എന്നത് കൊണ്ട് തന്നെഒരു രീതിയിലും ചിത്രം ഇമോഷണലി കണക്ട് ചെയ്യുന്നില്ല. ഒന്നോ രണ്ടോ കോമഡികൾക്കു ചിരി വന്നു എങ്കിലും അതെവിടെ ആയിരുന്നു എന്നു പോലും ഓർത്തെടുക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. [...]

KGF: Chapter 2- Myview

ഗരുഡനെ കൊന്ന ശേഷം കെ.ജി.ഫ് ഇൽ എന്താണ് സംഭവിച്ചത് എന്ന അന്വേഷണത്തിൽ തുടങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ എഴുതിക്കാണിക്കാൻ വേണ്ടി മാത്രം ഒരു ഇന്റർസ്റ്റിംഗ് ഡ്രാമ ക്രിയേറ്റ് ചെയ്യുന്നുന്നുണ്ട്. പാരലൽ ആയി നടക്കുന്ന രണ്ടു സംഭവങ്ങൾ കാണിച്ചു കൊണ്ട് തന്നെ കെ.ജി.ഫ് ചാപ്റ്റർ ടു എന്ന ടൈറ്റിലേക്കു സിനിമയെ എത്തിക്കുന്ന അഞ്ചെട്ടു മിനുറ്റിൽ തന്നെ നായകനെയോ , വില്ലനെയോ ഒന്നും കാണിക്കാതെ തന്നെ പ്രശാന്ത് നീൽ നൽകുന്ന ഒരു ഉന്മാദം ഉണ്ട്.. അവിടം തൊട്ടു തന്നെ അയാൾ നമ്മളെ [...]

ബീസ്റ്റ് – my view

വിജയ്-നെൽസൺ കോമ്പിനേഷനിൽ വന്ന ബീസ്റ്റിന്റെ കഥ ട്രൈലെറിൽ തന്നെ പറയുന്നുണ്ട്.. ആ ഒരു പ്ലോട്ടിൽ ആക്ഷനും കോമെഡിയും ഒക്കെ ആഡ് ചെയ്തു ഒരു ടൈപ്പിക്കൽ നെൽസൺ സ്റ്റൈൽ ചിത്രം ആണ് ബീസ്റ്റ്. Raw ഏജന്റ് വീര യുടെ ഒരു ബാക്ക് സ്റ്റോറിയിലൂടെ തുടങ്ങി കുറച്ചു കോമഡി ഒക്കെ ആയി തുടങ്ങി മാള് എപ്പിസോഡ് തുടങ്ങുമ്പോൾ മുതൽ കുറച്ചു ത്രില്ലിങ്ങും കൂടെ ആക്കി ഒരേ പേസിൽ പോകുന്ന തിരക്കഥ. നെൽസൺ ന്റെ സ്ട്രോങ്ങ്‌ പോയിന്റ് ഹ്യൂമർ തന്നെ ആണെന്ന് [...]

RRR- My view

ട്രെയിലറിൽ നിന്ന് തന്നെ ഒരു പരിധിവരെ പ്രെഡിക്ട് ചെയ്യാൻ പറ്റുന്നഒരു കഥ തിരക്കഥയിലെ ഗിമിക്കുകൾ കൊണ്ടും ഭ്രമിപ്പിക്കുന്ന മേക്കിങ് കൊണ്ടും  പൂർണ്ണമായും എന്റർറ്റൈൻ ജയിക്കുന്ന ഒരു ചിത്രം ഒരുക്കുന്നതിൽ എസ് എസ് രാജമൗലി വീണ്ടും വിജയിക്കുന്നു. നായകന്മാരുടെ ഹീറോയിസവും, പാട്ടും, ഡാൻസും, ഗംഭീര ആക്ഷൻ സീനുകളും ഒക്കെ ആയി ഒരു പൈസ വസൂൽ എന്റെർറ്റൈനെർ. റാം, ഭീം എന്നീ കഥാപാത്രങ്ങളുടെ ഇൻട്രൊഡക്ഷൻ, കണ്ടുമുട്ടൽ, അവരുടെ കോൺഫ്ലിക്ടസ്, അതെങ്ങനെ പരസ്പരം കണക്ട് ചെയ്തിരിക്കുന്നു എന്നതൊക്കെ തിരകഥയിൽ പൊട്രൈ ചെയ്തിരിക്കുന്ന [...]

83- My view

ഇന്ത്യക്കാരുടെ ഐക്യത്തെ പറ്റി ഒരു ചുമ്മാ പറച്ചിൽ ഉണ്ട്.. യുദ്ധം വരുമ്പോഴും ക്രിക്കറ്റ് മാച്ച് ഉള്ളപ്പോഴും നമ്മൾ ഒന്നാകും എന്ന്.. ജാതി , മതം, വർഗ്ഗം, ഭാഷ, സംസ്കാരം തുടങ്ങി എല്ലാ കാര്യങ്ങളിലും ഭിന്നിച്ചു നിൽക്കുന്ന ഒരു രാജ്യം ഒരു കളിയുടെ പേരിൽ ഒന്നാണെന്നുള്ള തോന്നൽ ഉണ്ടാകുന്നതു എങ്ങനെയാണു? 1983 വേൾഡ് കപ്പിന് പോകുന്ന സമയത്തു ഐസിസി ഇന്ത്യൻ കളിക്കാർക്ക് ലോർഡ്‌സ് ഇൽ കയറാനുള്ള പാസ് പോലും ഇഷ്യൂ ചെയ്തിരുന്നില്ല.. ഇന്ന് ഐസിസി യിൽ ബിസിസിഐ ഉള്ള [...]